"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ് എന്ന താൾ ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(വ്യത്യാസം ഇല്ല)

17:58, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൈറ്റ് ,രെജിസ്ട്രേഷൻ നം: LK/2018/42501 പ്രകാരം സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് ലിറ്റിൽ കൈറ്റ്സ് ക്ലബ് രജിസ്ടർ ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. ഓരോ വർഷവും 30 അംഗങ്ങളെയാണ് ക്ലബ്ബിൽ ഉൾപ്പെടുത്തുക. പ്രവർത്തനക്ഷമമായ 45 കമ്പ്യൂട്ടറുകൾ ഐ.ടി. ലാബിൽ ഉള്ളതിനാൽ ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടർ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തുവാൻ കഴിയുന്നുണ്ട്. പതിവ് ക്ലബ് പ്രവർത്തനങ്ങൾക്ക് പുറമേ ഏകദിന ക്യാമ്പുകൾ, കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവർക്ക് പരിശീലനം നൽകൽ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, സ്കൂൾ മാഗസിൻ, സ്കൂൾ പത്രം എന്നിവയ്ക്ക് സഹായം ചെയ്യൽ തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്നു. ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും നടക്കുന്ന ക്യാമ്പുകളിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂളിനെക്കുറിച്ചുള്ള ഒരു ലഘുചിത്രവും ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ഫിസിക്കൽ സയൻസ് അദ്ധ്യാപികയായ ബിന്ദു.എൽ.ആർ ആണ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സ്കൂൾ അദ്ധ്യാപകരായ നസീർ.വി.എ, ഹരീഷ്.പി എന്നിവർ സഹായിക്കുന്നു.

മാതൃകാപരമായ പ്രവർത്തനമാണ് ക്ലബ് നടത്തുന്നത്.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം