"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→എന൪ജി ക്ലബ്ബ്: ലഹരിവിമുക്ത ക്ലബ്ബ്) |
|||
വരി 48: | വരി 48: | ||
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സംസ്ഥാന തല Painting (Energy efficient India)മൽസരത്തിൽ മുട്ടിൽ സ്കൂളിൽ നിന്നും 13 കുട്ടികൾ പങ്കെടുത്തു. | സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സംസ്ഥാന തല Painting (Energy efficient India)മൽസരത്തിൽ മുട്ടിൽ സ്കൂളിൽ നിന്നും 13 കുട്ടികൾ പങ്കെടുത്തു. | ||
സെപ്റ്റംബ൪ 21 ദേശീയ പോഷണമാസം. ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി സ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരം നടത്തി.ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി ആ൪ കെ എസ് കെ കൗൺസില൪ കുമാരി റിൻസി തോമസ് ക്ലസ്സ് എടുത്തു. | സെപ്റ്റംബ൪ 21 ദേശീയ പോഷണമാസം. ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി സ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരം നടത്തി.ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി ആ൪ കെ എസ് കെ കൗൺസില൪ കുമാരി റിൻസി തോമസ് ക്ലസ്സ് എടുത്തു. | ||
====== ലഹരി വിമുക്ത ക്ലബ്ബ് ====== | |||
കേരള എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിമുക്ത ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ അസീസ് സർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങൾക്ക് ബോധവൽക്കരണ വളണ്ടിയർ പരിശീലനം നൽകി. |
16:00, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്കൃതം ക്ലബ്ബ്
വിദ്യാലയത്തിൽ സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു. സംസ്കൃതദിനാഘോഷം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. കലാപരിപാടികൾക്ക് വേണ്ട പരിശീലനം നടത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. പരിപാടികൾക്ക് മികച്ച വിജയം നേടിയ കുട്ടികളെ സംസ്കൃത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.
സ്കോളർഷിപ്പ്
കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഓരോ ക്ലാസിൽ നിന്നും രണ്ടുകുട്ടികളെ വീതം തെരഞ്ഞെടുക്കുകയും വേണ്ട പരിശീലനം നല്കുകയും ചെയ്തുവരുന്നു. തുടർച്ചയായി നാലു വർഷങ്ങളായി പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനും സാധിച്ചു.
ഉറുദു ക്ലബ്ബ്
ഉറുദു ഭാഷ പഠിതാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, ഭാഷാപഠനം ലളിതമാക്കുക, ഭാഷാപഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക, ഭാഷയിലെ കലാപരമായ മേഖലകളിൽ പഠിതാക്കൾക്ക് പ്രാവീണ്യം നേടി കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ വിദ്യാലയത്തിൽ രൂപീകൃതമായ സംരംഭമാണ് ഉറുദു ക്ലബ്. സബ്ജില്ല_ ജില്ല _സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാനും സാധിച്ചിട്ടുണ്ട് .കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുക്കുന്നതും ഡബ്ലിയു ഒ വി എച്ച് എസ് മുട്ടിൽലാണ്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും എ ഗ്രേഡ് ലഭിച്ചു എന്നത് ഉറുദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ്. 8 ,9, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തുകയും അതിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും അതിൽ നിന്നും ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കാനും സാധിച്ചു. 2020 21 അധ്യായന വർഷത്തെ എസ്എസ്എൽസി റിസൾട്ട് ഉർദുവിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ ലോക പരിസ്ഥിതി ദിനത്തിൽ യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം ജൂൺ 5 ശനി നടത്തി. സ്കൂൾതലത്തിൽ ഉറുദു അധ്യാപികയായ അസ്മാബി ടീച്ചറുടെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്. അതിൽ നിന്ന് മികച്ച പോസ്റ്റർ തിരഞ്ഞെടുക്കുകയും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകുകയും അവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ജില്ലാ അടിസ്ഥാനത്തിൽ വിതരണം ചെയ്തു.
