"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

21:38, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുമ്പും പിന്പും കൈകൾ സോപ്പിട്ടു കഴുകുക. വയറിളക്കം, വിരശലിയം കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ് മുതൽ സാർസ് വരെ ഒഴിവാക്കം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈ കാലുകൾ കഴുകേണ്ടതാണ്. കൈയ്യിടെ മുകളിലും, വിരലിന്റെ ഇടക്കും സോയ്പ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി ശുദ്ധി വരുത്തണം. ഇതു വഴി വൈറസ്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കാം. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടു മുഖം മറയ്ക്കുക. മാസ്‌കോ, തൂവാലയോ ഇല്ലക്കിൽ ഷിർട്ടിന്റെ കൈ കൊണ്ടു മറയ്ക്കുക. ഇതു വഴി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കുവാനും രോഗാണുക്കളെ തടയാനും കഴിയും. വായ്, മൂക്ക്, കണ്ണ് കഴിവതും വിരൽ കൊണ്ടു സ്പർശിക്കാതിരിക്കുക. പകർച്ച വ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങൾ ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പുകയോ, മൂക്ക് ചീറ്റുകയോ ചെയ്യരുത്. ഓരോ വ്യക്തിയും, വ്യക്തി ശുചിത്വം പാലിക്കുന്നത് വഴി സമൂഹത്തെയും, അതു വഴി ലോകത്തെ തന്നെയും മാരകമായ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയും. ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള സമൂഹം, ആരോഗ്യമുള്ള ലോകം ഇത് ആകണം നമ്മുടെ മുദ്രാ വാക്യം.

അബി ജോൺസൻ
9 A സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം