"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കൊറോണയെന്ന ഇത്തിരിക്കുഞ്ഞൻ വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കൊറോണയെന്ന ഇത്തിരിക്കുഞ്ഞൻ വില്ലൻ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കൊറോണയെന്ന ഇത്തിരിക്കുഞ്ഞൻ വില്ലൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:21, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയെന്ന ഇത്തിരിക്കുഞ്ഞൻ വില്ലൻ
തോക്കിനെയും മിസൈലിനെയും ഭയക്കാത്ത മനുഷ്യൻ ഇന്ന് കോ വിഡ് - 19 എന്ന ഇത്തിരി കുഞ്ഞന്റെ മുൻപിൽ പകച്ച് വിറച്ചു നിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത് . ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് പൊട്ടി പുറപ്പെട്ട ഈ മാരക വൈറസ് ഇന്ന് ലോകമാകെ കീഴടക്കിയിരിക്കുന്നു ആളുകൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് അങ്ങനെ പടർന്നു കൊണ്ടേയിരിക്കുന്നു. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനെക്കാൾ ശരി ഇത് വൈറസുകളുടെ ഒരു കൂട്ടമാണ് എന്നു പറയുന്നതാവും . കൊറോണ എന്നറിയപ്പെടുന്ന ഈ രോഗം വളരെ വേഗം പടർന്നു പിടിക്കുന്നു. പനി ,ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയപ്പെടുന്നത്. എന്നാൽ ഒരു ലക്ഷണവും ഇല്ലാതെയും ഈ രോഗം പിടിപെടാറുണ്ട്. വൈറസ് ബാധിക്കുന്നതും തിരിച്ചറിയുന്നതും തമ്മിലുള്ള ഇട വേള പത്ത് മുതൽ ഇരുപത്തെട്ട് ദിവസം വരെയാകാം. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ കുത്തിവെയ്പോ ഇല്ലാ എന്ന കൊണ്ടു തന്നെ ഇത് വരാതിരിക്കാനുള്ള ഉത്തമമായ മാർഗം രോഗം ബാധിച്ചവരോ രോഗം ബാധിച്ച മേഖലയുമായി സമ്പർക്കം പുലർത്താതിരിക്കുക എന്നതാണ്. രോഗം ബാധിച്ച മനുഷ്യരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല എന്നത് ഇതിന്റെ തീവ്രത വർധിപ്പിക്കുന്നു. അതിനാൽ നിരന്തരം കൈ കഴുകയും മറ്റുള്ള ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യുക. അതിനാൽ സർക്കാർ പറയുന്ന നിർദേശം അനുസരിച്ച് വീട്ടിൽ തന്നെ കഴിയുകയാണ് ഏറ്റവും ഉചിതമായ മാർഗം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം