"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രതിരോധം
ഓരോ രോഗം പിടിപെടുമ്പോഴും ആരോഗ്യത്തെ പ്രതിരോധിക്കാൻ നമ്മൾ മരുന്നും കണ്ടെത്തും എന്നാൽ ഇന്ന് ലോകം മുഴുവൻ ഒരു വൈറസിന്റെ കാൽ കീഴിലാണ് . ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്ന ആ വൈറസാണ് കൊറോണ അഥവാ കോവിഡ് 19 കൊറോണ വൈറസിനെ തുരത്താൻ മരുന്നു കണ്ടുപിടിച്ചിട്ടില്ല പകരം സ്വയം പ്രതിരോധമാണ് വേണ്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന ഈ രോഗം ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കകയാണ്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥീരികരിച്ചു. ലക്ഷകണക്കിന് പേർ ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. വൈറസ് ബാധ തടയാൻ വേണ്ട പ്രധാന കാര്യം ശുചിത്വമാണ്. പലപ്പോഴും പലരുമായും പൊതുയിടങ്ങളിൽ ഇടപഴകി കഴിഞ്ഞ ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഇക്കാര്യങ്ങളിലൂടെ ഒരു വിധം വൈറസ് ബാധ തടയാനാകും. വൈറസ് ബാധ തടയാനായി ഇന്ന് രാജ്യങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നു. ആരും പുറത്തിറങ്ങാതെ വീടിനുളളിൽ തന്നെ കഴിയുക തുടങ്ങിയ കാര്യങ്ങളൊക്കെ നടപ്പിലാക്കി കഴിഞ്ഞു. എല്ലാതരത്തിലും രാജ്യം അടച്ചു പൂട്ടി. സ്കൂളുകൾ, ഓഫീസുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും നിശ്ചിത ദിവസത്തേക്ക് അടച്ചിട്ടു. ആഘോഷങ്ങളും, ഉത്സവങ്ങളും എല്ലാ ചടങ്ങു മാത്രമാക്കി ചുരുക്കി. പൊതു പരിപാടികളെല്ലാം നിർത്തി വച്ചു. ട്രെയിൻ, റോഡ്, വ്യോമഗതാഗതങ്ങളെല്ലാം സ്തംഭിച്ചു. എല്ലാ മേഖലയും ലോക്ക്ഡൗൺ നടപ്പിലാക്കുന്നു. രോഗപ്രതിരോധത്തിനായി ഡോക്ടർമാരും, പോലീസും, സന്നദ്ധപ്രവർത്തകരും രാത്രിയും പകലും ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നു. ആശുപത്രികളിലും കൊറോണ വൈേറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നത് വളരെ സുരക്ഷിതത്വതത്തോടെയാണ്. ഡോക്ടർമാർക്കുും നഴ്സ്മാർക്കും പ്രത്യേക വസ്ത്രങ്ങളും മാസ്കുും ഉണ്ട്. രോഗികളെ ഐസൊലേഷൻ വാർഡ് എന്ന പ്രത്യേക വാർഡിലാണ് പരിചരിക്കുന്നത്. ലോക്ക്ഡൗൺ ലംഘിച്ച് ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവർക്ക് തക്കതായ ശിക്ഷയും ലഭിക്കുന്നുണ്ട്. ആളുകൾ തമ്മിൽ അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പുറത്തു പോയാൽ കൈകൾ ഉപയോഗിച്ച് കണ്ണ്, മൂക്ക്,ചെവി എന്നീ ഭാഗങ്ങളിൽ തൊടാതിരിക്കുക. പുറത്ത് പോയി വന്നാൽ കൈകൾ സോപ്പുപയോഗിച്ച് ഇരുപത് മിനിറ്റ് കഴുകുക. ഇതുവരെ മരുന്നു കണ്ടുപിടിക്കാത്ത കൊറോണ വൈറസ് എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം എങ്കിൽ മാത്രമേ വൈറസിനെ ഒരു വിധം പിടിച്ചു നിർത്താൻ കഴിയൂ. ഓരോരുത്തരും സ്വയം പ്രതിരോധിക്കൂ സുരക്ഷിതരാകൂ.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം