"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
'''വീട്ടുമുറ്റ മികവുത്സവങ്ങൾ''' | '''വീട്ടുമുറ്റ മികവുത്സവങ്ങൾ''' | ||
കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നത് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ | കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നത് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ | ||
[[പ്രമാണം:Veettumuttm.jpg|നടുവിൽ|ലഘുചിത്രം|വീട്ടുമുറ്റ മികവുത്സവങ്ങൾ]] | [[പ്രമാണം:Veettumuttm.jpg|നടുവിൽ|ലഘുചിത്രം|വീട്ടുമുറ്റ മികവുത്സവങ്ങൾ]]'''കുഞ്ഞുവാവക്കാലം തിരികെയെത്തി''' | ||
കുഞ്ഞു വാവക്കാലം തിരികെയെത്തിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും കൗതുകം. കുട്ടികളുടെ കുഞ്ഞുവാവക്കാലം കൂട്ടുകാരുടെ മുന്നിലെത്തുന്നതിലെ കൗതുകം കണക്കിലെടുത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ഇപ്പോഴുള്ള ഫോട്ടോയും ഒരുവയസിൽ താഴെ പ്രായമുള്ള ഫോട്ടോയും ചേർത്തു വെച്ചായിരുന്നു ആൽബം തയാറാക്കിയത്. കുട്ടികളുടെയെല്ലാം അന്നും ഇന്നുമുള്ള ഫോട്ടോകൾ വീഡിയോ ആൽബമാക്കിയാണ് പ്രകാശനം ചെയ്തത്. അധ്യാപകരുടെ കുഞ്ഞുകാലത്തെ ഫോട്ടോയും ഇടം പിടിച്ചു. പുതുമയാർന്ന ആശയത്തിൽ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. | |||
[[പ്രമാണം:12518 Kunjuvavakkalam..jpg|അതിർവര|നടുവിൽ|ലഘുചിത്രം|കുഞ്ഞുവാവക്കാലം]] |
19:41, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സമൂഹം വിദ്യാലയത്തിലേക്ക്
വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കു മെത്തിയ നേർസാക്ഷ്യം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൻ്റെ ഏതു പരിപാടികളിലും കാണാം. സർവമതസ്ഥരും ഒരുമിച്ചിരുന്ന ഓണസദ്യ, എല്ലാ വീടുകളിൽ നിന്നും വിഭവങ്ങളെത്തുന്ന സമൂഹ നോമ്പുതുറ, ക്രിസ്തുമസ് ആഘോഷം എന്നിവയെല്ലാം സാഹോദര്യം അടയാളപ്പെടുത്തുന്നതാണ്. നാടൊന്നടങ്കം ഒഴുകിയെത്തുന്ന വാർഷികാഘോഷം വിദ്യാലയത്തിൻ്റെ ജനകീയ മുഖം അടയാളപ്പെടുത്തും." വിദ്യാലയത്തിലെ സാമൂഹ്യ പങ്കാളിത്തം എന്ന മേഖലയിലാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ സംസ്ഥാനതലം വരെയെത്തിയത്.
ആഴ്ചനക്ഷത്രം
പൊതുവിജ്ഞാനമേഖലയിൽ വിദ്യാലയത്തിലെ കുട്ടികൾ പിന്നോക്കാവസ്ഥയിലാണെന്ന തിരിച്ചറിവിലാണ് വിദ്യാലയം ആഴ്ചനക്ഷത്രം ക്വിസ് ആരംഭിക്കുന്നത്. ഈ മത്സരം 6 വർഷം പിന്നിടുമ്പോൾ നിരവധി കുട്ടികളെ ജില്ലാ - സംസ്ഥാന തലങ്ങളിലടക്കം മത്സരപ്പിക്കാൻ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്.മത്സര വിജയികൾക്ക് സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുക വഴി കുട്ടികളെ പ്രചോദിപ്പിച്ച് സംഘടിപ്പിച്ച ആഴ്ചനക്ഷത്രം മാതൃക ഇന്ന് സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
അക്കാദമിക അടയാളപ്പെടുത്തലുകൾ
മുഴുവൻ കുട്ടികളെയും പഠനനേട്ടങ്ങൾ നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ നിരവധി മാതൃകകൾ ഇവിടെ കാണാം. അവസാനമായി നടന്ന എൽ എസ് എസ് പരീക്ഷയിൽ 20 കുട്ടികൾ നേടിയ വിജയം ഇത് അടയാളപ്പെട്ടുത്തുന്നു. ജില്ലയിൽ ഉയർന്ന രണ്ടാമത്തെ മാർക്ക് സൂര്യകിരണും മൂന്നാമത്തെ മാർക്ക് ഗായത്രിയും സ്വന്തമാക്കി
വീട്ടുമുറ്റ മികവുത്സവങ്ങൾ കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നത് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ
കുഞ്ഞുവാവക്കാലം തിരികെയെത്തി
കുഞ്ഞു വാവക്കാലം തിരികെയെത്തിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും കൗതുകം. കുട്ടികളുടെ കുഞ്ഞുവാവക്കാലം കൂട്ടുകാരുടെ മുന്നിലെത്തുന്നതിലെ കൗതുകം കണക്കിലെടുത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ഇപ്പോഴുള്ള ഫോട്ടോയും ഒരുവയസിൽ താഴെ പ്രായമുള്ള ഫോട്ടോയും ചേർത്തു വെച്ചായിരുന്നു ആൽബം തയാറാക്കിയത്. കുട്ടികളുടെയെല്ലാം അന്നും ഇന്നുമുള്ള ഫോട്ടോകൾ വീഡിയോ ആൽബമാക്കിയാണ് പ്രകാശനം ചെയ്തത്. അധ്യാപകരുടെ കുഞ്ഞുകാലത്തെ ഫോട്ടോയും ഇടം പിടിച്ചു. പുതുമയാർന്ന ആശയത്തിൽ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.