"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:


== ആശങ്കകൾ ഇല്ലാതെ അധ്യയനം: ക്ലാസ് പി.ടി.എകളിൽ പൂർണ പങ്കാളിത്തം ==
== ആശങ്കകൾ ഇല്ലാതെ അധ്യയനം: ക്ലാസ് പി.ടി.എകളിൽ പൂർണ പങ്കാളിത്തം ==
[[പ്രമാണം:48513 155.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ക്ലാസ് പി .ടി .എ]]
'''ക'''രുവാരകുണ്ട്  : ഓമിക്രോൺ  ഭീതിക്ക് ശേഷം ഫെബ്രുവരി 21വിദ്യാലയം പൂർണ്ണമായും തുറന്നതോടെ ആശങ്കകൾ ഇല്ലാതെ എല്ലാ കുട്ടികളും ക്ലാസ്സിൽ എത്താൻ തുടങ്ങി. നിലവിലെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യാൻ 27 ആം തീയതി മുതൽ ആരംഭിച്ച   ക്ലാസ് പി.ടി.എ.കൾഅതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. 4, 3, 2, 1 ,പ്രീ പ്രൈമറി എന്നിങ്ങനെയാണ് യഥാക്രമം ക്ലാസ് പിടിഎ കൾ സംഘടിപ്പിച്ചത്.
'''ക'''രുവാരകുണ്ട്  : ഓമിക്രോൺ  ഭീതിക്ക് ശേഷം ഫെബ്രുവരി 21വിദ്യാലയം പൂർണ്ണമായും തുറന്നതോടെ ആശങ്കകൾ ഇല്ലാതെ എല്ലാ കുട്ടികളും ക്ലാസ്സിൽ എത്താൻ തുടങ്ങി. നിലവിലെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യാൻ 27 ആം തീയതി മുതൽ ആരംഭിച്ച   ക്ലാസ് പി.ടി.എ.കൾഅതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. 4, 3, 2, 1 ,പ്രീ പ്രൈമറി എന്നിങ്ങനെയാണ് യഥാക്രമം ക്ലാസ് പിടിഎ കൾ സംഘടിപ്പിച്ചത്.



22:11, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അപൂർവാനുഭവമീ പുനഃപ്രവേശം

പ്രവേശനോത്സവം - 2021 നവംബർ 1

2020 മാർച്ചോടെ ലോകമാകെ കോവിഡ് ഭീതിയുടെ മുൾമുനയിൽ നിന്ന സമയത്ത് പ്രിയപ്പെട്ട വിദ്യാലയത്തിൽ നിന്നും പുറത്തു പോകുമ്പോൾ ഒരു കുഞ്ഞും വിചാരിച്ചിട്ടുണ്ടാവില്ല ഇത് അനന്തമായ കാത്തിരിപ്പിന്റെ തുടക്കമാകുമെന്ന്. ഏതാണ്ട് രണ്ടു വർഷത്തോളം വീടുകളിൽ അമ്മയുടെ വിരൽതുമ്പിൽ തൂങ്ങി നടന്നിരുന്ന കുരുന്നുകൾ 2021 നവംബർ ഒന്നിന് പ്രവേശനോത്സവത്തോടെ സ്വന്തം വിദ്യാലയത്തിലേക്ക് ചുവടുവെച്ചു. അതുകൊണ്ടുതന്നെ അത് ഒട്ടും മോശമാവരുത് എന്ന ഓരോ അധ്യാപക ഹൃദയവും തീരുമാനിച്ചു. രണ്ടു നാൾക്കു മുൻപുതന്നെ സ്കൂൾ പരിസരം വൃത്തിയാക്കി, അണുനശീകരണം നടത്തി, പരമാവധി അലങ്കാര പ്രവർത്തികൾ കൊണ്ട് ക്ലാസ്മുറികൾ ആകർഷകമാക്കി. അതും പോരാഞ്ഞ് വിദ്യാലയത്തിലെ പ്രവേശനകവാടവും ഓഡിറ്റോറിയവും ബഹുവർണ നിർമ്മിതികൾകൊണ്ട് ആകർഷകമാക്കുകയും ചെയ്തു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന കൂട്ടുകാർക്ക് വായനാ പുസ്തകങ്ങളും ചായക്കൂട്ടുകളും മധുരവും നെയിം സ്ലിപ്പും വിദ്യാലയം സമ്മാനമായി നൽകി . പായസവും പാട്ടും പറച്ചിലും പഞ്ചാരക്കൊഞ്ചലുമൊക്കെയായി തിരിച്ചുവരവ് ആഘോഷപൂരിതം ആക്കിയാണ് നവംബർ ഒന്നിലെ ഒന്നാം ബാച്ചുകാരും അഞ്ചാം തീയതിയിലെ രണ്ടാം ബാച്ചുകാരും ഈ ദിനങ്ങളെ അവിസ്മരണീയമാക്കിയത്. എല്ലാ അഭൂതപൂർവ്വം മംഗളമാക്കാൻ വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതി, മാതൃസമിതി, മറ്റ് അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ അധ്യാപകരോടൊപ്പം നേതൃത്വം നൽകി.

അമ്മവിരൽത്തുമ്പിൽ നിന്ന് അക്ഷരലോകത്തേയ്ക്ക്

ഞങ്ങളെന്താണാവോ ചെയ്യേണ്ടത്?
ക്ലാസ്സ് തുടങ്ങുമ്പോഴേയ്ക്കും ഇത് താഴെ വീഴുമോ?

രണ്ടുവർഷക്കാലം വീട്ടകങ്ങളിൽ അടച്ചിട്ടിരുന്ന കുഞ്ഞുങ്ങൾ വീണ്ടും വിദ്യാലയതിരുമുറ്റത്തെത്തി. 2022 ഫെബ്രുവരി 14 നാണ് സ്കൂളിലെ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായത്. വർണ്ണാഭമായ അന്തരീക്ഷത്തിൽ മധുരം നൽകിയും പാട്ടുപാടിയും അധ്യാപികമാർ കുരുന്നുകളെ സ്വാഗതം ചെയ്തു. കുസൃതിച്ചിണുങ്ങലുകളോടെ കൗതുകവും, ആകാംക്ഷയും, നിറഞ്ഞ കുരുന്നുകൾ ഇന്നത്തെ പ്രവേശനോത്സവം അവിസ്മരണീയമാക്കി.

ആശങ്കകൾ ഇല്ലാതെ അധ്യയനം: ക്ലാസ് പി.ടി.എകളിൽ പൂർണ പങ്കാളിത്തം

ക്ലാസ് പി .ടി .എ

രുവാരകുണ്ട്  : ഓമിക്രോൺ  ഭീതിക്ക് ശേഷം ഫെബ്രുവരി 21വിദ്യാലയം പൂർണ്ണമായും തുറന്നതോടെ ആശങ്കകൾ ഇല്ലാതെ എല്ലാ കുട്ടികളും ക്ലാസ്സിൽ എത്താൻ തുടങ്ങി. നിലവിലെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യാൻ 27 ആം തീയതി മുതൽ ആരംഭിച്ച   ക്ലാസ് പി.ടി.എ.കൾഅതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. 4, 3, 2, 1 ,പ്രീ പ്രൈമറി എന്നിങ്ങനെയാണ് യഥാക്രമം ക്ലാസ് പിടിഎ കൾ സംഘടിപ്പിച്ചത്.

    കോവിഡ് ഭീതിയുടെ കരങ്ങളിൽ നിന്നും പതിയെ മുക്തി നേടിയ രക്ഷിതാക്കൾ കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വിദ്യാലയത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബി ആർ സി യിൽ നിന്നും അധ്യാപകർക്ക് കിട്ടിയ ഉല്ലാസഗണിതം  പരിശീലനം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും അതിലൂടെ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന ആശയം അവരിൽ എത്തിക്കുകയും ചെയ്തു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കുട്ടികൾക്ക് അർഹതപ്പെട്ട അരി കിറ്റുകൾ ആക്കി  തയ്യാറാക്കി വെച്ചത് ഏറ്റുവാങ്ങി മടങ്ങുമ്പോൾ ദുരിതപൂർണ്ണമായ കാലം .വിട്ടൊഴിയുന്ന ആശ്വാസവും പ്രതീക്ഷയും ആയിരുന്നു എല്ലാ മുഖങ്ങളിലും.

 ഭക്ഷണവും  ആരോഗ്യവും

അറിഞ്ഞു കഴിക്കാം

രണ്ടാം ക്‌ളാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  അവിൽ കുഴച്ചത്  തയ്യാറാക്കി.നാടൻ ഭക്ഷണം പരിചയപ്പെടാനും പാചക കുറിപ്പെഴുതാനും കുട്ടികൾക്ക് സാധ്യമായി.നാടൻ ഭക്ഷണശീലങ്ങൾ മുറുകെ പിടിക്കാൻ കുട്ടികളെ ശീലിപ്പിക്കാൻ രക്ഷിതാക്കളെയും ബോധവത്കരിച്ചു .കുട്ടികൾ എഴുതിയ പാചകക്കുറിപ്പുകൾ ചേർത്ത പതിപ്പ് നിർമ്മിച്ചു .രുചികരമായ ഓർമ്മയായി കുഞ്ഞു മനസ്സിൽ അവ പതിഞ്ഞു കിടക്കുക തന്നെ ചെയ്യും

.