"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സപച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ എന്ന താൾ സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
(ചെ.) (സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ എന്ന താൾ സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
(വ്യത്യാസം ഇല്ല)
|
23:41, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സെന്റ് ബെഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ വെണ്ണിക്കുളം ഡിജിറ്റൽ യുഗത്തിൽ വളർന്നു വരുന്നവർക്ക് ഒരു ഹൈടെക് കൃഷി രീതി പ്രചരിപ്പിക്കുന്നു. ഹൈടെക് കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻ പ്രത്യേകം സ്ഥലമോ വളമോ വേണ്ട. കൃഷിപ്പണികളുമില്ല. വീട്ടിൽ ജനൽപ്പടിയിലോ ബാൽക്കണിയിലോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളർത്താം. ഇതാണ് മൈക്രോഗ്രീൻ . വിത്തിട്ട് തൈയുണ്ടാക്കി അത് നട്ട് കായ് വന്ന് പറിച്ചെടുക്കാൻ മാസങ്ങൾ കാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേ പോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻ രീതി.
ചെറുപയർ, വൻപയർ, ചീരവിത്തുകൾ, കടുക്, ഉലുവ തുടങ്ങി പ്രാദേശികമായി കിട്ടുന്നവയെല്ലാം മൈക്രോഗ്രീൻ രീതിയിൽ കൃഷി ചെയ്യാം. ചെറുപയർ പോലെയുള്ള ധാന്യങ്ങളാണ് ഏറ്റവും ഉത്തമം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും ആദ്യത്തെ തളിരിലകളും ചേർന്നതാണ് മൈക്രോഗ്രീൻ. ഇവ സമൂലമോ മുറിച്ചെടുത്തോ തോരനോ, കറിയോ, സാലഡോ ഒരുക്കാം . ഇതിന് മണ്ണു പോലും വേണ്ട. ചകിരിച്ചോറോ, ടിഷ്യൂ പേപ്പറോ , കോട്ടൺ തുണിയോ എന്തിനധികം അരിപ്പയിൽ വരെ കൃഷി ചെയ്യാം. പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തു ചെയ്യും എന്നതിന് ഒരുത്തരം കൂടിയാണ് മൈക്രോഗ്രീൻ കൃഷി. വിറ്റാമിനുകളുടേയും ആന്റിഓക്സിഡൻറുകളുടേയും കലവറയാണ് മൈക്രോഗ്രീനുകൾ. പ്രമേഹം, ചീത്ത കൊളസ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാൻ സഹായകമാണ്. കുറച്ചു സ്ഥലം മതി, അധ്വാനം ആവശ്യമില്ല എന്ന പ്രത്യേകത മുൻനിർത്തി മൈക്രോഗ്രീൻ കൃഷിക്ക് സ്കൂളിലെ ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി രേണു അധികാരി നേതൃത്വം നൽകുന്നു. ആദ്യ ട്രയൽ പ്രോജക്ടിൽ 10 കുട്ടികൾ പങ്കെടുത്ത് വിജയകരമായി പൂർത്തീകരിച്ചു. ലോക്ക് ഡൗൺ കാലത്തെ കുട്ടികളുടെ വിരസതയും മാനസിക പിരിമുറുക്കവും അതിജീവിക്കാൻ രണ്ടാം പ്രോജക്ട് ആരംഭിച്ചു. ഇതിൽ 25 കുട്ടികളും രേണു ടീച്ചറും ബെൻസി ടീച്ചറും പങ്കെടുത്തു. മൈക്രോഗ്രീൻ കൃഷിയുടെ വീഡിയോകൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി നൽകി. ജീവശാസ്ത്രം പാഠപുസ്തകത്തിലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്നപാഠത്തിലെ ഹൈടെക് കൃഷി രീതിയാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. മൈക്രോഗ്രീൻ കൃഷിയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ഗ്രൂപ്പുണ്ട്.ഗ്രൂപ്പിൽ വിശദമായ ചർച്ച നടത്തി തയ്യാറായ കുട്ടികൾ ഒരേ ദിവസം കൃഷി തുടങ്ങും വിധമാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്. ഓരോ ദിവസവും വിലയിരുത്തൽ നടത്തും. എല്ലാവരും ഒരേ ദിവസം കൃഷി ആരംഭിച്ച് ഒരേ ദിവസം വിളവെടുപ്പ് നടത്തി.ഇതിൻ്റെ ചിത്രങ്ങൾ എല്ലാവരും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിട്ടു. ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും Youtube ചാനലിലും പ്രചരിപ്പിച്ചു. ഇത് സഹപാഠികളിലേക്കും അതു വഴി എല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ഒരു വലിയ ലക്ഷ്യം കുട്ടികൾ സന്തോഷത്തോടെ ഏറ്റു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണങ്ങൾ നടന്നു വരുന്നു.എല്ലാ വിഭാഗങ്ങളിൽ നിന്നും ഇതിന് വലിയ പിന്തുണ ലഭിച്ചു വരുന്നു.