"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കൊറോണ തൻ നാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:36, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ തൻ നാദം

കൊറോണ എന്ന ഭീകരനെ
ഒറ്റക്കെട്ടായി തുരത്തും നാം.
ഒന്നിച്ച് ഒന്നായി മുന്നേറും നാം.
മാസ്ക് ധരിക്കാം കൈകൾ കഴുകാം
ചുമയെ തൂവാല കൊണ്ടു മറയ്ക്കാം.
കൊറോണ എന്ന മഹാ വിപത്ത്
നമുക്കു നൽകി പുതു പാഠങ്ങൾ.
പലമാരികളായ് അപകടങ്ങളായ്
ജീവൻ പൊലിയും തോത് കുറഞ്ഞു.
എങ്കിലുമീ ദുരിതച്ചുഴിയിലും
പഴകിയ മീനും പച്ചക്കറികളും
വിറ്റതിൽ ലാഭം കൊയ്യുന്നു ചിലർ.
വിശ്വമാനവ സാഹോദര്യം
പുലർന്നിടേണ്ട കാലമിതല്ലേ?
ഉണർന്നിടാം നമുക്കൊത്തൊരുമിച്ച്
കീഴടക്കീടാം കോവിഡിനെ !

താനിയ
8 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത