"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/ചരിത്രം എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1950 ൽ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകൾ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടിൽ സുകുമാരൻ നായരാണ് ആദ്യ വിദ്യാർത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവൻ നായരാണ് ആദ്യ ക്ലാസുകൾ കൈകാര്യം ചെയ്തത്.നേമം ഗവ.എൽ.പി.സ്കൂളിൽ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പൻ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.
1957 ൽ പ്രസ്തുത സ്കൂൾ ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.രാജേന്ദ്ര ഹൈസ്കൂൾ എന്ന് മാനേജർ നാമകരണം നൽകുകയും ചെയ്തു.കേരള കൗമുദി പത്രാധിപർ കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.1960 ൽ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ.രാമവർമ്മ അപ്പൻ തമ്പുരാൻ 180 അടി നീളമുള്ള സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.1960 ൽ എസ്.എസ്.എൽ.സി പരീക്ഷ നടത്തുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.