Schoolwiki സംരംഭത്തിൽ നിന്ന്
09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
2018-19 അധ്യയന വർഷത്തിലെ ഗണിതക്ലബ്ബ് രൂപീകരണം ജൂൺ മാസം 20-ാം തീയതി നടന്നു.125കുട്ടികൾ ക്ലബ്ബ് അംഗങ്ങളായി.എല്ലാ ആഴ്ചയിലും ഓരോ ഗണിതപത്രം തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നു.ഓരോ ക്ലാസുകാരായി ഈ ചുമതല നിർവഹിച്ചുപോരുന്നു.പ്രകാശനം ചെയ്യുന്ന ഗണിതപത്രം ഗണിതശാസ്ത്ര നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും തുടർന്ന് സ്കൂൾ ലൈബ്രറിയിൽ വയ്ക്കുകയും ചെയ്യുന്നു. ഗണിതശാസ്ത്ര ശിൽപശാല ഏകദേശം 100കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ചു.ശിൽപശാല നയിച്ചത് പിരപ്പൻകോട് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ സൂരജ് ആയിരുന്നു.ടാൻഗ്രാം രൂപങ്ങൾ നിർമിക്കൽ,മട്ടത്രികോണത്തിന്റെ വശങ്ങൾ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ശിൽപശിലയിൽ ഉൾപ്പെടുത്തി. *ഗണിതശാസ്ത്ര ലാബ് സജ്ജീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. *ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സമൃദ്ധി സമ്പാദ്യ പദ്ധതി നടപ്പിലാക്കി.7,8,9 ക്ലാസുകളിലെ കുട്ടികളയാണ് ഇതിൽ ഉൾപ്പെടുത്തിയത്.വരും വർഷങ്ങളിൽ എല്ലാക്ലാസിലെ കുട്ടികളെയും ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു.സമൃദ്ധി സമ്പാദ്യ പദ്ധതിയുടെ ചുമതല ശ്രീ നാസിം സാറിനാണ്.കുട്ടികൾക്ക് പാസ്ബുക്ക് കൊടുക്കുകയും ഒരാഴ്ചയിൽ രണ്ടുതവണ പണം നിക്ഷേപിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്. *ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഗണിതക്ലബ്ബിലെ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു. *സബ്ജില്ല ഗണിതശാസ്ത്ര മേളയുടെ മുന്നോടിയായി സ്കൂൾ ഓൺ ദ സ്പോട്ട് മത്സരങ്ങളും,ഗണിതക്വിസും നടത്തി. *യു പി തല്ത്തിൽ ഗണിത റേഡിയോ ക്ലബ്ബ് പ്രവർത്തനങ്ങൾ തയ്യാറാക്കി വരുന്നു. *NMMSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക ഗണിതക്ലാസുകൾ വൈകുന്നേരങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നു. *യു പി വിഭാഗം പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഗണിതക്ലാസ് രാവിലെ 8.30മുതൽ നടന്നു വരുന്നു. *ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു വരുന്നു. *ഗണിത അസംബ്ലി ഒക്ടോബർ മാസത്തിൽ നടത്താൻ തീരുമാനിച്ചു. *ഗണിത നിഘണ്ടു തയ്യാറാക്കാൻ പ്രവർത്തനം നടന്നു വരുന്നു. *ഗണിത ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ പ്രവർചനം സംഘടിപ്പിക്കുകയും വിജയിയായ ഒരുകുട്ടിക്ക് (ആഫിയ 10സി)1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകുകയുണ്ടായി. ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർമാർ HS:-സജീന.എം.എസ് UP:-ഗിരിജകുമാരി
|