നവബർ 9 ഉർദു ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ ഉർദു ക്ലബ്ബിന്റെ ഭാഗമായി 8,9,10ക്ലാസ്സിലെ കുട്ടികൾക്ക് ഇക്ബാൽ ഡാലന്റ് മത്സരം നടത്തി.8,9,10, ക്ലാസ്സിൽനിന്നു ഏറ്റവും മികച്ച മൂന്ന് കുട്ടികളെ തിരഞ്ഞടുക്കുകയും അവരെ സംസ്ഥാനതലത്തേക്ക് സെലക്ട് ചെയ്യുകയും ചെയ്‌തു. രണ്ട് കുട്ടികൾക്ക് സംസ്ഥാന തലത്ത് നിന്ന് മികച്ച ഗ്രേഡ് കരസ്ഥ മാക്കാൻ സാധിച്ചു.
കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ അക്കാദമി കൗൺസിൽ വായനാദിനം ജൂൺ 19 ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'കവിതയുടെ ആശയം,' മത്സരം നടത്തി. മത്സരത്തിൽ നിന്ന് മികച്ച 3 കുട്ടികളെ തിരഞ്ഞെടുക്കുകയും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകുകയും അവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് സംസ്ഥാനതലത്തിൽ വിതരണം ചെയ്തു.
ഹിന്ദി ക്ലബ്ബ്
സെപ്റ്റംബ൪ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ഹിന്ദി പ്രശ്നോത്തരി നടത്തി. സംസ്ഥാനതലത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ 10 ലെ എയ്ഞ്ചൽ മരിയ മുഴുവൻ മാർക്കും നേടി. മത്സരത്തിൽ സ്കൂളിൽ നിന്നും 152 കുട്ടികൾ പങ്കെടുത്തു. നാലു കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങി. ഈ സർട്ടിഫിക്കറ്റിന് അർഹത നേടി
അലിഫ് അറബിക് ക്ലബ്
അറബിക് ലേണിങ് ഇംപ്രൂവ്മെൻറ് ഫോഴ്സ് (അലിഫ്) അറബി ഭാഷാ പഠിതാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, ഭാഷാപഠനം ലളിതമാക്കുക, ഭാഷാ പഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക, ഭാഷയിലെ കലാപരമായ മേഖലകളിൽ പഠിതാക്കൾക്ക് പ്രാവീണ്യം നേടി കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ വിദ്യാലയത്തിൽ രൂപീകൃതമായ സംരംഭമാണ് അലിഫ് അറബിക് ക്ലബ്. സബ്ജില്ല- ജില്ല- സംസ്ഥാന സ്കൂൾ അറബി കലോത്സവങ്ങളിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാനും, കഴിഞ്ഞ 15 വർഷങ്ങളായി സുൽത്താൻ ബത്തേരി സബ്ജില്ല സ്കൂൾ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നിലനിർത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ലോക അറബി ഭാഷാ ദിനാഘോഷം
ലോക അറബി ഭാഷാ ദിനാഘോഷം സമുചിതമായി കൊണ്ടാടി. രണ്ടാഴ്ച നീണ്ടു നിന്ന മാത്സര പരിപാടിയുടെ സമാപന സംഗമത്തിന്റെ ഉത്ഘാടനം wovhss സ്കൂൾ കൺവീനർ മുഹമ്മദ് ഷാ മാസ്റ്റർ നിർവഹിച്ചു. എട്ട് ഇനങ്ങളിലായി 110 മത്സരാർത്ഥികൾ മാറ്റുരച്ചു' മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ഒന്ന് , രണ്ട് സ്ഥാനക്കാർക്ക് സമ്മാനവും നൽകി.
ഐ. ടി ക്ലബ്ബ്
വിദ്യാലയത്തിൽ 8, 9, 10 ക്ലാസുകളിലെ 21 ഡിവിഷനുകളാണ് ഉള്ളത്. മുഴുവൻ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ് എന്നത് ഏറെ അഭിമാനം ഉള്ള കാര്യമാണ്. ഇതിനുപുറമെ ഡിജിറ്റൽ ക്ലാസ് റൂം
,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവയും നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഐ.ടി പഠനത്തിന് രണ്ട് ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ലാബുകളിലും 13 വിധം കമ്പ്യൂട്ടറുകളും ഒരു പ്രൊജക്ടറും സംവിധാനിച്ചിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും ഐ.ടി പഠനം സ്വായത്തവും ആസ്വാദ്യകരവും ലളിതവുമാക്കുന്നതാണ് ലാബിലെ സംവിധാനം. സുരക്ഷയുടെ ഭാഗമായി സ്കൂളും പരിസരവും സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിലാണ്.
സ്റ്റാർ ക്ലബ്ബ് പദ്ധതി
സ്കൂളിലെ 8 ,9, 10 ക്ലാസുകളിലെ കുട്ടികളിൽ പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് സ്റ്റാർ ക്ലബ്. പഠനമികവിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എട്ട്, ഒൻപത്, പത്ത് ക്ലാസുകൾ പ്രത്യേക ക്ലബ്ബുകളാണ് പ്രവർത്തനം.
സ്റ്റാർ ക്ലബ് അംഗങ്ങളായ പത്താംതരം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവിനനുസരിച്ച് ഏറ്റവും ഉന്നതിയിൽ എത്തിക്കാൻ സഹായകമാകുന്ന തരത്തിലുള്ള വിവിധ വിഷയങ്ങളുടെ ക്ലാസുകൾ അവധി ദിവസങ്ങളിൽ സ്കൂളിൽ വെച്ച് നൽകുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള മികച്ച അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നു. സ്റ്റഡി ടെക്നിക്, മെമ്മറി ടെക്നിക്, മോട്ടിവേഷൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
എട്ട് ,ഒമ്പത് ക്ലാസുകളിലെ സ്റ്റാർ ക്ലബ് അംഗങ്ങൾക്ക് ക്ലാസുകൾ, പഠനയാത്രകൾ, പഠന ക്യാമ്പുകൾ എന്നിവ നടത്തി അവരുടെ സർഗ്ഗാത്മകവും നൈപുണിപരവുമായ ശേഷികളെ ഉയർത്തിക്കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവ രൂപീകരണം മുതൽ ഗോൾ സെറ്റിംഗ് അടക്കമുള്ള വിവിധങ്ങളായ ക്ലാസുകൾ നൽകി ഓരോ വിദ്യാർത്ഥികളിലും അടങ്ങിയിട്ടുള്ള കഴിവുകളെ പരമാവധി പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു. പ്രമുഖരുമായുള്ള സംവാദം, കാലിഗ്രാഫി, പ്രസംഗ പരിശീലനം,ഫീൽഡ് വിസിറ്റ് എന്നിവ 8 ,9 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ചില പ്രവർത്തനങ്ങളാണ്. ഓരോ ക്ലാസ്സുകൾക്കും ഒരു കോഡിനേറ്റർ വീതം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു .ഈ മൂന്നു ക്ലാസ്സുകളിലെ പ്രവർത്തനത്തിന് അധ്യാപക രക്ഷാകർതൃ സമിതിയുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നു.
എന൪ജി ക്ലബ്ബ്
എന൪ജി ക്ലബ്ബ്ന്റെ ആഭിമുകഖ്യത്തിൽ' Go Electric campaign 'എന്ന വിഷയത്തെ ആസ്പദ മാക്കി സ്കൂൾതല പോസ്റ്റ൪ നി൪മാണ മത്സരം നടത്തി. വിജയികളെ കണ്ടെത്തി.
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സംസ്ഥാന തല Painting (Energy efficient India)മൽസരത്തിൽ മുട്ടിൽ സ്കൂളിൽ നിന്നും 13 കുട്ടികൾ പങ്കെടുത്തു. സെപ്റ്റംബ൪ 21 ദേശീയ പോഷണമാസം. ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി സ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരം നടത്തി.ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി ആ൪ കെ എസ് കെ കൗൺസില൪ കുമാരി റിൻസി തോമസ് ക്ലസ്സ് എടുത്തു.
ലഹരി വിമുക്ത ക്ലബ്ബ്
കേരള എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിമുക്ത ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ അസീസ് സർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങൾക്ക് ബോധവൽക്കരണ വളണ്ടിയർ പരിശീലനം നൽകി.