"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:
ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി.
ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി.
{| class="wikitable"
{| class="wikitable"
![[പ്രമാണം:IMG-20220202-WA0228.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IMG-20220202-WA0228.jpg]]
![[പ്രമാണം:IMG-20220202-WA0228.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IMG-20220202-WA0228.jpg|പകരം=|400x400ബിന്ദു]]
!
![[പ്രമാണം:IMG 20220213 193305.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220213 193315.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"
വരി 54: വരി 55:
![[പ്രമാണം:IMG-20220202-WA0229.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0229.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0421.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
![[പ്രമാണം:IMG-20220202-WA0421.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 sambadya dinam.jpg|നടുവിൽ|ലഘുചിത്രം]]
|}
|}



12:10, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് സാമ്പത്തികമായും മറ്റും ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. തവനൂർ പ്രതീക്ഷാ ഭവനിലെ നിരാലംബർക്കായി വിദ്യാർത്ഥികൾ സ്വന്തം വീടുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഒരുമിച്ചുകൂടിയ വസ്ത്രങ്ങൾ ശേഖരിച്ച് കൊളപ്പുറം നവകേരള മുഖേന തവനൂരിലെത്തിച്ച് മാതൃകയായിരുന്നു.

മുൻവർഷങ്ങളിൽ കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലേക്കും  ഈ വർഷം പുതുതായി രൂപം കൊണ്ട പുകയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കുമായി വലിയ സംഖ്യകൾ ശേഖരിച്ചും വിദ്യാർഥികൾ സേവനത്തിൽ മുന്നിട്ട് നിന്നു.

മുൻവർഷം വിദ്യാലയത്തിൽ ആരംഭിച്ച സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവർക്ക് പി.ടി.എ നൽകിയ കളിമൺ കുഞ്ചികളിൽ ഒരു വർഷമായി ശേഖരിച്ച നാണയങ്ങൾ സഹപാഠിയായ അജ്നാസിന് കൈമാറിയതും വിദ്യാലയത്തിൽ എത്തിയ അന്ധരായ രണ്ട് സുഹൃത്തുക്കളുടെ ഗാനമേള ആസ്വദിച്ച ശേഷം അവരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്കായി വലിയ സംഖ്യകൾ പിരിച്ച് നൽകിയതും ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിലെത്തി ചങ്ങാതി ചെപ്പ് കൈമാറിയതും വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്.

2021-2022

കാരുണ്യത്തിന്റെ കരങ്ങൾ

പെയിൻ ആൻ്റ് പാലിയേറ്റീവ്  പുകയൂർ യൂണിറ്റിൻ്റെ പ്രവർത്തനത്തിനുള്ള ധനസമാഹരണാർത്ഥം പെയിൻ ആൻറ് പാലിയേറ്റീവ് ദിനത്തിൽ കാരുണ്യത്തിനായി കരങ്ങൾ നീട്ടി ഒളകര ജി.എൽ.പി.എസ്. സ്കൂളും പരിസര പ്രദേശങ്ങളിലേയും വീടുകൾ കയറി കുഞ്ഞുങ്ങൾ സമാഹരിച്ചത് 36,500/- രൂപയാണ്. സമാഹരിച്ച തുക പുകയൂർ പെയിൻ ആൻ്റ് പാലിയേറ്റീവ് സെക്രട്ടറിയും പി.ടി.എ പ്രസിഡൻ്റുമായ അബ്ദുസമദ് പുകയൂരും, ട്രെഷറർ കെ.ടി കമ്മുമാഷും, വൈസ് പ്രസിഡൻ്റുമായ ഇബ്രാഹീം കുട്ടി കുരിക്കളും ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ മാഷിൽ നിന്നും  ഏറ്റുവാങ്ങി. ഈ ധനസമാഹരണത്തിലൂടെ കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുകയും, സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ സഹായിക്കാനുമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതുമാണ്  ലക്ഷ്യം വെച്ചത്.

പുകയൂർ പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു

പാഠ പുസ്തകം, കിറ്റ് വീട്ടിലേക്ക്

പാഠപുസ്തകങ്ങളും ഭക്ഷ്യധാന്യ കിറ്റുമെല്ലാം കുട്ടികളുടെ വീട്ടിലെത്തിച്ച് മാതൃക കാണിച്ചിരിക്കുകയാണ് ഒളകര ജി.എൽ.പി. സ്കൂളിലെ പി.ടി.എ. ജില്ലയിൽ മുപ്പൂട്ട് നിലനിൽക്കെ തന്നെയാണ് കിറ്റുകളും പുസ്തകങ്ങളും കൂട്ടിയിട്ട് നശിപ്പിക്കാതെ കുട്ടികൾക്കെത്തിച്ച് ഒളകര സ്കൂൾ ഭാരവാഹികൾ വ്യത്യസ്തരായത്. പി.ടി.എ, എസ്.എം.സി. ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി തരം തിരിച്ച് സ്കൂൾ ബസ്സിൽ കയറ്റി എല്ലാ കുട്ടികളുടെയും വീട്ടിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. പുതുതായി പ്രവേശനം നേടിയതുൾപ്പെടെ 350 പേർക്ക് പുസ്തകം നൽകി . സപ്ലൈകോയുടെ ഭക്ഷ്യധാന്യ കിറ്റും ഇവർ ഇതേ രീതിയിൽ വിതരണം ചെയ്തിരുന്നു . പി.ടി.എ. പ്രസിഡൻറ് പി.പി. സെയ്തു മുഹമ്മദ്, എസ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ , പ്രഥമാധ്യാപകൻ സോമരാജ് പാലക്കൽ, സ്റ്റാഫ് സെക്രട്ടറി കരീം പുറ്റേക്കാട്ട് , പ്രവർത്തക സമിതി അംഗം സി.വി. പ്രമോദ് എന്നിവർ നേതൃത്വം നൽകി

2019-2020

കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു

തവനൂർ പ്രതീക്ഷാ ഭവനിലേക്ക് മക്കളുടെ വസ്ത്ര ശേഖരണം

നിരാലംബരായവർക്കൊരു കൈത്താങ്ങാവാൻ ഒളകര ഗവ എൽ.പി സ്കൂളിലെ കുരുന്നുവിദ്യാർഥികളും കൈകോർത്തു. നവകേരള സംസ്കാരിക വേദി കൊളപ്പുറം സംഘടിപ്പിക്കുന്ന നിരാലംബർക്കൊരു നിറവാർന്ന ഹസ്തം എന്ന പരിപാടിയിലൂടെ അശരണരായവർക്കായി സമാഹരിക്കുന്ന വസ്ത്ര ശേഖരണത്തിലേക്ക് വസ്ത്രങ്ങൾ ശേഖരിച്ചു നൽകുന്ന പദ്ധതിക്കാണ് സ്കൂളിൽ തുടക്കമിട്ടത്. വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ സാംസ്കാരിക വേദി പ്രവർത്തകർ പ്രതീക്ഷ ഭവൻ തവനൂർ അന്തേവാസികൾക്കായി സമർപ്പിച്ചു. അധ്യാപകരായ അബ്ദുൽ കരീം , ഷാജി , ഇന്ദുലേഖ ചടങ്ങിൽ സംബന്ധിച്ചു . നവകേരള സാംസ്കാരിക വേദി പ്രവർത്തകരായ രവികുമാർ , അഷ്റഫ് സോമരാജ് നേതൃത്വം നൽകി .

സഹപാഠിക്കായി സമ്പാദ്യ ശേഖരണം

ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി.

മക്കൾ പുതു വർഷത്തെ വരവേറ്റതിങ്ങനെ

സഹായം നൽകി പാലിയേറ്റീവ് ദിനാചരണം

പാലിയേറ്റീവ് ദിനത്തിൽ കുരുന്നു കരങ്ങളിലൂടെ സമാഹരിച്ച പണം കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് അധികൃതർക്ക് കൈമാറി ഒളകര ഗവ.എൽപി സ്കൂൾ വിദ്യാർത്ഥികൾ. അച്ചടിച്ച് ധനസമാഹരണ കാർഡുകളുമായി വീടുകൾ തോറും കയറിയിറങ്ങിയാണ് കുട്ടികൾ ധനശേഖരണം നടത്തിയത് . ഹെഡ്മാസ്റ്റർ എൻ. ലായുധൻ, പിടിഎ പ്രസിഡന്റ് പി.പി.മുഹമ്മദ്, സ്കൂൾ ലീഡർ സഫ്വാൻ എന്നിവർ ചേർന്ന് കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് സെകറി പി . സുബ്രഹ്മണ്യന് കൈമാറി . ചടങ്ങിൽ വി.പി.നമ്പൂട്ടി വി.വിജയൻ , സുൽഫികർ , പി.സോമ രാജ് , കെ.കെ.റഷീദ് , പി.കെ.ഷാജി എന്നിവർ പങ്കെടുത്തു .

ഭിന്നശേഷി ചങ്ങാതികൾക്ക് സമ്മാനം

2018-19

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വൈകല്യം മറക്കാനൊരു വിരുന്ന്

ലോക ബധിര ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വൈകല്യം മറക്കാൻ സ്കൂൾ വിദ്യാർഥികൾ വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളുടെയും നാണയ ശേഖരങ്ങളുടെയും ദൃശ്യ വിരുന്നൊരുക്കിയത് വേറിട്ടൊരുകാഴ്ചയായി . കേൾവിയും സംസാര ശേഷിയുമില്ലാത്ത ബാല്യങ്ങൾ പഴമയുടെ പാഠം പകരുന്നതായിരുന്നു പ്രദർശനം . ബധിര വാരാഘോഷത്തോടനു ബന്ധിച്ച് വിദ്യാലയത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് കുരുന്നുകൾ പഴയ കാല പുരാവസ്തു പ്രദർശനമൊരുക്കാനുള്ള ഒട്ടനവധി വസ്തുക്കളുമായെത്തിയത് . കോടിക്കണക്കിന് രൂപ വില വരുന്ന പുരാവസ്തുക്കളുടെ വൻ ശേഖരം കാണാൻ സ്കൂളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അവസരമൊരുക്കി. കേൾക്കാൻ കഴിവില്ലെങ്കിലും കണ്ട് പഠിക്കാൻ കഴിഞ്ഞ ആത്മ സംതൃപ്തിയാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിച്ചത്. നയനാമൃതം 2018 എന്ന പേരിൽ ഒളകര ജി.എൽ.പി.സ്കുൾ സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും പി ടി.എ യും ചേർന്നൊരുക്കിയ അമൂല്യമായ നാണയങ്ങൾ , സ്റ്റാമ്പുകൾ , കാർഷികോപകരണങ്ങൾ , വീട്ടുപകരണങ്ങൾ , അളവു പാത്രങ്ങൾ , ആഭരണപെട്ടികൾ , ഗ്രാമഫോണുകൾ , റേഡിയോകൾ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം സൗജന്യമായാണ് ഒരുക്കിയത് . ഇന്ന് നാട്ടിലില്ലാത്തതും അസ്തമിച്ചതുമായ കാലത്തിന്റെ സ്മരണ കുട്ടികളിൽ നേരറിവിന്റെ കൗതുകമുണർത്തുന്നതായിരുന്നു . പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു . ബധിര വിദ്യാലയത്തിലെ എച്ച്.എം വി.കെ അ ബ്ദുൽ കരീം , പി സുഹറാബി , ഒളകര സ്കൂൾ പി.ടി.എ പ്രസിഡന്റ് സെയ്തു മുഹമ്മദ് , അധ്യാപകരായ പി സോമരാജ് , കരീം കാടപ്പടി , വി ജംഷീദ് , ജയേഷ് നേതൃത്വം നൽകി .

കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു

ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി

2017-18

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ട പ്രളയ ദുരിതർക്ക്  സാന്ത്വനവുമായി ഒളകര ഗവ എൽ.പി സ്‌കൂളിലെ സുരക്ഷാ ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. പി.ടി.എ, എം.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും സഹായത്തോടെ രണ്ടു ദിവസങ്ങളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു വീടുകളിൽ കയറി പണം സ്വരൂപിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുകയായിരുന്നു.