"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

14:23, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ നാൾവഴികൾ

നാമന്നറിഞ്ഞുവോ മാനവ ഹൃദയമേ
പേടിപ്പെടുത്തുമി കാലം വരുമെന്ന്
പ്രാണൻ എടുക്കുന്ന രോഗാണുവിന്നു നാം
പേരൊന്ന് ചൊല്ലി കൊറോണയെന്ന് (2)
ഏറുന്നു നാൾക്കുനാൾ ജീവന്റെ സ്പന്ദനം
പൊലിയുന്നീ ഭൂമിൽ മുറിയുന്നു ഹൃത്തടം
ആവുമോ മർത്യ സമൂഹമേ നമ്മൾക്കീ
ദുരിതത്തിൽ നിന്നു കരകയറീടുവാൻ
                                   (നാമന്നറിഞ്ഞു)
ആരാലുമൊറ്റപ്പെടുന്നൊരീ ഭീകര
രോഗത്തിൽ നിന്നു നാം മുക്തി നേടീടണം
കൈ കഴുകീടുക മാസ്ക് വച്ചീടുക
പ്രതിരോധ മരഗ്ഗങ്ങളൊക്കെയും ചെയ്യുക
                                       (നമനറിഞ്ഞു)
കനിവിന്റെ ഹൃദയത്തിനുടമയാo നാഥന്റെ
കരുണയ്ക്കായ് നമ്മൾക്കിന്നൊന്നിച്ച് നിന്നിടാം
അതിജീവനത്തിന്റെ കാലത്തുനമ്മൾക്കു
അകലത്തു നിന്നു വിജയം വരിച്ചീടാം
അതിജീവനത്തിന്റെ കാലത്തു നമ്മൾക്കു
അകലത്തു നിന്ന് വിജയം വരിച്ചീടാം (2)

ഫാത്തിമ നഹല ഇ കെ
7E ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 02/ 2022 >> രചനാവിഭാഗം - കവിത