"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/അമ്മയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

16:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മയുടെ നൊമ്പരം

പ്രകൃതി തന്നൊരു വരദാനം മഴയും മഞ്ഞും
വെയിലും പ്രകൃതി തന്നൊരു സ്വരരാഗം

കാറ്റും കടലും പുഴയും.....
പുഴയിലിന്നു പുഴക്കടവില്ല മണലുകൾ
കുത്തി പോയ്‌
ധരയിലിന്നു മരത്തണലില്ല മഴുവിൻ
പല്ലുകൾ മാത്രം

പുഞ്ചപ്പാടമില്ലാ പുതുക്കചേറിൻ ചെളി
മണമില്ല ആറ്റുപുറം പൊക്കത്തിൽ കെട്ടി
കോൺക്രീറ്റ് ഇട്ട് നിരത്തി
നൂൽ മഴയില്ല നുര‍‍ഞ്ഞുപുതയ്ക്കാൻ
പുഴയുടെ താളമില്ല പുതുമഴയില്ല
പുലർകാലത്തിൻ കിളിയുടെ
പാട്ടുകളില്ല

താളം തെല്ലും നീർചോലകളുടെ തട്ടും
താളവുമില്ല കാറ്റുചെടിക്കിതു വേരിൻ
പടരാൻ ജലമോ തുള്ളിയതില്ല
 മർമരമില്ല മലകാറ്റില്ല മലയുടെ
ചൂളമതില്ല കാട്ടു കിഴങ്ങുകളില്ല കാട്ടിൻ
കാട്ടു മൃഗങ്ങളുമില്ല

മണ്ണിൻ നാവു നനക്കാൻ ഇത്തിരി
വെള്ളം ഭുമിയിലില്ല ഇങ്ങനെ പോയാൽ
ഭുമിയുമില്ല ....ജീവനുമില്ലിതു സത്യം......
 

അർഷിദ.എസ്
10 എ ഗവൺമെൻറ്.എം.റ്റി. എച്ച്. എസ്സ്.ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത