"ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
https://www.facebook.com/manikantannair.krishnapillai/videos/2538889859553666/?sfnsn=wiwspwa | https://www.facebook.com/manikantannair.krishnapillai/videos/2538889859553666/?sfnsn=wiwspwa | ||
'''ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമാക്കുന്ന പദ്ധതിയ്ക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ തുടക്കമായി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത. ഈ പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. രാവിലെ യു.പി. തലത്തിലും ഉച്ചക്ക് ശേഷം ഹൈസ്‌കൂൾ തലത്തിലേയും ഇരുപത് പേർ വീതമുള്ള ബാച്ചുകളാക്കി ദിവസം നാലു ബാച്ചുകൾക്കാണ് പരിശീലനം നൽകുക. ക്ഷേത്രക്കുളത്തിൽ താൽക്കാലികമായി കഴകൾ വച്ചുകെട്ടി നീന്തൽ പരിശീലനത്തിന് സജ്ജമാക്കുകയായിരുന്നു. ഇത്തരത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളും ആദ്യ നഗരസഭ ആറ്റിങ്ങലും ആയി മാറുകയാണ്. ഈ പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എഫ്.എസ്., സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, നോഡൽ ഓഫീസർ കെ.മണികണ്ഠൻ നായർ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം സ്പോർട്ട്സ് കൗൺസിൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ നീന്തൽക്കുളമാക്കി മാറ്റണമെന്ന അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്''' | '''ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമാക്കുന്ന പദ്ധതിയ്ക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ തുടക്കമായി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത. ഈ പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. രാവിലെ യു.പി. തലത്തിലും ഉച്ചക്ക് ശേഷം ഹൈസ്‌കൂൾ തലത്തിലേയും ഇരുപത് പേർ വീതമുള്ള ബാച്ചുകളാക്കി ദിവസം നാലു ബാച്ചുകൾക്കാണ് പരിശീലനം നൽകുക. ക്ഷേത്രക്കുളത്തിൽ താൽക്കാലികമായി കഴകൾ വച്ചുകെട്ടി നീന്തൽ പരിശീലനത്തിന് സജ്ജമാക്കുകയായിരുന്നു. ഇത്തരത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളും ആദ്യ നഗരസഭ ആറ്റിങ്ങലും ആയി മാറുകയാണ്. ഈ പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എഫ്.എസ്., സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, നോഡൽ ഓഫീസർ കെ.മണികണ്ഠൻ നായർ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം സ്പോർട്ട്സ് കൗൺസിൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ നീന്തൽക്കുളമാക്കി മാറ്റണമെന്ന അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്''' | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> |
08:59, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സമ്പൂർണ നീന്തൽ സാക്ഷരതവിദ്യാലയം
https://www.facebook.com/manikantannair.krishnapillai/videos/2538889859553666/?sfnsn=wiwspwa
ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമാക്കുന്ന പദ്ധതിയ്ക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ തുടക്കമായി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത. ഈ പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. രാവിലെ യു.പി. തലത്തിലും ഉച്ചക്ക് ശേഷം ഹൈസ്‌കൂൾ തലത്തിലേയും ഇരുപത് പേർ വീതമുള്ള ബാച്ചുകളാക്കി ദിവസം നാലു ബാച്ചുകൾക്കാണ് പരിശീലനം നൽകുക. ക്ഷേത്രക്കുളത്തിൽ താൽക്കാലികമായി കഴകൾ വച്ചുകെട്ടി നീന്തൽ പരിശീലനത്തിന് സജ്ജമാക്കുകയായിരുന്നു. ഇത്തരത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളും ആദ്യ നഗരസഭ ആറ്റിങ്ങലും ആയി മാറുകയാണ്. ഈ പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എഫ്.എസ്., സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, നോഡൽ ഓഫീസർ കെ.മണികണ്ഠൻ നായർ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം സ്പോർട്ട്സ് കൗൺസിൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ നീന്തൽക്കുളമാക്കി മാറ്റണമെന്ന അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്
-
സമ്പൂർണ നീന്തൽ സാക്ഷരതവിദ്യാലയം
-
ഞങ്ങളിനി മുങ്ങിതാഴില്ല ..........................
-