"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
<center><font size=5>
<center><font size=5>
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2018-19 |2018-19]]'''
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2018-19 |2018-19]]'''
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2017-18 |2017-18]]'''
</center></font size>
</center></font size>
==2017 -18 ലെ  വാർഷിക റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ==
==2017 -18 ലെ  വാർഷിക റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ==

22:54, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2019-20,20-21,21-22 വർഷത്തെ പി.റ്റി.എ,എസ്.എം.സി,എം.പി.റ്റി.എ വാർഷിക റിപ്പോർട്ട്

കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് ഹൈസ്കൂൾ, പ്ളാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നത്. ഹെഡ്മിസ്ട്രസ്, 45 സ്ഥിരം അധ്യാപകരും താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട്. അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

പി.ടി.എ ജനറൽബോഡി യോഗം

2019-20 അധ്യയനവർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം 2019 നവംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി തുടർന്ന് നടന്ന ചർച്ചയ്ക്കും മറുപടിക്കും ശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ PTA ഭാരവാഹികളായി സർവ്വ ശ്രീ ജെ. പ്രസാദ്, ഷാനവാസ്, ചന്ദ്രദാസ്, സതീഷ് കുമാർ, അസീന മോൾ,ചന്ദ്രഭാനു കെ, ഗിരി.B. S, ബിനിൽ. J. S എന്നിവരേയും, എം പി ടി എ പ്രതിനിധികളായി ഹേമകുമാരി, എം ഷക്കീല ബീവി, ഹസീനാ മോൾ, ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM), ഷീലാമ്മ. K. E, സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി, സ്റ്റാൻലിൻരാജ്, ഷിജു RJ, സുധ, ലീന ദേവരം എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും പി ടി എ പ്രസിഡണ്ട് ആയി ശ്രീ ബിനു കുമാറിനെയും, വൈസ് പ്രസിഡണ്ടായി ശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായി ശ്രീമതി. അസീന മോളേയും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയ ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.

അക്കാദമിക് മികവുകൾ

സ്കൂളിന്റെ അക്കാദമിക മികവ് ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലെ വിജയം തന്നെയാണ് 2019-20 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 210 കുട്ടികളെയും വിജയ സോപാനത്തിലേക്ക് ആനയിച്ചുകൊണ്ട് ഐതിഹാസികമായ ചരിത്ര വിജയം നേടാൻ നമുക്ക് കഴിഞ്ഞു, 100% വിജയം. 49 കുട്ടികൾ എ പ്ലസ് നേടി കൊണ്ട് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം ആയി മാറാൻ നമുക്ക് കഴിഞ്ഞു. 20- 21 വർഷത്തിൽ പരീക്ഷയെഴുതിയ 210 കുട്ടികൾ വിജയിക്കുകയും, 73കുട്ടികൾ ക്ക് ഫുൾ A പ്ലസ്നേടാൻ കഴിഞ്ഞു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരെയും PTA, MPTA, SMC, പൂർവ്വ വിദ്യാർഥിസംഘടനകൾ, മറ്റു അഭ്യുദയകാംക്ഷികളായ നാട്ടുകാരെയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ചിട്ടയായ അധ്യാപനം, കൃത്യമായ യൂണിറ്റ് ടെസ്റ്റുകൾ, പഠനപ്രവർത്തനങ്ങൾ, നിരന്തരമായ വിലയിരുത്തലുകൾ, ഭവന സന്ദർശനം, എന്നിവ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ മാത്രമാണ്.

പ്രവേശനോത്സവം

അധ്യയനവർഷത്തിലെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈനായാണ് നടന്നത്. ബഹുമാനപ്പെട്ട ജനപ്രതിനിധികൾ, സാംസ്ക്കാരികനായകർ, രക്ഷകർത്താക്കൾ, കുട്ടികൾ എല്ലാവരും പങ്കെടുത്തു. മുൻവർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ അഡ്മിഷൻ നേടിയിട്ടുണ്ട്. തൽഫലമായി ഡിവിഷനുകളും വർദ്ധിച്ചിട്ടുണ്ട്. 2019-20,20-21, ഈ വർഷങ്ങളിൽ എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. 2020 പുതിയ അക്കാദമിക് വർഷം ആരംഭിച്ച ജൂൺ ഒന്നിന് കുട്ടികളുടെ പഠനം വിക്ടേസ് ചാനലിനോടൊപ്പം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി. പഠന മികവുകൾ ഓൺലൈൻ ആയി വിലയിരുത്തുകയും, ഭവന സന്ദർശനം നടത്തുകയും, നോട്ട്ബുക്കുകൾ പരിശോധിക്കുകയും ചെയ്തു. എൽ പി, യു പി, HS വിഭാഗത്തിൽ പ്രത്യേകം ടൈംടേബിൾ ക്രമീകരിക്കുകയും ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ നടത്തുകയും ചെയ്തു.

മൊബൈൽ ലൈബ്രറി

ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കുറേ കുട്ടികൾക്ക് മൊബൈൽ ഫോൺ സൌകര്യം ഇല്ലായിരുന്നു. ഹെഡ്മാസ്റ്റർ, പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമാഹരിച്ച 43 ഫോണുകൾ കുട്ടികൾക്ക് വിതരണം ചെയ്ത് ആ പ്രശ്നം പരിഹരിച്ചു. ഫോൺ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ ഫണ്ട്‌ രൂപീകരിച്ചു. കുട്ടികളുടെ പഠന ആവശ്യത്തിന് ശേഷം മൊബൈൽ ഫോൺ തിരികെ സ്കൂളിൽ വാങ്ങി വയ്ക്കുന്നതിനുള്ള സംവിധാനമായ മൊബൈൽ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്.

നിർമാണപ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും

സ്കൂൾ ഹൈടെക് ആക്കിയതിന്റെ ഭാഗമായി 16 ക്ലാസ് മുറികൾ നവീകരിക്കുകയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട കുറവുകൾ പരിഹരിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിൽ വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓഫീസ് മുറി നവീകരിക്കുകയും ഷെൽഫിൽ വാതിലുകൾ ഇടുകയും ചെയ്തു. ബഹുമാനപ്പെട്ട കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ ബി സതീഷിന്റെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രൗഢഗംഭീരമായചടങ്ങ്.

സ്കൂൾ വാഹനം

ബഹുമാനപ്പെട്ട മുൻ എം പി അഡ്വക്കേറ്റ് A. സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ് മാത്രമാണ് ഉണ്ടായിരുന്നത്. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, കാട്ടാക്കട എംഎൽഎ യുമായ ശ്രീ. I. B സതീഷിന്റെ പ്രത്യേക താൽപര്യാർത്ഥം, ആസ്തിവികസന ഫണ്ടിൽ നിന്നും പതിനാറര ലക്ഷം രൂപ അനുവദിക്കുകയും, പുതിയ ഒരു സ്കൂൾ ബസ്സ് കൂടി നമുക്ക് ലഭിക്കുകയും ചെയ്തു. ഇപ്പോൾ 2 സ്കൂൾ ബസുകൾ നമുക്ക് ഉണ്ട്. അവ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു.

വിവിധ തരം ലാബുകൾ

കേന്ദ്ര ഗവൺമെന്റിന്റെയും, സംസ്ഥാന ഗവണ്മെന്റിന്റേയും സഹായത്തോടെ ആരംഭിച്ച വിവിധ ലാബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് നിർവ്വഹിച്ചു. അടൽ തിങ്കറിംഗ് ലാബും നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.പുതിയ സ്കൂൾ കെട്ടിടം ലഭിച്ചപ്പോൾ സ്കൂൾ ഓഫീസിന്റെ മൂന്നാമത്തെനിലയിലെ മുറികളെല്ലാം തന്നെ ലാബ്ആയി ക്രമീകരിക്കാൻ കഴിഞ്ഞു. ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ്, ബയോളജി ലാബ്, UP വിഭാഗത്തിലെ സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിവയും നല്ല രീതിയിൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ആണ് നമുക്ക് ഉള്ളത്.

സ്കൂൾ ലൈബ്രറി,ക്ലാസ് ലൈബ്രറി,വീട്ടിലെ ലൈബ്രറി

വിദ്യാർഥികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതിന് അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ലൈബ്രറി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സർഗ്ഗ വായന സമ്പൂർണ്ണ വായന എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകളും ലൈബ്രറികളും അടഞ്ഞുകിടന്നപ്പോൾ വീട്ടിൽ ഒരു ലൈബ്രറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു ലൈബ്രറിയായി തീർന്നു.

കൂട്ട് ലഹരിവിരുദ്ധ ക്ലബ്ബ്

കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി അവർക്ക് ദിശാബോധം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കൂട്ട് എന്ന പദ്ധതി ഇതിനോടകം നടപ്പിലാക്കാന് കഴിഞ്ഞു.

ഉച്ചഭക്ഷണ പദ്ധതി

സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കാര്യക്ഷമമായി നടത്തിവരുന്നു. 2019-2020 വർഷത്തിലെ പഠനകാലയളവിൽ covid മഹാമാരിയുടെ സമയത്ത് കുട്ടികൾക്ക് ആവശ്യമായ കിറ്റുകളും, ധാന്യങ്ങൾ, അരിയും പ്രീപ്രൈമറി മുതൽ മുതൽ എട്ടാം ക്ലാസ് വരെ കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ശുചീകരണ പ്രവർത്തനങ്ങൾ

സ്കൂൾ അടഞ്ഞുകിടന്ന സമയത്തും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ശുചീകരിച്ച് തന്നതിന് വാർഡ് മെമ്പർ ശ്രീ ശ്യാമിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു.

ഡിജിറ്റൽ മാഗസിൻ

20-21 അധ്യയനവർഷത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.

യംഗ് ഫണ്ട്

2019-20 വർഷത്തിൽ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന്റെ ഭാഗമായി ആമച്ചൽ സർവീസ് സഹകരണ സംഘവും സ്കൂളുമായി ചേർന്ന് പ്രവർത്തിച്ച് നടപ്പിലാക്കിയ യംഗ് ഫണ്ടിനറെ പ്രവർത്തനം സുഗമമായി നടന്നുവന്നു.

കരാട്ടേ പരിശീലവനും,യോഗ പരിശീലനവും

സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി. ആൺ കുട്ടികൾക്ക് യോഗ പരിശീലനവും നൽകിയിട്ടുണ്ട്.

വിവിധ ക്ലബ്ബുകൾ

സയൻസ് ക്ലബ്, ക്ലബ് സോഷ്യൽ, സയൻസ് ക്ലബ് ലഹരിവിരുദ്ധ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഗാന്ധിദർശൻ ലിറ്റററി ക്ലബ് റേഡിയോ ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് വിദ്യാർഥികൾ നേതൃത്വം നൽകി ദിവവും അവതരിപ്പിക്കുന്ന റേഡിയോ ക്ലബ്ബിന്റെ പരിപാടികളും പ്രവർത്തനങ്ങളും ആശാവഹമാണ്. 2019-20 കാലഘട്ടങ്ങളിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിനം ലഹരി വിരുദ്ധ ദിനം അധ്യാപകദിനം ഹിരോഷിമാ ദിനം ഓസോൺ ദിനം ഗാന്ധിജയന്തി തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. തുടർന്ന് Covid മഹാമാരി കാലത്ത് ഈ ദിനങ്ങൾ എല്ലാംതന്നെ ഓൺലൈനായി നടത്തുകയും സമ്മാനാർഹരെ കണ്ടുപിടിക്കുകയും ചെയ്തു. ചിങ്ങം ഒന്നിന് മികച്ച. മികച്ച കർഷകനായി ജോബിനെ തിരഞ്ഞെടുത്തു.

സ്കൂൾ സൊസൈറ്റി

സ്കൂൾ കോർപ്പറേറ്റ് സൊസൈറ്റിയുടെ പ്രവർത്തനം വളരെ സുഗമമായി നടന്നുവരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങൾ, മറ്റ് പഠന വസ്തുക്കളും മിതമായ വിലയ്ക്ക് വിതരണംചെയ്യുന്നു.

CCTV ക്യാമറകൾ

സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ അച്ചടക്കം നിരീക്ഷിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ 16 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥി സംഘടനകൾ

നമ്മുടെ സ്കൂളിന്റെ പുരോഗതിക്കും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൂർവ വിദ്യാർത്ഥി സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്എസ്എൽസി ഈവനിംഗ് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണം നൽകുക, ക്ലാസ് മുറികൾ മനോഹരമാക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കൗൺസിലിംഗ് ക്ലാസുകൾ

സ്കൂൾ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒരു സ്ഥിരം കൗൺസിലിന്റെ സേവനം ലഭ്യമാണ്. നാഷണല് ഹെല്ത്ത് മിഷന് കീഴിൽ സ്കൂൾ ഹെൽത്ത് നഴ്സ് സേവനവും ഉണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ സ്കൂൾ കൗൺസിലറും ഉണ്ട്. കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് കൊടുക്കാനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്.. യോഗാ ചാമ്പ്യൻഷിപ്പിൽ ജില്ലാതല മത്സരത്തിൽ അഞ്ച് ബി യിൽ പഠിക്കുന്ന ആദ്യ കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ഈ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ കാലയളവിൽ പലതവണ കമ്മിറ്റികള് കൂടുകയും, ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു. സ്കൂളിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ പൂർവ വിദ്യാർഥികളുടെയും ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവരെ അകമഴിഞ്ഞ സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ നന്ദി അർപ്പിച്ചുകൊള്ളുന്നു.

പ്രഭാത ഭക്ഷണം

കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നഴ്‌സറി മുതൽ നാലാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകി വരുന്നു. പ്രൈമറി വിദ്യാർഥികൾക്ക് പുറമേ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന മറ്റു വിദ്യാർഥികൾക്കും ഈ പദ്ധതി ഉപകാരപ്രദമാണ്.

മുൻവർഷങ്ങളിലെ വാർഷിക റിപ്പോർട്ട്

2018-19 2017-18

2017 -18 ലെ വാർഷിക റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ

2017 -18 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2017 നവംബർ 28 ന്  ഉച്ചയ്ക്ക് 2 :30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ. വി. രാജഗോപാൽ സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. വി . ആർ. രമ കുമാരി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ്. അജിത മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ സോവറിൻ  സാർ സ്വാഗതം ആശംസിച്ചു.  തുടർന്ന്റിപ്പോർട്ട്,  വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന പിടിഎ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിനുകുമാർ, 
കെ. അനിൽകുമാർ,  രജിതാ ബി.ആർ,  മധുസൂദനൻ,  ശശികുമാർ,  കൃഷ്ണൻ.ജി,  ശിവരാജൻ,  സജിത എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി എ.ആർ. ബിജു,   ഗിരിന്ദ്രൻ. സി,  

ഷിജു ആർ.ജെ, സ്റ്റാലിൻരാജ്,ജിനേഷ് .എച്ച്. ജി,, പ്രസന്നകുമാരി. എസ്, കെ. ഷീലാമ്മ, എൽ. പ്രമീള എന്നിവരെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡണ്ടായി ശ്രീ. ബിനു കുമാറിനെയും വൈസ് പ്രസിഡണ്ട് ആയി ശ്രീ കെ. അനിൽകുമാറിനെയും എം പി ടി എ പ്രസിഡണ്ടായി ശ്രീമതി വി. ഷീല യേയും തെരഞ്ഞെടുത്തു.

എസ് എം സി ചെയർമാൻ ആയി  ശ്രീ. ശിവരാജനും പ്രവർത്തിച്ചുവരുന്നു.

അക്കാദമിക മികവുകൾ

2017 -18 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി  പരീക്ഷയിൽ ഗവൺമെന്റ് സ്കൂളുകളിലെ എല്ലാ വിഷയത്തിനും ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാനായി. 181 കുട്ടികളിൽ 175 പേരെ വിജയിപ്പിക്കാനും കഴിഞ്ഞു. 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഈവനിംഗ് ക്ലാസ്യൂ, ണിറ്റ് ടെസ്റ്റുകൾ,  പഠന നിലവാരം അനുസരിച്ച് ഗ്രൂപ്പ് തിരിച്ചുള്ള ക്ലാസുകൾ  എന്നിവയുടെ ഫലമായാണ് ഈ വിജയം കൈവരിക്കാനായത്.
   ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിൽ എത്തിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി നടന്നുവരുന്നു, സ്കൂൾ സമയം കഴിഞ്ഞു ഇതിനായി സമയം കണ്ടെത്തുന്നു.
   യുപി വിഭാഗത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ അക്ഷര ക്ലാസ് നടത്തിവരുന്നു. ഇവർക്ക്  യൂണിറ്റുകൾ യഥാസമയം നടത്തുകയും ക്ലാസ് പിടിഎ നടത്തി രക്ഷിതാക്കളെ പഠനപുരോഗതി അറിയിക്കുകയും ചെയ്യുന്നു, ഹലോ ഇംഗ്ലീഷ്,  ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ ക്ലാസുകൾ നടന്നുവരുന്നു, 
   യു പി വിഭാഗത്തിലെ നൗറിൻ, ബ്ലസി എന്നിവർ യുഎസ്എസ്  മെരിറ്റ് സ്കോളർഷിപ്പ് നേടുകയുണ്ടായി.
   എൽ പി വിഭാഗത്തിൽ 2018 ജൂൺ 18 മുതൽ ഹലോ ഇംഗ്ലീഷ്,  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നടന്നുവരുന്നു.

