"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:11, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യസംരക്ഷണം

രോഗമില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നു പറയുന്നത്.പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിന് നിദാനമായ ഘടകങ്ങൾ.ഭൗതിക പരിസ്ഥിതി,സാമൂഹിക പരിസ്ഥിതി,ജൈവപരിസ്ഥിതി എന്നിങ്ങനെ മൂന്ന് വിഭാഗമായി ഈ ഘടകത്തെ തരംതിരിക്കാം.രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതുമാകാം.രോഗാണുക്കൾ,പരാദങ്ങൾ എന്നിവയുടെ ആക്രമണം,പോഷണക്കുറവ്,അമിതാഹാരം എന്നീ പല കാരണങ്ങൾ കൊണ്ട് രോഗം ഉണ്ടാകാം.രോഗാവസ്ഥയ്കുള്ള മറ്റൊരു കാരണം ഭക്ഷണരീതിയാണ്.ഇന്നത്തെ ജനങ്ങൾ ഫാസ്റ്റ് ഫുഡിന് അടിമകളാണ്.മാത്രമല്ല വീട്ടിൽ കൃഷിചെയ്യാറുമില്ല.വിഷം നിറഞ്ഞ പച്ചക്കറികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങികഴിക്കുന്നതും രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.ശരിയായ വ്യായാമത്തിലൂടെ രോഗങ്ങളെ ഒരു പരിധിവരെ തടയാം.രോഗങ്ങൾ ഉണ്ടാക്കുന്ന ഫാസ്റ്റ്ഫുഡുകളെ ഒഴിവാക്കി വീടുകളിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുക.വീടുകളിൽ കൃഷി കൂടി തുടങ്ങുകയാണെങ്കിൽ വ്യായാമം,മാനസികോല്ലാസം എന്നിവയ്ക്കു പുറമേ വിഷരഹിത പച്ചക്കറികൾ കഴിക്കുകകൂടി ചെയ്യാം.ഇങ്ങനെ നമ്മൾ കുറേക്കൂടി ശ്രദ്ദിച്ചു കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തോടൊപ്പം നമ്മുടെ കുടുംബത്തിന്റെ ആര്യോഗ്യവും സംരക്ഷിക്കാം.

ആയിഷഫാത്തിമ
7 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം