"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
===**ജോയ് നന്ദാവനം=== | ===**ജോയ് നന്ദാവനം=== | ||
നാടക പ്രവർത്തകനും നാടൻ പാട്ട് കൊറിയോഗ്രാഫർ എന്നീ മേഖലകളിൽ പ്രസ്തനായശ്രീ ജോയ് നന്ദാവനം പ്ലാവൂർ മംഗലയ്ക്കൽ പ്രദേശത്തു ജനിച്ചു. | നാടക പ്രവർത്തകനും നാടൻ പാട്ട് കൊറിയോഗ്രാഫർ എന്നീ മേഖലകളിൽ പ്രസ്തനായശ്രീ ജോയ് നന്ദാവനം പ്ലാവൂർ മംഗലയ്ക്കൽ പ്രദേശത്തു ജനിച്ചു. | ||
==ഗ്രന്ഥശാല== | |||
പ്ളാവൂർ,ആമച്ചൽ,മംഗലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളിൽ വായനാശീലം വളർത്തുന്നതിൽ ഗ്രന്ഥശാലകൾക്ക് പ്രധാനമായ പങ്കുണ്ട്. പ്രധാനമായും നമ്മുടെ പ്രദേശത്തുള്ള ജനങ്ങൾ ആശ്രയിക്കുന്നത് മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയെയാണ്. കൂടുതൽ കുട്ടികൾ അംഗത്വം എടുത്തിട്ടുള്ളതു൦ കൂടുതൽ കുട്ടികൾ വായനയ്ക്ക് ആശ്രയിക്കുന്നതു൦ മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയെയാണ്. | |||
വിവിധതരത്തിലുള്ള ഒരുപാട് വിജ്ഞാന പുസ്തക ശേഖരങ്ങളും,ഒരുപാട് കഥകളും,കവിതകളും, പ്രശസ്തരുടെ പല കൃതികളും ഒക്കെ മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയിലുണ്ട്. | |||
കുച്ചപ്പുറത്തുള്ള റൈസിംഗ് സ്റ്റാർ ഗ്രന്ഥശാല, അമ്പലത്തിൻകാലയിലുള്ള സരസ്വതി വിലാസം ഗ്രന്ഥശാല തുടങ്ങിയ ഗ്രന്ഥശാലകൾ നമ്മുടെ പ്രദേശത്തെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. |
18:48, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആണ് പ്ലാവൂർ. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഈ കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ ആണ് ഇവിടെ വസിക്കുന്നത്. പ്രധാനമായും കൃഷിപണിയെ ആണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. മരച്ചീനി, വാഴ,പച്ചക്കറികൾ,തെങ്ങ്, റബ്ബർ,കുരുമുളക് തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജലസ്രോതസുകൾകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഗ്രാമം. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിൽ ഇവിടത്തെ ജനങ്ങൾ ജാഗരൂകരാണ്. വിദ്യാഭ്യാസത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിനെയാണ്. ഒരു ചെറിയ ചന്തയെ ഈ ഗ്രാമത്തിൽ ഉള്ളൂ. അതിനാൽ കാട്ടാക്കട ചന്തയെയാണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. ആതുര ശുശ്രൂഷക്ക് ആമച്ചൽ പ്രെെമറി ഹെൽത്ത് സെൻെററിനെയാണ് ആശ്രയിക്കുന്നത്. നാനാ ജാതിമത വിഭാഗങ്ങൾ ഒത്തൊരുമയോടെ ഇവിടെ വസിച്ചു പോരുന്നു.
പ്ലാവൂർ
സവർണ്ണമേധാവിത്വം ശക്തമായി നിലവിലിരുന്ന കാലഘട്ടമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. അക്കാലത്ത് പ്ലാവൂർ എന്ന ഈ സ്ഥലം ജനവാസം കുറഞ്ഞ ഗ്രാമപ്രദേശം ആയിരുന്നു. ഇവിടെ കൂടുതലായും താമസിച്ചിരുന്ന ജനവിഭാഗം ഹരിജന വിഭാഗത്തിൽപ്പെട്ട പുലയ വിഭാഗമായിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തെ പുലയന്മാരുടെ ഊര് എന്ന അർത്ഥത്തിൽ പുലവൂർ എന്ന് വിളിച്ചു വന്നു. ഈ പുലവൂർ എന്നപേര് ലോപിച്ച് പ്ലാവൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്.
ആമച്ചൽ
ആമച്ചൽ പ്രദേശത്തു ഒരു കുളം ഉണ്ടായിരുന്നു .അതിൽ ഒരു നീർച്ചാൽ നെയ്യാറിൽ ചെന്ന് ചേരും . ധാരാളം ആമകൾ കുളത്തിലേക്കു ഈ ചാലുകൾ വഴി എത്താറുണ്ട്. അങ്ങനെ ആമച്ചാൽ എന്നുള്ളത് ലോപിച്ചു ആമച്ചൽ ആയി എന്നാണ് കേട്ടുകേഴ്‌വി.
കലാസാംസ്‌കാരിക നായകന്മാർ
നിരവധി കലാ സാംസ്‌കാരിക നായകന്മാർക്ക് ജന്മം നൽകിയ നാടാണ് പ്ലാവൂർ.
**മുരുകൻ കാട്ടാക്കട
യുവകവിയും ചലച്ചിത്ര ഗാനരചയിതാവും കൈറ്റ് വിക്‌ടേഴ്‌സ് മേധാവിയുമായ ശ്രീ മുരുകൻ കാട്ടാക്കട പ്ലാവൂരിനടുത്തുള്ള കുച്ചപ്പുറം എല്ലാ സ്ഥലത്താണ് താമസം. മുരുകൻ കാട്ടാക്കട
**അഖിലൻ ചെറുകോട്
യുവ കവി,നടൻ,അഗ്നിരക്ഷാഭടൻ എന്നീ മേഖലകളിൽ പ്രശസ്തനായ ഒരു വ്യക്തിയാണ് ശ്രീ അഖിലൻ ചെറുകോട്. അദ്ദേഹത്തിന്റെ ജന്മദേശം പ്ലാവൂർ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതയാണ് അമ്മച്ചി.
**ജോയ് നന്ദാവനം
നാടക പ്രവർത്തകനും നാടൻ പാട്ട് കൊറിയോഗ്രാഫർ എന്നീ മേഖലകളിൽ പ്രസ്തനായശ്രീ ജോയ് നന്ദാവനം പ്ലാവൂർ മംഗലയ്ക്കൽ പ്രദേശത്തു ജനിച്ചു.
ഗ്രന്ഥശാല
പ്ളാവൂർ,ആമച്ചൽ,മംഗലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളിൽ വായനാശീലം വളർത്തുന്നതിൽ ഗ്രന്ഥശാലകൾക്ക് പ്രധാനമായ പങ്കുണ്ട്. പ്രധാനമായും നമ്മുടെ പ്രദേശത്തുള്ള ജനങ്ങൾ ആശ്രയിക്കുന്നത് മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയെയാണ്. കൂടുതൽ കുട്ടികൾ അംഗത്വം എടുത്തിട്ടുള്ളതു൦ കൂടുതൽ കുട്ടികൾ വായനയ്ക്ക് ആശ്രയിക്കുന്നതു൦ മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയെയാണ്. വിവിധതരത്തിലുള്ള ഒരുപാട് വിജ്ഞാന പുസ്തക ശേഖരങ്ങളും,ഒരുപാട് കഥകളും,കവിതകളും, പ്രശസ്തരുടെ പല കൃതികളും ഒക്കെ മ൦ഗലയ്ക്കലിലുള്ള നേതാജി ഗ്രന്ഥശാലയിലുണ്ട്. കുച്ചപ്പുറത്തുള്ള റൈസിംഗ് സ്റ്റാർ ഗ്രന്ഥശാല, അമ്പലത്തിൻകാലയിലുള്ള സരസ്വതി വിലാസം ഗ്രന്ഥശാല തുടങ്ങിയ ഗ്രന്ഥശാലകൾ നമ്മുടെ പ്രദേശത്തെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.