പ്രവേശനോത്സവം

2018- 19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം എൽ എ  ശ്രീ. ഐ. ബി സതീഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും ,  രക്ഷിതാക്കളും,  സാംസ്കാരിക നായകരും  പൂർവവിദ്യാർത്ഥികളും   സാക്ഷ്യംവഹിച്ചു. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ പുതുതായി നമ്മുടെ സ്കൂളിൽ എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ ആയ  എല്ലാ വിദ്യാർഥികൾക്കും കാട്ടാക്കട ഗ്രാമപഞ്ചായത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യുപി,  എച്ച്എസ് വിഭാഗങ്ങളിൽ ഓരോ ഡിവിഷൻ വീതം വർദ്ധിച്ചു.


നിർമ്മാണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും

സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ  ഭാഗമായി 16 ക്ലാസുമുറികൾ നവീകരിക്കുകയും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും  സൂക്ഷിക്കാനുള്ള കബോർഡുകളും  വൈറ്റ് ബോർഡുകളും   സജ്ജീകരിക്കുകയും ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടനകൾ ഇലക്ട്രിക് ബെല്ലും പബ്ലിക് അഡ്രസ്സിങ്‌  സിസ്റ്റവും,  ഫാനുകളും, കസേരകളും,  സിസിടിവി ക്യാമറകൾക് ധനസഹായവും  ചെയ്തു. യുപി വിഭാഗം കമ്പ്യൂട്ടർ ലാബ് പിടിഎ യുടെ നേതൃത്വത്തിൽ നവീകരിച്ചു. കുടിവെള്ള ടാങ്കിന് മേൽക്കൂര നിർമ്മിച്ചു.

സ്കൂൾ വാഹനം

ബഹുമാനപ്പെട്ട എം പി ശ്രീ സമ്പത്ത് അനുവദിച്ചുതന്ന ഒരു സ്കൂൾ ബസിനു പുറമേ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു ബസ്സ് കൂടി കുട്ടികളെ കൊണ്ടുവരുന്നതിന് പ്രയോജനപ്പെടുത്തുന്നു.

സ്കൂൾ കലോത്സവം

2018 ഒക്ടോബർ 11,  12 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. മികച്ച നിലവാരം പുലർത്തിയ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ  സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ലളിതഗാനം,  ശാസ്ത്രീയ സംഗീതം,  ഹിന്ദി പദ്യം ചൊല്ലൽ  എന്നിവയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിന് യോഗ്യത നേടി. ദഫ് മുട്ട്,  ദേശഭക്തി ഗാനം,  മാപ്പിളപ്പാട്ട് എന്നിവയ്ക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.

സ്കൂൾ വാർഷികം

2018 ഫെബ്രുവരി മാസത്തിൽ സ്കൂൾ വാർഷികം സംഘടിപ്പിച്ചു. നമ്മുടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നഴ്സറി വിദ്യാർഥികളുടെ കലാപരിപാടികൾ അവാർഡ് ദാനം എന്നിവ സംഘടിപ്പിച്ചു. ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അഡ്വക്കേറ്റ് ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമ ഗാനരചയിതാവ് പൂവച്ചൽ ഖാദർ മുഖ്യാതിഥിയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ നിന്നും നമ്മുടെ സ്കൂളിൽ എസ്പിസി ക്ക് അനുവദിച്ച ലാപ്ടോപ്പ്,  പ്രൊജക്ടറുകൾ എന്നിവ തദവസരത്തിൽ കൈമാറി.

ദിനാചരണങ്ങൾ

സ്വാതന്ത്ര്യദിനം,  റിപ്പബ്ലിക് ദിനം,  ലോകപരിസ്ഥിതിദിനം,  ശിശുദിനം,  ഓസോൺദിനം, 
സി വി രാമൻ ജന്മദിനം,  ജനസംഖ്യാദിനം,  ചാന്ദ്രദിനം,  ഹിരോഷിമദിനം,  കേരള പിറവി എന്നിവ റാലി,  സ്പെഷ്യൽ അസംബ്ലി,  ക്ലാസുകൾ,  ക്വിസ് മത്സരങ്ങൾ,  രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച് സമുചിതമായി ആഘോഷിച്ചു.

സ്കൂൾ അസംബ്ലി

ആഴ്ചയിൽ രണ്ടുദിവസം ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ അസംബ്ലി നടത്തിവരുന്നു. തിങ്കളാഴ്ച ദിവസങ്ങൾ ഹൈസ്കൂൾ ക്ലാസ്സുകൾക്ക് വ്യാഴാഴ്ച ദിവസങ്ങളിൽ എൽപി,  യുപി ക്ലാസ്സുകൾക്കും ആണ് സ്കൂൾ അസംബ്ലി ഉള്ളത്മ. ലയാളം,  ഇംഗ്ലീഷ്,  ഹിന്ദി ഭാഷകളിൽ വിദ്യാർഥികൾ അസംബ്ലി നടത്തിവരുന്നു.

സ്കൂൾ ലൈബ്രറി

ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയൻ നമ്മുടെ സ്കൂളിലുണ്ട്. ലൈബ്രറി കൗൺസിന്റെ  നേതൃത്വത്തിൽ  തൃശ്ശൂർ വച്ച് നടന്ന സംസ്ഥാന മത്സരത്തിൽ യു പി വിഭാഗത്തിൽ  6 A  ക്ലാസിലെ ശിവജിത്ത് ശിവൻ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും  6D  ക്ലാസിലെ ശ്രുതി. എസ്  എസ് ഒന്നാം സ്ഥാനം നേടിയ നാടകത്തിലെ മികച്ച കുട്ടിക്കുള്ള സമ്മാനവും  നേടി.

സ്കൂൾ പത്രം

സ്കൂളിന്റെ മികവുകളും കുട്ടികളുടെ സർഗവാസനകളും  ഉൾക്കൊള്ളിച്ച് കൊണ്ട് പ്ലാവൂർ സ്പീക്കിങ് എന്ന പേരിൽ 2018 മാർച്ച് മാസത്തിൽ ഒരു സ്കൂൾ പത്രം പബ്ലിഷ് ചെയ്തു.

സ്കൂൾ ഡയറി, ഐഡന്റിറ്റി കാർഡ്, യൂണിഫോം

പി ടി എ യുടെ നേതൃത്വത്തിൽ സ്കൂൾ വർഷാരംഭത്തിൽ തന്നെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി സ്കൂൾ ഡയറി,  ഗുണനിലവാരമുള്ള ഐഡന്റിറ്റി കാർഡ് എന്നിവ നൽകാൻ കഴിഞ്ഞു. എല്ലാ വിദ്യാർഥികൾക്കും രണ്ടു ജോഡി യൂണിഫോം സൗജന്യമായി നൽകാനും  യൂണിഫോമിൽ സ്കൂൾ എംബ്ലം ഉൾപ്പെടുത്താനും സാധിച്ചു.

ഗ്രൂപ്പ് മെസ്സേജിങ് സിസ്റ്റം

സ്കൂളിനെയും കുട്ടികളെയും സംബന്ധിക്കുന്ന വിഷയങ്ങൾ അപ്പപ്പോൾ രക്ഷിതാക്കൾ എത്തിക്കാൻ ഗ്രൂപ്പ് മെസേജിംഗ് സിസ്റ്റം ഏർപ്പെടുത്തി. കമ്മിറ്റിയുടെ ആദ്യ തീരുമാനമാണ് ഗ്രൂപ്പ് മെസേജിംഗ് സിസ്റ്റം നിലവിൽ വന്നത്.

ശാസ്ത്രപോഷിണി ലാബ്, കമ്പ്യൂട്ടർ ലാബ്

കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ അനുവദനീയമായ മൂന്നു ലബോറട്ടറികൾ (ഫിസിക്സ്,  കെമിസ്ട്രി,  ബയോളജി) നമുക്കുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയായ അടൽ  ടിങ്കറിങ് ലാബ് നമ്മുടെ സ്കൂളിൽ അനുവദിച്ചിരിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ നടന്നു വരുന്നു. എൽപി,  യുപി,  ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു.

പഠനം വിനോദയാത്രകൾ

2018 നവംബർ 8 മുതൽ 13 വരെ കന്യാകുമാരി,  രാമേശ്വരം,  കൊടൈക്കനാൽ,  വാഗമൺ,  എറണാകുളം വണ്ടർലാ എന്നിവ ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിച്ചു. 2018 നവംബർ 22ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലോട് ബോട്ടാണിക്കൽ ഗാർഡൻ,  കോയിക്കൽ കൊട്ടാരം,  അരുവിക്കര ഡാം എന്നിവ ഉൾപ്പെടുത്തി പഠനയാത്ര സംഘടിപ്പിച്ചു.

ആഘോഷങ്ങൾ

2017 ഡിസംബർ മാസത്തിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. എല്ലാ വിദ്യാർഥികൾക്കും നൂൺ ഫീഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിക്കൻബിരിയാണി നൽകി. 

2018 19 അധ്യയനവർഷത്തിലെ ഓണാഘോഷം മഹാ പ്രളയത്തെ തുടർന്ന് ആഘോഷിച്ചില്ല. പകരം അതിലേക്ക് നീക്കിവെച്ച 50000 രൂപ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് നൽകി.

ദിനപത്രം

ആമച്ചൽ സഹകരണ ബാങ്ക്,  ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്.വി  പ്രേമകുമാരൻ  നായർ എന്നിവർ സ്പോൺസർ ചെയ്യുന്ന ദേശാഭിമാനി,  ജനയുഗം എന്നീ പത്രങ്ങൾ കുട്ടികൾക്കായി സ്കൂളിൽ എത്തുന്നു.

ഉച്ചഭക്ഷണ പദ്ധതി

പിടിഎ കമ്മിറ്റി അംഗങ്ങളുടെയും നൂൺ ഫീഡിങ് കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങളും സജീവ സാന്നിധ്യം കൊണ്ട് ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമായി നടന്നുവരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി രണ്ടു സ്ഥിരം ജീവനക്കാരും ഒരു താത്കാലിക ജീവനക്കാരനും അടക്കം മൂന്നു തൊഴിലാളികളുണ്ട്. തൊഴിലാളികളുടെ ആരോഗ്യ പരിശോധന,  ശുചിത്വം,  ഡ്രസ്സിംഗ് എന്നിവയും ശ്രദ്ധിക്കുന്നു. പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണവും ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു. ഷീലാമ്മ ടീച്ചർ നൂൺ ഫീഡിങ് കമ്മിറ്റി കൺവീനർ ആയി പ്രവർത്തിച്ചു വരുന്നു.

സ്കൂൾ പ്രഭാതഭക്ഷണം

കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ  സഹായത്തോടെ നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ പ്രഭാതഭക്ഷണം നൽകി വരുന്നു. പ്രൈമറി വിദ്യാർഥികൾക്ക് പുറമേ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന മറ്റു വിദ്യാർഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

മികവിനെ കേന്ദ്രം

സംസ്ഥാന ഗവൺമെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളും  മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി മൂന്ന് കോടി രൂപ നമ്മുടെ സ്കൂളിലെ നിർമാണ പ്രവർത്തനത്തിന് അനുവദിച്ചിട്ടുണ്ട്. 17 ക്ലാസ് മുറികൾ, ഒരു ഓഡിറ്റോറിയം, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ ഉൾപ്പെടുത്തിയ കെട്ടിട നിർമ്മാണം അടുത്ത അധ്യയന വർഷത്തിന് മുൻപ് തന്നെ ഉദ്ഘാടനം നിർവഹിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

മികവുത്സവം 2018

2018 മാർച്ച് 31ന് മികവുത്സവം സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി 

വി .ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവ് വെളിവാക്കുന്ന കലാപ്രകടനങ്ങളും പഠനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി.