"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/ഒരു വേനൽ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒരു വേനൽ ഭീതി

                           

ഭീതിതൻ താഴ്‌വരയിലാണിന്നു ലോകം
കണ്ണുനീരിൻ ഉപ്പിനാൽ ഉറകെട്ടുപോം
മനസ്സിന്റെ മൂകമാം നിർവികാരതയിൽ
കോവിഡാം മഹാവ്യാധിതൻ പിടിയിൽ.



നന്മയും സ്നേഹവും മറന്നു നാം
സ്ഥാനമാനങ്ങൾക്കായ് സമ്പത്തിൻ ഭ്രാന്തിനായ്
ബന്ധവും സ്വന്തവും വിസ്മരിച്ചീ
ഭൂമിതൻ മാറിടം പോർക്കളമാക്കവേ,



ശാന്തിതൻ ഭാവം മാറ്റി ഭൂമീദേവി
തീവ്ര സംഹാര താണ്ഡവമാടിനാൾ
സുനാമിയായ്‌, ഓഖിയായ്‌, പ്രളയമായ്‌
എങ്കിലും കരേറി നാം ഒരുമതൻ കൈകളാൽ.



ശാസ്ത്രവും മനുഷ്യനും ചേർന്നു നിർമ്മിച്ചോരു
സൂക്ഷ്മജീവിയാം കൊറോണതൻ ഭീതിയിൽ
ലോകരാജ്യങ്ങൾ അമ്പരന്നു നിൽക്കവേ
കേരള മക്കളിൽ ഒരുമതൻ വർണ്ണക്കൊടി പാറി.



പ്രതിരോധത്തിൻ മാർഗ്ഗങ്ങൾ കരുതലായ്
ഭരണവ്യൂഹം നമുക്കായ് തീർക്കവെ
വീടും ആതുരാലയങ്ങളും രക്ഷക്കായ്
ക്വാറന്റൈൻ കേന്ദ്രമാക്കി ഇന്നിതാ.



ഇന്നലെകൾ തീർത്ത തിരക്കിന്റെ കെട്ടുകൾ
പൊട്ടിച്ചു നാം വേഗേന ഒന്നായ്
ഇല്ല, സമയമില്ലെന്ന വാക്കുകൾ മറന്നു നാം
വിശ്രമിച്ചീടുന്നിതാ നാളുകൾ ഏറെയായ്.



പള്ളിയും അമ്പലവും അടച്ചു നാം
പള്ളിക്കൂടവും പഠിപ്പും മുടക്കി
ആഘോഷങ്ങൾ ഒക്കെയും ചുരുക്കി
പൊരുതിടുന്നിതാ ധീരമായ് വ്യാധിയെ.



പോലീസും സേനയും കൈകൂപ്പി കേഴവേ
അരുത് പോകരുതെന്ന വാക്കു ലംഘിച്ചിടും
മനുഷ്യനോർക്കണം രാപ്പകലെന്യേ-
പണിപ്പെടും സുമനസ്സുകളെ നന്ദിയോടെന്നും



ആതുരശുശ്രൂഷ തൻ മഹാത്മ്യം ഓർത്തിടാം
ആ പുണ്യ കരങ്ങൾ ചുംബിച്ചിടാം വാഴ്ത്തിടാം
നിസ്വാർത്ഥ സേവനം അവിരാമം തുടരുമാ-
മനുഷ്യ ദൈവങ്ങളെ ഹൃദയത്തിൽ വണങ്ങിടാം.



ഹന്തയും അഹന്തയും വെടിഞ്ഞു നാം
ഇന്നിന്റെ നാളുകൾ നന്മയായ് തീർക്കാം
സ്നേഹവും കരുതലും നൽകിടാം
പൊരുതിടാം നമുക്കേക മനസ്സോടെ.



ഓർക്കണം എന്നുമെപ്പൊഴുമുള്ളത്തിൽ
വീഴ്ചയിൽ നമ്മെ താങ്ങിയ കൈകളെ
എങ്കിലേ മാനവരാശിതൻ ആധി ശമിക്കൂ
നന്മതൻ നാളുകൾ വീണ്ടും പുലരൂ.




 

Aarsha Arther
11 B സെന്റ് മേരീസ് എച്ച് എസ് എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത