"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പ്രകൃതിയും കാലാവസ്ഥ വ്യതിയാനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പ്രകൃതിയും കാലാവസ്ഥ വ്യതിയാനവും എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പ്രകൃതിയും കാലാവസ്ഥ വ്യതിയാനവും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
{
പ്രകൃതിയും കാലാവസ്ഥ വ്യതിയാനവും
പ്രകൃതിയാണ് നമ്മുടെ സർവ്വസ്വവും.മനുഷ്യന്റെ ജീവന്റെ അടിസ്ഥാനം പോലും പ്രകൃതിയാണ്.ജീവൻ ഉണ്ടായകാലം മുതൽ നാം ആശ്രയിക്കുന്നത് പ്രകൃതി വിഭവങ്ങളെയാണ്.മലയും,പുഴയും,അരുവികളും,വൃക്ഷങ്ങളുടെ ഹരിതാവുകൊണ്ടും മനോഹരമാണ് നമ്മുടെ പ്രകൃതി.എന്നാൽ ഇന്ന് സ്ഥിതിഗതികളും ആകെ മാറിയിരിക്കുന്നു.മലയും,പുഴയും എല്ലാം നാശമായിപോകുന്നു.മലകൾ ഇടിച്ചുനിരത്തിയും,പുഴകൾ മാലിന്യംകൊണ്ടു നിറഞ്ഞും വറ്റിവരണ്ടും പോകുന്നു.ഇതെല്ലാം നമുക്ക് സർവ്വസ്വവും തരുന്ന പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതകളാണ്. പ്രകൃതി നാം ചൂഷണം ചെയ്യുന്തോറുംനശിക്കുന്നത് മനുഷ്യർ തന്നെയാണ്.നമ്മുടെ ഭൂമിയോടുള്ള ദ്രോഹം അത് ആവതും സഹിക്കും എന്നാൽ ആ ക്ഷമ നശിച്ചാൽ ഉണ്ടാകുന്ന പ്രത്യാഖാകങ്ങൾ വളരെ വലുതാണ്.അതിനു മുൻപിൽ നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യകൾ കൊണ്ട് ഒന്നും ചെയ്യാനാകാതെ നിശ്ചലമായി നോക്കി നിൽക്കേണ്ടിവരും അതു ശാസ്ത്രീയമായും സാമ്പത്തികമായും എത്ര മുൻപിൽ നിൽക്കുന്ന രാജ്യമായാലും സ്ഥിതി ഇതു തന്നെയാണ്. ഇതിനെല്ലാം കാരണം സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി കാടിനെയും,പ്രകൃതിയെയും ചൂഷണം ചെയ്യുന്ന മനുഷ്യരാണ്. പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നതിന്റെ ഫലമായി ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മഴയുടെ അളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇതു മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നു. വ്യവസായ വൽക്കരണത്തിന്റെ ഫലമായി ഇന്ന് നമ്മുടെ അന്തരീക്ഷം മലിനമായി മാറുകയും കാർബഡൈ ഓക്സൈഡ് വാതകത്തിന്റെ അളവ് ഗണ്യമായി കൂടുകയും ചെയ്യുന്നു.ഇതു കാരണം ശുദ്ധമായ വായുവിനുപോലും ഇനി വരുന്ന തലമുറ അലയേണ്ടിവരും. പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമൂലം മഴ സാരമായി കുറയുകയും കൃഷിയെ അത് സാരമായി ബാധിക്കുകയും ചെയ്യും. ഇന്ത്യപോലുള്ള രാജ്യത്ത് മിക്കവാറും ജനതയുടെ ജീവിതത്തിനതിഷ്ടിതം കൃഷി തന്നെയാണ്.ആ കൃഷി നശിച്ചാൽ കർഷകർ ആത്മഹത്യയുടെ വക്കിലെത്തും.ഇതു മൂലം നമ്മുടെ രാജ്യത്ത് സാമ്പത്തികം താറുമാറാകും,ഇങ്ങനെ ആയാൽ നമ്മുടെ ആഹാരത്തെ അതു സാരമായി ബാധിക്കുകയും പട്ടിണിയും പരിവട്ടവും ഫലമായി മാറുകയും ചെയ്യും. നമ്മൾ പ്രകൃതിയോടു ചെയ്യുന്ന ക്രൂരതയുടെ ഫലമായി ഉണ്ടായതാണ് ഇൗ ഇടയുള്ള പ്രളയവും ഉരുൾപോട്ടലുമൊക്കെ ഇതിന്റെ ഫലമായി നിരവധി ആൾക്കാരുടെ ജീവനും അവർ കെട്ടിപ്പൊക്കിയെടുത്ത വീടും ഒക്കെ നഷ്ടമായി പോകുന്നു . എന്നാലും മനുഷ്യൻ അവന്റെ നീജമായ പ്രവർത്തികൾ നിർത്താതെ തന്നെ തുടരുന്നു.ഈ സ്ഥിതി തുടർന്നാൽ പിന്നെ നമുക്ക് വളരെയധികം ദുരന്തങ്ങൾ നേരിടേണ്ടിവരും. കുടിവെള്ളത്തിനുപോലും മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുന്നു. നമ്മുടെ പ്രകൃതിയിൽ ധാരാളം ശുദ്ധജലം ലഭ്യമായിരുന്നു എന്നാൽ മനുഷ്യന്റെ ചെയ്തികൾ മൂലം ഇന്ന് വെള്ളം പോലും പണം നൽകി വാങ്ങേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കാൻ മരങ്ങൾ വച്ചു പിടിപ്പിക്കുകയും ,ആറും നീരുറവകളും അങ്ങനെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുക. കാടിനെ സംരക്ഷിക്കുക എന്നാൽ മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ പ്രകൃതിയെ സംരക്ഷിക്കുക എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം