"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/ചരിത്രം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:21, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജീല്ലയിൽ നെയ്യാറ്റിൻക്കര [[1]]താലൂക്കിൽ കോട്ടുകാൽ[[2]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
മലയാള വർഷം 1072 ൽ ഒരു എൽ.പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരൻ കൃഷ്ണൻ [[3]] അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പ്രഭാകരൻ നായരുടെയും മുൻ എം.എൽ.എ ശ്രീ.ഡി.വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു.പി.എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം ശ്രീ. എ പ്രഭാകരൻനായർ സംഭാവനയായി നൽകി.
1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു. 2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു.