"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വബോധം എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വബോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:10, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വബോധം
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം , പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടനങ്ങൾ . ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വം ശീല അനുവർത്തനം അല്ലെങ്കിൽ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം .വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും . കൂടെകുടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ് ഉപയോഗിച്ചു കഴുകുക .വയറിളക്ക രോഗങ്ങൾ, വിരകൾ ,കുമിൾ രോഗങ്ങൾ , ത്വക്ക് രോഗങ്ങൾ ,പകർച്ച പണി തുടങ്ങി സാർസ് ,കോവിഡ് വരെ ഒഴിവാക്കാം . പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപതു സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ് . കൈയുടെ പുറം ഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ , എച് ഐ വി ,ഇൻഫ്ലുൻസ ,കോളറ ഹെപ്പറ്റൈറ്റിസ് മുതലായ വൈറസുകളെയും ചില ബാക്റ്റീരിയകളെയും എളുപ്പത്തിൽ കഴുകിക്കളെയും . രോഗ ബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക . പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ്, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക . പകർച്ച വ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതു സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. "ആശങ്കയല്ല വേണ്ടത് ജാഗ്രത "
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം