"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 419: | വരി 419: | ||
പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്കൂളോർമകളും രചനകളും താഴെ വായിക്കുക. | പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്കൂളോർമകളും രചനകളും താഴെ വായിക്കുക. | ||
</font size> | </font size> | ||
<br/> | |||
[[പ്രമാണം:New logo01.jpg|30px|]] | [[പ്രമാണം:New logo01.jpg|30px|]] | ||
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82'''തിരുമുറ്റത്തെത്തുവാൻ മോഹം'''] | [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82'''തിരുമുറ്റത്തെത്തുവാൻ മോഹം'''] |
22:51, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പിറവി
വർഷം 1925. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിൽ കുന്ദമംഗലം പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്.
കുന്നമംഗലത്ത് ഒരു പീടികമുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്‌കൂളിന്റെ പേരിൽ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത്.
1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ :3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (അംഗീകാര നമ്പർ :14(52)D/29.9.1932 V std). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാം ക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ നിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്.
വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി, കെ സി രാജൻ, എ ടി അഹമ്മദ് കുട്ടി, തോട്ടത്തിൽ കോയ, വി പി സലീം, കെ എം ഗിരീഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അകാലത്തിൽ ചരമമടഞ്ഞ പി.ടി.എ വൈസ് പ്രസിഡന്റായിരുന്ന മാമു സാഹിബിന്റെ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്.
1979 ലെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ശേഷം മാക്കൂട്ടത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച മുന്നേറ്റങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്. പ്ലാറ്റിനം ജൂബിലി, നവതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാനേജ്മെന്റ്, പി ടി എ എന്നിവർ ഏറ്റെടുത്ത എല്ലാ പരിപാടികളും ഐതിഹാസിക വിജയമായിത്തീരുകയും വിദ്യാലയം ഉപജില്ലയിലെ മികച്ച വിദ്യാലങ്ങളിലൊന്നായി വളരുകയും ചെയ്തു.
മാനേജ്മെന്റ്
ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണച്ചുമതല ടി. ഐ. കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി. ഇസ്മായിൽ കുട്ടി ഹാജിയുടെ മക്കളായ വി. പി സഫിയ, വി.പി കുഞ്ഞി ബീവി, വി.പി. ആമിന, വി. പി സൈനബ, വി. പി പാത്തുമ്മ എന്നിവരാണ് ടി. ഐ. കുട്ടി ഹാജി ഹാജി മെമ്മോറിയൽ എജ്യൂക്കേഷനൽ ട്രസ്റ്റിലെ ഇപ്പോഴത്തെ അംഗങ്ങൾ. ശ്രീമതി. വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജർ.
ടി ഐ കുട്ടി ഹാജി മെമ്മോറിയൽ എഡ്യുക്കേഷനൽ ട്രസ്റ്റ്
-
വി പി സഫിയ
-
വി പി കുഞ്ഞിബീവി
-
വി പി ആമിന
-
വി പി സൈനബ (മാനേജർ)
-
വി പി പാത്തുമ്മ
നാഴികക്കല്ലുകൾ
പുരോഗതിയിലേക്കുള്ള ശിലാ ഫലകങ്ങൾ
ഔദ്യോഗിക അംഗീകാരം
1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929ലാണ്. (അംഗീകാര നമ്പർ : 3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (അംഗീകാര നമ്പർ :14(52)D/29.9.1932 V std) അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു.
സ്കൂൾ അപ്ഗ്രഡേഷൻ
1961ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടു. സ്‌കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർത്തൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായി 1976ൽ സകൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ചാക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്. 1975-76ൽ എൽപി സ്‌കൂൾ ആയിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപ്‌ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുലുകളിലായ് 761 വിദ്യാർത്ഥികൾ പഠിച്ചിരുന്നു. 24 അധ്യാപകർ, ഒരു പ്യൂൺ. 1977ൽ ഈ വിദ്യാലയം പൂർണ യു.പി സ്‌കൂളായി മാറിയെങ്കിലും സ്ഥിര അംഗീകാരം ലഭിച്ചത് 1985ലാണ്.(ഉത്തരവ് നമ്പർ KDIS 10903/85 Dt 149 1985 of the ഡി.ഇ.ഒ കോഴിക്കോട്.)
ഇംഗ്ലീഷ് മീഡിയം ആരംഭം
സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പൊതുവായ കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം പൊതു സമൂഹം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2003 ലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചേർന്ന പി.ടി.എ കമ്മിറ്റി യോഗമാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 2004 അധ്യയന വർഷത്തെ രണ്ട് ഡിവിഷൻ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഓരോ ക്ലാസിലും ചേരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും മലയാളം മീഡിയമായിരുന്നു താൽപര്യപ്പെട്ടിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു. 2021 - 2022 അധ്യയന വർഷം സ്കൂളിലുളള 24 ഡിവിഷനുകളിൽ 17 ഉം ഇംഗ്ലീഷ് മാധ്യമത്തിലാണ് അധ്യയനം നടത്തുന്നത്.
പ്രീ പ്രൈമറി ആരംഭം
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് മാക്കൂട്ടം എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് വിശ്വഭാരതി നഴ്സറി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മുൻ പി ടി എ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന സുബ്രമണ്യൻ കോണിക്കൽ ആയിരുന്നു ആദ്യകാലത്ത് പ്രീ പ്രൈമറി സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പിന്നീട് 2018 ൽ വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 80 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.
പ്രീ പ്രൈമറിയെക്കുറിച്ച് കൂടുതൽ അറിയുക
ജൂബിലി ആഘോഷങ്ങൾ
സുവർണ ജൂബിലി
1979 മാർച്ച് 23,24,25 തിയ്യതികളിൽ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 1979 മാർച്ച് 23ന് രാവിലെ 9.30ന് ശ്രീ. കെ. പി രാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാത്തമംഗലം റിജീന്യൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. ബഹാവുദ്ദീൻ ചടങ്ങ് ഉദ്ഘടനം ചെയ്തു. മാർച്ച് 24ന് നടന്ന വനിതാ സമ്മേളനം ശ്രീമതി. വി. ഖദീജയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ റാബിയയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 25ന് വിദ്യാഭ്യാസ സമ്മേളനം കൊടുവള്ളി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. നാരായണമേനോന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ ഗാന്ധിയനായിരുന്ന പി.പി ഉമ്മർകോയ, പ്രൊഫസർ അലക്‌സാണ്ടർ സഖറിയാസ്, എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ മുഹമ്മദ് കോയ, റഹീം മേച്ചേരി തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി. സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ. എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ. എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സുവർന്ന ജൂബിലിയോടനുബന്ധിച്ച് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൾ തങ്ങളുടെ മാതൃവിദ്യാലയം നൂറ്റാണ്ടിലേക്ക് നടന്നടുക്കുമ്പോഴും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയാണ്.
പ്ലാറ്റിനം ജൂബിലി
വിദ്യാലയത്തിന്റെ 75 വർഷം പിന്നിട്ടപ്പോൾ പ്ലാറ്റിനം ജൂബിലി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ 2003 സെപ്തംബർ 4ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. യു.സി രാമൻ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് വിളംബരം ചെയ്തു. ഇതോടൊപ്പം വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വൃക്ഷത്തൈ വിതരണം ചെയ്യുകയുമുണ്ടായി. ജൂബിലിയുടെ ഔപചാരികമായ ഉൽഘാടനം 2003 സെപ്തംബർ 27 ശനിയാഴ്ച ബഹു. കേരള പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ മുനീർ നിർവ്വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിൽ സർവ്വശ്രീ. വേണു കല്ലുരുട്ടി (പ്രസി. ബ്ലോക്ക് പഞ്ചായത്ത് ,കുന്ദമംഗലം) പി. ശാന്ത ( പ്രസി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) പി.കെ സുലൈമാൻ (പ്രസി. മടവൂർ പഞ്ചായത്ത്), കെ നാരായണൻ കുട്ടി മാസ്റ്റർ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി - ജില്ലാ പഞ്ചായത്ത്) കെ.പി കോയ (വൈ. പ്രസി. ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം) എ. ബാലാറാം (മെമ്പർ- ജില്ലാ പഞ്ചായത്ത് - കോഴിക്കോട്) ഖാലിദ് കിളിമുണ്ട (ചെയർമാൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി - കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) ടി.ടി മാത്യു (എ.ഇ.ഒ കുന്ദമംഗലം), കെ.സി നായർ (പ്രസി. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്) പി. മോഹനൻ (പ്രസി. കാരന്തൂർ കോ.ഓപ്പറേറ്റീവ് ബാങ്ക്) വി.പി കുഞ്ഞീബീവി (സ്‌കൂൾ മാനേജർ) തുടങ്ങിയവർ സംബന്ധിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുമായി സഹകരിച്ച് 2003 ഡിസംബർ 7-ാം തിയ്യതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. 2004 ജനുവരി 7-ാം തിയ്യതി നടന്ന വനിതാ സംഗമം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാരുടെ പങ്ക് എന്ന വിഷയം ശ്രീ. പി ഹേമപാലൻ (ഓയിസ്‌ക ഇന്റർനാഷണൽ) ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസി. അരിയിൽ മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ 300-ഓളം വനിതകൾ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു . ഈ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് ഹെഡ്മാസ്റ്റർ എ. മൊയ്തീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. എ.ടി അഹമ്മദ് കുട്ടി, വൈസ്. പ്രസി. കെ.സി രാജൻ, എ. പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ), എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ), ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്ത്ഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന) തുടങ്ങിയവരും അധ്യാപകരും നാട്ടുകാരുമായിരുന്നു. സ്കൂളിന്റെ മുന്നേറ്റത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കേണ്ട അധ്യായങ്ങളിലൊന്നാണ് പ്ലാറ്റിനം ജൂബിലി.
പ്ലാറ്റിനം ജൂബിലി പത്ര വാർത്തകൾ
നവതി ആഘോഷം
സുവർണ ജൂബിലിയുടെയും പ്ലാറ്റിനം ജൂബിലിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ സ്കൂളിന്റെ നവതിയാഘോഷിക്കേണ്ടതിന്റെ ആവശ്യകതക്ക് വിത്ത് പാകി. പി.ടി.എ പ്രസിഡണ്ട് കെ. എം ഗിരീഷ്, ഹെഡമാസ്റ്റർ പി. അബ്ദൂൽ സലീം എന്നിവരടങ്ങിയ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന നവതിയാഘോഷങ്ങൾക്ക് 2018 മാർച്ച് മാസത്തിൽ നവതി വസന്തം എന്ന പേരിൽ തുടക്കം കുറിച്ചു.
പൂർവ്വ അധ്യാപകർ
വിരമിച്ച പ്രധാന അധ്യാപകർ
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു.
-
എൻ ചന്തു മാസ്റ്റർ (കളരിക്കണ്ടി)
-
എ സി അഹമ്മദ് കുട്ടി മാസ്റ്റർ (ചൂലാംവയൽ)
-
എ ഗംഗാധരൻ മാസ്റ്റർ (മടവൂർ)
-
എ മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്)
-
എം അബൂബക്കർ മാസ്റ്റർ (മടവൂർ)
-
ഇ ഉഷ ടീച്ചർ (മുണ്ടിക്കൽതാഴം)
-
പി മുഹമ്മദ് കോയ മാസ്റ്റർ (ചൂലാംവയൽ)
വിരമിച്ച ഗുരുശ്രേഷ്ഠർ
ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപരത എത്ര പ്രശംസിച്ചാലും അധികമാവില്ല. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല എന്നിവർ ഓത്തുപള്ളിക്കാലത്തെ അധ്യാപകരായിരുന്നു. മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പി ടി മാളു, സി എ ശാന്തമ്മ, എം മമ്മദ്, വി. മുഹമ്മദ്, പി. കെ സുലൈമാൻ, ആലീസ് തോമസ്, എൻ. ഖാദർ, കെ രമണി, എ. കെ ആയിഷ, എൻ. ശശീന്ദ്രൻ, കെ. അബ്ദുൽ അസീസ്, വി. പി അബ്ദുൽ ഖാദർ, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, പി ജമാലുദ്ധീൻ, കെ.കെ പുഷ്പലത എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽകകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്. സ്കളിൽ ആദ്യമായി നിയമനം ലഭിച്ച പ്യൂൺ പി. കെ മുഹമൂദ് (മടവൂർ) ആണ്. 2008 ൽ അദ്ദേഹം വിരമിച്ചപ്പോൾ ഓഫീസ് അറ്റന്റന്റായി ടി. മുഹമ്മദ് അഷ്റഫ് പകരം ചേർന്നു.
-
എം പെരവൻ മാസ്റ്റർ
-
കെ ഇട്ടിരാരപ്പൻ മാസ്റ്റർ
-
കെ പി ചെറുണ്ണിക്കുട്ടി മാസ്റ്റർ
-
കെ പി മുഹമ്മദ് മുൻഷി
-
പി സി മൂസ്സ മാസ്റ്റർ
-
പി അസൈനാർ മാസ്റ്റർ
-
ആർ ആനന്ദവല്ലി ടീച്ചർ
-
കെ മമ്മിക്കുട്ടി മാസ്റ്റർ
-
എം കെ കല്ല്യാണിക്കുട്ടി ടീച്ചർ
-
വി ആർ ശാന്തകുമാരി ടീച്ചർ
-
സി എ ശാന്തമ്മ ടീച്ചർ
-
പി ടി മാളു ടീച്ചർ
-
എം മമ്മദ് മാസ്റ്റർ
-
വി മുഹമ്മദ് മാസ്റ്റർ
-
പി കെ സുലൈമാൻ മാസ്റ്റർ
-
ആലീസ് തോമസ് ടീച്ചർ
-
എൻ ഖാദർ മാസ്റ്റർ
-
കെ രമണി ടീച്ചർ
-
എ കെ ആയിഷ ടീച്ചർ
-
എൻ ശശീന്ദ്രൻ മാസ്റ്റർ
-
കെ അബ്ദുൽ അസീസ് മാസ്റ്റർ
-
വി. പി അബ്ദുൽ ഖാദർ മാസ്റ്റർ
-
സി പി കേശവനുണ്ണി മാസ്റ്റർ
-
കെ പാത്തുമ്മ ടീച്ചർ
-
പി സുജാത ടീച്ചർ
-
കെ കെ പുഷ്പലത ടീച്ചർ
-
പി ജമാലുദ്ദീൻ മാസ്റ്റർ
-
പി കെ മുഹമ്മൂദ് (പ്യൂൺ)
അധ്യാപകരുടെ യാത്രയയപ്പ് ഫോട്ടോകൾ
1957 ൽ അധ്യാപകർ വാങ്ങിയിരുന്ന ശമ്പളം കാണുക
താൽക്കാലിക അധ്യാപകർ
മാക്കൂട്ടം എ എം യു പി സ്കൂളിൽ സ്ഥിരം നിയമനം ലഭിച്ച അധ്യാപകർ പരിമിത കാലയളവിൽ അവധിയെടുക്കേണ്ട സാഹചര്യങ്ങളിൽ മാനേജ്മെന്റ് യഥാസമയം താൽകാലിക അധ്യാപകരെ നിയമിക്കാറുണ്ട്. വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ ഭംഗം വരാതിരിക്കാൻ ഇതു മൂലം കഴിയുന്നു. ഇക്കാര്യത്തിൽ മാനേജ്മെന്റെിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ലോകപ്രശസ്തനായ പൂർവ വിദ്യാർത്ഥി
തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം ഹംസ നദി എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ.വലിയ മണ്ണത്താൾ ഹംസ, ഇപ്പോൾ ബ്രസീലിലെ റിയോഡി ജനീറയിലുള്ള നാഷണൽ ഒബ്സർവേറ്ററിയിൽ ഇമെരിറ്റ്സ് പ്രൊഫസറാണ്. സ്കൂളിൾ ഓരോ അധ്യയന വർഷവും ഏറ്റവും മികച്ച ശാസ്ത്ര വിദ്യാർത്ഥികൾക്ക് അദ്ദേഹം 2012 ൽ തന്റെ സ്കൂൾ സന്ദർശനവേള യിൽ പ്രഖ്യാപിച്ച റിയോ ഹംസ എക്സലൻസ് അവാർഡ് വർഷം തോറും നൽകി വരുന്നു.
ആദ്യകാല വിദ്യാർത്ഥികൾ
സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി കുമ്മങ്ങോട്ട് അതൃമാൻകുട്ടി ആണ്. 2004 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അധികൃതൽ സ്കൂൾ പ്രവേശന രജിസ്റ്ററിലെ ആദ്യ പത്ത് വിദ്യാർത്ഥികളിൽ ജീവിച്ചിരിക്കുന്നവരായ പുൽപ്പറമ്പിൽ മൊയ്തീൻ, എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ വീട് സന്ദർശിക്കുകയുണ്ടായി. ആ സമയത്ത് തങ്ങളുടെ മാതൃ വിദ്യാലയത്തിലെ വിദ്യാലയാനുഭവങ്ങൾ ഓർമ്മകൾക്ക് ഒട്ടും കോട്ടം തട്ടാതെ അവർ സ്കൂളുമായി പങ്കുവെച്ചു. അവർ ഓരോരുത്തരും പങ്കുവെച്ച ഓർമകൾ താഴെ കൊടുക്കുന്നു.
പുൽപ്പറമ്പിൽ മൊയ്തീൻ ( ജനനം 01.09.1917)
പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പിൽ കൗസ്സെ എന്നിവരായിരുന്നു സഹപാഠികൾ. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂൾ. മണലിൽ കൈവിരൽ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഓർമയുണ്ട്. ഹാജർ സംവിധാനം ഇല്ല. ഇൻസ്പെക്ടർ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയിൽ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാർമയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികൾ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടൻ എന്ന വസ്ത്രം ധരിക്കും. അധ്യാപകർക്ക് പലകയായിരുന്നു ഇരിപ്പിടം.
എടമ്പോട്ടുമണ്ണിൽ ആലി (ജനനം 04.06.1911)'
ഓത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഓല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഓത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാർമയുണ്ട്. ഓത്തുപള്ളിക്ക് ശേഷം സ്കൂളിൽ പോയിത്തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലർത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോർച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ രാത്രിയിൽ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.
പി.കെ കുഞ്ഞഹമ്മദ് ഹാജി (ജനനം 01.06.1913)
ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഓർമയുണ്ട്. ഉമ്മയുടെ കൈയിൽ സ്കൂളിൽ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളിൽ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളിൽ അക്കാലത്ത് മുസ്ലീം പെൺകുട്ടികൾ പഠിച്ചിരുന്നില്ല.
1929 ലെ പ്രവേശന രജിസ്റ്ററിലെ ആദ്യ പത്ത് വിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | വിവരങ്ങൾ |
---|---|---|
1 | അതൃമാൻ കുട്ടി | S/o കോയസ്സൻ കുമ്മങ്ങോട്ട് |
2 | ചെക്കുട്ടിക്കോയ | S/o കണയങ്ങോട്ട് അതൃമാൻകുട്ടി |
3 | ആയിഷ | S/o കണയങ്ങോട്ട് അതൃമാൻകുട്ടി |
5 | കുഞ്ഞാമിനി | S/oകണയങ്ങോട്ട് അതൃമാൻകുട്ടി |
4 | കദീശ | S/oകണയങ്ങോട്ട് അതൃമാൻകുട്ടി |
5 | ആലിക്കുട്ടി | S/o ഇമ്പിച്ചോതി മേപ്പറ്റച്ചാലിൽ |
6 | അതൃമാൻകുട്ടി | S/o കോയസ്സൻ മേപ്പറ്റച്ചാലിൽ |
7 | അബൂബക്കർ | S/o ഉമ്മാറ്റ പുൽപ്പറമ്പിൽ |
8 | ഇസ്മാലുട്ടി | S/o പോക്കരുട്ടി അരീക്കാടത്ത് |
9 | കുഞ്ഞാമ്മദ് | S/o അയമ്മദ് പുൽപ്പറമ്പിൽ |
10 | മൊയ്തീൻ | S/o പുൽപ്പറമ്പിൽ അവ്വൊക്കർ |
1929 ലെ പ്രവേശന രജിസ്റ്ററിന്റെ ആദ്യ പേജ് കാണുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | വിവരങ്ങൾ |
---|---|---|
1 | ഡോ. വലിയ മണ്ണത്താൾ ഹംസ | ഭൂഗർഭ ശാസ്ത്രജ്ഞൻ, ബ്രസീൽ |
2 | അബ്ദൂൽ അസീസ് | റിട്ട. എഞ്ചിനീയർ, കെ എസ് ഇ ബി |
3 | ഡോ. റോഷിക് | കിംസ് ഹോസ്പിറ്റൽ, കൊടുവള്ളി |
5 | എ സി അഹമ്മദ് കുട്ടി | റിട്ട. ഹെഡ്മാ്സ്റ്റർ |
4 | പി മുഹമ്മദ് കോയ | റിട്ട. ഹെഡ്മാ്സ്റ്റർ
|
5 | ഹരീഷ് കാരക്കുന്നുമ്മൽ | ഡപ്യൂട്ടി തഹസിൽദാർ |
6 | അഹമ്മദ്കുട്ടി മുറിയനാൽ | റിട്ട. രജിസ്ട്രാർ |
7 | തോട്ടത്തിൽ കോയ | സബ് ഇൻസ്പെക്ടർ, കേരള പൊലീസ് |
8 | ടി ശിവദാസൻ | സബ് ഇൻസ്പെക്ടർ, കേരള പൊലീസ് |
9 | ഡോ. ഫംന എ. പി | എം ബി ബി എസ് |
10 | ഡോ. അശ്വിൻ ശിവദാസ് | എം ബി ബി എസ് |
11 | മുഹമ്മദ് യാസീൻ | ചാർട്ടേർഡ് അക്കൗണ്ടന്റ് |
12 | ആർ കെ മുഹമ്മദ് സിനാൻ | Doing PhD, യു എസ് എ |
13 | നൗഷാദ് തെക്കെയിൽ | സാമൂഹ്യ പ്രവർത്തകൻ |
14 | അബ്ദുൽ സലീം എം | എഞ്ചിനീയർ |
15 | ആർ കെ ഖദീജ റിൻസി | ബയോ സയൻസ്, ഐ ഐ ടി മദ്രാസ് |
16 | സുമയ്യ ഫർവി | പ്രൊജക്ട് അസിസ്റ്റന്റ്, മധ്യപ്രദേശ് |
17 | ഫർഹാൻ ഒ പി | എൻ ഐ ടി, കോഴിക്കോട് |
18 | സി കെ ആലിക്കുട്ടി | മാപ്പിളപ്പാട്ട് ഗവേഷകൻ |
19 | ചിന്നുജോളി | കബഡി താരം |
20 | ഗീരീഷ് ആമ്പ്രമ്മൽ | നാടൻ പാട്ട് കലാകാരൻ |
ഓർമച്ചെപ്പ്
പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്കൂളോർമകളും രചനകളും താഴെ വായിക്കുക.
തിരുമുറ്റത്തെത്തുവാൻ മോഹം
അധ്യാപകരുടെ രചനകൾ
അവലംബം
മാക്കൂട്ടം എ എം യു പി സ്കൂളിന്റെ വിദ്യാലയ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂൽ രേഖകൾക്കു പുറമേ പൂർവ്വ അധ്യാപർ, പൂർവ വിദ്യാർത്ഥികൾ, നാട്ടിലെ കാരണവൻമാർ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. വസ്തുതകൾ ആധികാരികമായിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.