"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
.സ്കൂൾ റേഡിയോ -വൈഖരി
പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി വൈഖരി എന്ന പേരിൽ ഒരു റേഡിയോ നിലയം ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.00- മുതൽ 1:45 മണിവരെ റേഡിയോ നിലയത്തിലൂടെ വാർത്തകളും പരിപാടികളും പ്രക്ഷേപണം ചെയ്യാറുണ്ട്. എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾ റേഡിയോ നിലയത്തിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
ആരോഗ്യ ക്ലബ്
ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ( ആരോഗ്യ ക്ലബ് ) പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. ലഹരിവിരുദ്ധ ദിനത്തിൽ വർക്കല SI ശ്രീ .പ്രൈജു സാറിന്റെ നേതൃത്വത്തിൽ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും ,ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകാറുണ്ട്. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യാറുണ്ട്