"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
!'''പുകയൂർ പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു'''[[പ്രമാണം:19833 samoohyam 42.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
!'''പുകയൂർ പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു'''[[പ്രമാണം:19833 samoohyam 42.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:AIMG 20220213 103614.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
![[പ്രമാണം:AIMG 20220213 103614.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
|}
=== പാഠ പുസ്തകം, കിറ്റ് വീട്ടിലേക്ക് ===
{| class="wikitable"
|+
![[പ്രമാണം:AIMG-20220207-WA0402.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
|}
|}



14:05, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് സാമ്പത്തികമായും മറ്റും ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. തവനൂർ പ്രതീക്ഷാ ഭവനിലെ നിരാലംബർക്കായി വിദ്യാർത്ഥികൾ സ്വന്തം വീടുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഒരുമിച്ചുകൂടിയ വസ്ത്രങ്ങൾ ശേഖരിച്ച് കൊളപ്പുറം നവകേരള മുഖേന തവനൂരിലെത്തിച്ച് മാതൃകയായിരുന്നു.

മുൻവർഷങ്ങളിൽ കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലേക്കും  ഈ വർഷം പുതുതായി രൂപം കൊണ്ട പുകയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കുമായി വലിയ സംഖ്യകൾ ശേഖരിച്ചും വിദ്യാർഥികൾ സേവനത്തിൽ മുന്നിട്ട് നിന്നു.

മുൻവർഷം വിദ്യാലയത്തിൽ ആരംഭിച്ച സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവർക്ക് പി.ടി.എ നൽകിയ കളിമൺ കുഞ്ചികളിൽ ഒരു വർഷമായി ശേഖരിച്ച നാണയങ്ങൾ സഹപാഠിയായ അജ്നാസിന് കൈമാറിയതും വിദ്യാലയത്തിൽ എത്തിയ അന്ധരായ രണ്ട് സുഹൃത്തുക്കളുടെ ഗാനമേള ആസ്വദിച്ച ശേഷം അവരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്കായി വലിയ സംഖ്യകൾ പിരിച്ച് നൽകിയതും ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിലെത്തി ചങ്ങാതി ചെപ്പ് കൈമാറിയതും വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്.

2021-2022

കാരുണ്യത്തിന്റെ കരങ്ങൾ

പെയിൻ ആൻ്റ് പാലിയേറ്റീവ്  പുകയൂർ യൂണിറ്റിൻ്റെ പ്രവർത്തനത്തിനുള്ള ധനസമാഹരണാർത്ഥം പെയിൻ ആൻറ് പാലിയേറ്റീവ് ദിനത്തിൽ കാരുണ്യത്തിനായി കരങ്ങൾ നീട്ടി ഒളകര ജി.എൽ.പി.എസ്. സ്കൂളും പരിസര പ്രദേശങ്ങളിലേയും വീടുകൾ കയറി കുഞ്ഞുങ്ങൾ സമാഹരിച്ചത് 36,500/- രൂപയാണ്. സമാഹരിച്ച തുക പുകയൂർ പെയിൻ ആൻ്റ് പാലിയേറ്റീവ് സെക്രട്ടറിയും പി.ടി.എ പ്രസിഡൻ്റുമായ അബ്ദുസമദ് പുകയൂരും, ട്രെഷറർ കെ.ടി കമ്മുമാഷും, വൈസ് പ്രസിഡൻ്റുമായ ഇബ്രാഹീം കുട്ടി കുരിക്കളും ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ മാഷിൽ നിന്നും  ഏറ്റുവാങ്ങി. ഈ ധനസമാഹരണത്തിലൂടെ കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുകയും, സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ സഹായിക്കാനുമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതുമാണ്  ലക്ഷ്യം വെച്ചത്.

പുകയൂർ പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു

പാഠ പുസ്തകം, കിറ്റ് വീട്ടിലേക്ക്

2019-2020

കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു

തവനൂർ പ്രതീക്ഷാ ഭവനിലേക്ക് മക്കളുടെ വസ്ത്ര ശേഖരണം

സഹപാഠിക്കായി സമ്പാദ്യ ശേഖരണം

മക്കൾ പുതു വർഷത്തെ വരവേറ്റതിങ്ങനെ

സഹായം നൽകി പാലിയേറ്റീവ് ദിനാചരണം

ഭിന്നശേഷി ചങ്ങാതികൾക്ക് സമ്മാനം

2018-19

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഭിന്ന ശേഷിക്കാർക്കൊരു സഹായം

കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു

ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി

2017-18

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ട പ്രളയ ദുരിതർക്ക്  സാന്ത്വനവുമായി ഒളകര ഗവ എൽ.പി സ്‌കൂളിലെ സുരക്ഷാ ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. പി.ടി.എ, എം.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും സഹായത്തോടെ രണ്ടു ദിവസങ്ങളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു വീടുകളിൽ കയറി പണം സ്വരൂപിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുകയായിരുന്നു.