"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:08, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ഇല്ലാതെ മനുഷ്യനില്ല എന്ന ഒർമ്മപ്പെടുത്തലുമായി പ്രവർത്തിച്ചു വരുന്ന പരിസ്ഥിതി ക്ലബ് കുട്ടികളിൽ പ്രകൃതിയോടുള്ള ആദരവും നന്ദിയും വളർത്തുകയും പ്രകൃതിസംരക്ഷണം നമ്മുടെ കർത്തവ്യമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു
കുട്ടികളിൽ പ്രകൃതിസൗഹാർദ്ദ സമീപനം വളർത്തുന്നതിനും കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിനും പ്രകൃതിനിരീക്ഷണത്തിലും പ്രകൃതിസംരക്ഷണത്തിലും താല്പര്യമുണർത്തുന്നതിനുമായി പ്രവർത്തനം തുടരുന്ന ഇക്കോക്ലബ് സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ്.
പ്രവർത്തനങ്ങൾ
കൃത്യമായ മീറ്റിംഗുകൾ
(കോവിഡിനുമുമ്പ് സ്കൂൾ ലൈബ്രറിയിലും കോവിഡ് കാലത്ത് ഓൺലൈനിലും)നടത്തി പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നു.
സ്കൂളിൽ ഓഫ്ലൈൻ ക്ലാസുകൾ നടന്നിരുന്ന സമയങ്ങളിൽ സജീവമായ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ഇക്കോക്ലബ് വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
പ്ലാസ്റ്റിക് നിർമാർജ്ജനം
പ്ലാസ്റ്റിക് വിമുക്ത സ്കൂളും സമൂഹവുമെന്ന ലക്ഷ്യത്തോടെ സ്കൂളിലും പരിസരങ്ങളിലുമുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിക്കുകയും ഇക്കോക്ലബ് കൺവീനറായ ഡോ.പ്രിയങ്കയുടെ നേതൃത്വത്തിൽ ശുചീകരിച്ച് സംസ്കരണത്തിനായി പഞ്ചായത്തിനെ ഏൽപ്പിക്കുകയും ചെയ്തുവരുന്നു.കുട്ടികളുടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതിയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഉപയോഗത്തിനെ പ്രോത്സാഹിപ്പിക്കാനായി കരകൗശലമേളകളും പരിശീലനക്ലാസുകളും നടത്തുകയും ബോധവത്ക്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്തു.ആഴ്ച തോറും ഇക്കോക്ലബംഗങ്ങൾ സ്കൂളും പരിസരവും ശുചീകരിക്കാനായി നേതൃത്വം വഹിക്കുകയും ചെയ്തു.
കോവിഡ്കാല പ്രവർത്തനങ്ങൾ
ഓൺലൈനിൽ കോവിഡ്കാലപ്രവർത്തനങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് ആവിഷ്കരിച്ച് നടപ്പിലാക്കി.വാട്സാപ്പ് ഗ്രൂപ്പു രൂപീകരിക്കുകയും സമയബന്ധിതമായുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു വരുന്നു.
ദിനാചരണങ്ങൾ
കോവിഡ്കാലം വിവിധദിനാചരണങ്ങൾക്കു തടസമായില്ല.പകരം കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പങ്കാളിത്തം കൊണ്ട് സജീവമായ ദിനാചരണങ്ങളാണ് നടന്നത്.ലോകപരിസ്ഥിതിദിനം,ലോകസമുദ്രദിനം,ചിങ്ങപ്പിറവിദിനം,ലോകനാളികേരദിനം,ഓസോൺദിനം,ലോകമുളദിനം തുടങ്ങിയവ ആചരിച്ചുവെങ്കിലും എടുത്തുപറയേണ്ടത് ലോകപരിസ്ഥിതിദിനാചരണമാണ്.
ലോകപരിസ്ഥിതിദിനാചരണം
ഒരു തൈ നടാം അമ്മയ്ക്കു വേണ്ടി എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ചുകൊണ്ട് വൃക്ഷത്തൈ നടൽ ഉത്സവമാക്കി.ക്ലബിന്റെ ഭാഗമായി ഡോ.പ്രിയങ്ക എഴുതി തയ്യാറാക്കിയ ഇനിയുമീ ഭൂമിയിൽ ശേഷിക്കുമൽപ്പമാം എന്ന ഗാനം ക്ലബ് അംഗമായ അനുഷ ആലപിക്കുകയും അത് ഡോ.അജിത്കുമാർസാറിന്റെ നേതൃത്വത്തിൽ കേരളം മുഴുവൻ നടന്ന ഇക്കോക്ലബിന്റെ പരിപാടിയിൽ ഈ കവിത അവതരിപ്പിക്കുകയുമുണ്ടായി.
-
തുളസീവനം
-
മീൻകുളം
-
കോവിഡ്കാലകൃഷി
-
വിളവെടുപ്പ്
-
-
-
-
-
-
-
-