"ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 14: | വരി 14: | ||
|- | |- | ||
|<big>'''വൈസ് ചെയർമാൻ'''</big> | |<big>'''വൈസ് ചെയർമാൻ'''</big> | ||
|റഫീഖ് .കെ | |'''റഫീഖ് .കെ''' | ||
|- | |- | ||
|<big>'''എം.ടി .എ പ്രസിഡന്റ്'''</big> | |<big>'''എം.ടി .എ പ്രസിഡന്റ്'''</big> | ||
|ശാരിക രമേശ് | |'''ശാരിക രമേശ്''' | ||
|} | |} |
13:44, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഏതൊരു സ്കൂളിന്റേയും ബൗദ്ധിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിനെ ജില്ലയിലെതന്നെ മികച്ച സ്കൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട് .ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു.
ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും നമ്മുടെ നാടിനെ വിഴുങ്ങിയ പ്രളയത്തിൽ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലും പ്രളയ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വലിയ പങ്കു വഹിച്ചു . അതോടൊപ്പം വിദ്യാർത്ഥികളുടെ പ്രളയബാധിത വീടുകൾ സന്ദർശിക്കുന്നതിൽ മുൻകൈയെടുത്തതും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ്. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും മാനസിക പിന്തുണയും നൽകുന്നതിൽ മാതൃകാപരമായ പ്രവത്തനമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കാഴ്ചവെച്ചത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി എട്ടു ലക്ഷം രൂപയും കിഫ്ബിയിൽ നിന്നുള്ള ഒരുകോടിയും ഉൾപ്പടെ വിവിധ ഏജൻസികളിൽ നിന്നുള്ള ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ പ്രധാന അധ്യാപകനോടൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു.
2019ൽ പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മികച്ച പിടിഎ ഉള്ള അവാർഡ് കരസ്ഥമാക്കി.
സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി 2021-22
ചെയർമാൻ | ഹബീബ് റഹ്‌മാൻ കെ. എച്ച് |
---|---|
വൈസ് ചെയർമാൻ | റഫീഖ് .കെ |
എം.ടി .എ പ്രസിഡന്റ് | ശാരിക രമേശ് |