"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കോവിടും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

14:12, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോവിടും മനുഷ്യനും

മനുഷ്യമനസുകളിൽ ഞാനല്ല നാം എന്ന ചിന്ത കൊണ്ടുവരാൻ കൊറോണ വൈറസ് വരേണ്ടി വന്നു. വീടിനുള്ളിൽ ഒതുങ്ങി കൂടുമ്പോൾ കുടുംബ നന്മ അല്ല സാമൂഹിക സംരക്ഷണം ഉറപ്പു വരുത്തുക എന്നത് എന്റെയും നിന്റെയും കടമയാണ്. "ഈ ലോക്ക് ഡൌൺ കൊറോണക്കുള്ള ബ്രേക്കഡൌൺ ആണ് " മനുഷ്യ മനസ്സുകളിൽ സ്നേഹത്തിന്റെയും നന്മയുടെയും വേക്കപ്പ് ആണ് " ജീവനുണ്ടെങ്കിലെ ജീവിതമുള്ളു........... നാമുണ്ടെങ്കിലെ നമ്മളുള്ളൂ............ ഈ ആധുനിക ലോകത്ത് കുടുംബത്തിന്റെ മഹത്വവും അയല്പക്ക സൗഹൃദത്തിന്റെ മഹത്വവും ഇന്നത്തെക്കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഈ ലോക്ക് ഡൌൺ കാലത്ത് യന്ത്രങ്ങളുടെ സമയമൊഴിഞ്ഞു മനസ്സിനടിത്തട്ടിൽ ഒളിഞ്ഞു കിടന്ന കലാവാസനകൾ പുറത്ത് വരുന്നു.. എന്നും മത്സ്യവും മാംസ്യമും ഭാക്ഷിച്ചുകൊണ്ടിരുന്ന നാവുകൾ ഇന്ന് തൊടിയിലെ ചീരയും വാഴപ്പിണ്ടിയും ആസ്വദിച്ചു ഭക്ഷിക്കുന്നു.... ഈ മഹാമാരി മനുഷ്യർക്കുള്ള തുറന്ന പാഠപുസ്തകമാണ്. ഈ പാഠപുസ്തകത്തിൽ നിന്ന് കിട്ടുന്ന അറിവ് കേവലം ചെറുതല്ല.. നാം എടുക്കുന്ന ശ്വാസം തിരിച്ചു പുറപ്പെടുമോ എന്നു ഉറപ്പില്ലാത്ത നമ്മൾ എന്തിനോവേണ്ടിയുള്ള ഓട്ടത്തിലാണ്.. നിപ്പയും പ്രളയവും വന്നുവെങ്കിലും മനുഷ്യ മനസ്സുകളിൽ "ദേ വന്നു ദാ പോയി " എന്ന ചിന്ത മാത്രമായിരുന്നു. പ്രളയത്തിൽ വീട് നഷ്ടപെട്ടവർക്ക്‌.. നഷ്ടപ്പെട്ടു........ നിപ്പയിൽ കുടുംബനാഥനെ നഷ്ടപ്പെട്ടവർക്ക് നഷ്ടപ്പെട്ടു........ മനുഷ്യ മനസ്സുകളെ തീവ്രമായി പിടിച്ചു കുലുക്കാൻ അവർക്കു കഴിഞ്ഞില്ല... അതും നമ്മൾ അതിജീവിച്ചു... എന്തിനോ വേണ്ടി ഓടിപ്പാഞ്ഞുകൊണ്ടിരുന്ന ജീവിതങ്ങളെ ഒരു ഫുൾസ്റ്റോപ്പ്‌ ഇട്ട്. നാം എന്തിനു ജീവിക്കുന്നു? എന്താണ് ജീവിതം? എന്താണ് സാമൂഹിക നന്മ? എന്താണ് കുടുംബ നന്മ? എന്ന് പഠിപ്പിക്കാൻ കൊറോണ വൈറസ് ഗുരുവിനു സാധിച്ചു.. അതിൽ അദ്ദേഹം വിജയിച്ചു.. ഇന്ന് ശത്രു രാജ്യം എന്നില്ല. വികസിത രാജ്യം എന്ന അഹങ്കാരവുമില്ല. പാവപെട്ടവാനോ പണക്കാരനോ എന്ന വ്യത്യാസവുമില്ല. ചെറുതോ വലുതോ എന്ന അന്തരം ഇല്ല.. മരിച്ചു വീഴുന്ന ശവശരീരങ്ങൾക്കു കണക്കുമില്ല... ആരോഗ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കുവേണ്ടി നിരത്തിറങ്ങിയ പോലീസ്സുകാരെയും ഒരു നിമിഷം സ്നേഹത്തോടെ ഓർക്കാം ... "ഈ മഹാമാരിയെ ഒത്തൊരുമയോടെ കൈകോർത്തു നമ്മൾ അതിജീവിക്കും "

റജ്ന റാഫി
10C സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം