"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/എന്റെ* *അമ്മ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് വി.കെ.കാണി ഗവൺമെൻറ്, എച്ച്.എസ്. പനയ്ക്കോട്/അക്ഷരവൃക്ഷം/എന്റെ* *അമ്മ* എന്ന താൾ വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/എന്റെ* *അമ്മ* എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എന്റെ അമ്മ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ത്രീ അവരാണ്. ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു അതിനു ഇരട്ടിയായി അവർ എന്നെയും സ്നേഹിക്കുന്നു. ക്ഷമയും, സ്നേഹവും അവരെക്കാൾ കൂടുതലായി വേറെ ആർക്കും ഇല്ല. അവർ എന്റെ ജീവനാണ് അവർ ഇല്ലാത്തൊരു ദിനം ചിന്തിക്കാൻ പോലും എനിക്കാവില്ല. ഞാൻ പിച്ചവെക്കുന്ന നേരത്ത് എന്റെ കാൽഒന്ന്തെറ്റിയാൽ എന്നരികിൽ ഓടിഎത്തി എന്നെ നെഞ്ചോടു ചേർക്കും അവർ. എന്നിൽ തിന്മകൾ കണ്ടാൽ എന്നെ തിരുത്തും. അവരുടെ കൈ പിടിച്ചു കണ്ട കാഴ്ചകൾ മറക്കാൻ ആവില്ല അതിൽ മനോഹരമായി വേറൊന്നും ഞാൻ കണ്ടിട്ടില്ല, ഒരുപക്ഷെ, അവരെക്കാൾ സുന്ദരമായതു ഈ ലോകത്തു വേറൊന്നുമില്ല എന്ന കാരണത്താൽ ആയിരിക്കാം. അവർ അതിരാവിലെ എഴുന്നേൽക്കും, പ്രഭാത ഭക്ഷണം, ഊണ്, അത്താഴം എന്നിവ സ്വന്തം കൈ കൊണ്ടുഉണ്ടാക്കി വിളമ്പും. വീടും,വൃത്തിയും, ഞങ്ങളുടെ കാര്യങ്ങളും, വസ്ത്രവും, ആരോഗ്യവും നോക്കുന്നു. എനിക്ക് രോഗം വന്നാൽ എന്റെ അസുഖം കാരണം അവർ രാവും, പകലും എന്നില്ല അവർ ഉറക്കം കളഞ്ഞു എന്റെ അരികിൽ ഇരുന്ന് എന്നെ നോക്കുന്നു. എന്റെ രോഗം പ്രാപിച്ചു എങ്കിൽ അവരുടെ ഭയം മാറുന്നു. അച്ചടക്കവും, സത്യസന്ധതയും, ഉത്തരവാദിത്യബോധവും അവർ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിലെ ബലഹീനരെ യുംഎന്റെ ആദ്യ ടീച്ചർ അവർ ആയിരുന്നു. ദരിദ്രരെയും,ബലഹീനരെയും സഹായിക്കുകയും ,സംരക്ഷിക്കുകയും വേണമെന്ന് അവർ എന്നെ പഠിപ്പിച്ചു. അനീതിയെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്ന് അവർ എന്നെ പറഞ്ഞു മനസ്സിലാക്കി.എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അവരുടെ സഹായവും, മാർഗ നിർദ്ദേശങ്ങളും, അനുഗ്രഹവും എനിക്കാ വിശ്യമാണ്.കുന്നോളം തെറ്റുകൾ എന്നിൽ ഉണ്ടായിട്ടും എന്നിലെ നന്മകൾ മാത്രം കണ്ടെത്തി എന്നെ ആദ്യമായി പ്രണയിച്ച ഒരേഒരാൾ അവരാണ്. അതെ അവർ എന്റെ അമ്മയാണ്, വിളിച്ചാൽ വിളി കേൾക്കുന്ന, കരഞ്ഞാൽ കണ്ണുനീർ തുടക്കുന്ന എന്റെ ദൈവം ആണ് എനിക്ക് എന്റെ അമ്മ. ദൈവം എനിക്ക് തന്ന ഒരിക്കലും മറക്കാനാവാത്ത ഒരു അനുഗ്രഹമാണ് *എന്റെ അമ്മ* ....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