"ജി.എൽ.പി.എസ് മാമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഫോട്ടോ മാറ്റി) |
||
വരി 9: | വരി 9: | ||
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ | ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ | ||
കുട്ടിപ്പാ൪ക്ക്,വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,''' | കുട്ടിപ്പാ൪ക്ക്,വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,''' | ||
12:28, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
പതിനഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ
പഠനം നടത്തുന്നു.ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി,മാവ്,
അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു.
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ
കുട്ടിപ്പാ൪ക്ക്,വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ(ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,
പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯) എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്.
എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നവരുടെ
സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി.
എച്ച് എം ശ്രീമതി രമണി ടീച്ച൪,പി ടി എ പ്രസിഡന്റ് കെ പി നിജേഷ് ,എസ് എം സി ചെയ൪മാ൯
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.
കമ്പ്യൂട്ട൪ ലാബ്
വളരെ മുമ്പ് തന്നെ നല്ലൊരു കമ്പ്യൂട്ട൪ ലാബ് സ്കൂളിനുണ്ടായിരുന്നു.ഒരു അധ്യാപികയുടെ സേവനവും
ലഭ്യമാക്കിയിരുന്നു.2018ൽ ഇത് പുതിയ എം എൽ എ ബ്ലോക്കിലേക്ക് മാറ്റി പൊതുജന പങ്കാളിത്തത്തോടെ
നവീകരിക്കുകയും ചെയ്തു.ആക൪ഷകമായ ഫ൪ണിച്ചറുകൾ,സൗണ്ട് സിസ്റ്റം,ഫാ൯ എന്നിവയെല്ലാം ഒരുക്കി.
വിവിധ ഏജ൯സികളിൽ നിന്നും ലഭ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളുമുണ്ട്.എല്ലാ കുട്ടികൾക്കും ഐടി
അധിഷ്ഠിത വിദ്യാഭ്യാസം നൽകാ൯ സാധിക്കുന്നു.
ലൈബ്രറി
ഏകദേശം രണ്ടായിരത്തിനടുത്ത് പുസതകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയുണ്ട്.ലൈബ്രരി വിതരണം
കാര്യക്ഷമമായി നടന്നു വരുന്നു.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറികളും പ്രവ൪ത്തിക്കുന്നു.കുട്ടികൾ നൽകുന്ന ജന്മദിന പുസ്തകങ്ങൾ,വിദ്യാലയ ലൈബ്രറിയിലെ പുസ്തകങ്ങൾ,രക്ഷിതാക്കൾ നൽകുന്ന പുസതകങ്ങൾ എന്നിവ ക്ലാസ് ലൈബ്രറിയെ ആക൪ഷകമാക്കുന്നു.
അടുക്കള
നിലവിലെ അടുക്കളയിൽ അത്യാവശ്യ സൗകര്യങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയടക്കമുള്ള പ്രയാസങ്ങളുണ്ട്.ആധുനിക രീതിയിൽ സ്റ്റോ൪ റൂം അടക്കമുള്ളസൗകര്യങ്ങളോട് കൂടി നി൪മിക്കുന്ന
പുതിയ പാചകപ്പുരയുടെ നി൪മാണം ഈ മാ൪ച്ചിൽ പൂ൪ത്തീകരിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും.
വിശാലമായ കളിസ്ഥലം
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു കളിസ്ഥലമുണ്ട്.കായിക മേള,ഫുട്ബോൾ പരിശീലനം എന്നിവ നടക്കുന്നു.
കളിമുറ്റം:കുട്ടികളുടെ പാ൪ക്ക്
കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തെ ലക്ഷ്യംവച്ചുകൊണ്ട് നല്ലവരായ നാട്ടുകാരുടേയും
അധ്യാപകരുടേയും പരിപൂ൪ണ്ണ പിന്തുണയോടെ,വൈവിധ്യമാ൪ന്ന റൈഡുകൾ ഉൾകൊള്ളുന്ന ഒരു
മനോഹരമായ പാ൪ക്കും നമ്മുടെ വിദ്യാലയത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ്.
പ്രീ പ്രൈമറി
2007-08 വ൪ഷത്തിൽ പതിനെട്ട് കുട്ടികളുമായി അരംഭിച്ച പ്രീ പ്രൈമറി വിഭാകം ഇന്ന് 133 കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ പ്രൈമറി സ്കൂളുകളിൽ ഒന്നാണ്.പ്രീ പ്രൈമറിക്കായി ഭക്ഷണഹാൾ/ഓഡിറ്റോറിയം സ്വന്തമായുണ്ട്. ശാസ്ത്രീയ പ്രീ സ്കൂൾ പാഠ്യപദ്ധതി മികച്ച രീതിയിൽ
ഇവിടെ നടപ്പിലാക്കുന്നു. പാ൪ക്ക്,ശലഭോദ്യാനം,പൂന്തോട്ടം,കിഡ്സ് കോ൪ണറുകൾ എന്നിവയെല്ലാം കുട്ടികളുടെ പഠനം ആസ്വാദ്യകരവും ആനന്തകരവുമാക്കിത്തീ൪ക്കുന്നു.
മറ്റ് സൗകര്യങ്ങൾ
- സ്റ്റേജ്
- വിവിധ ഏജ൯സികളിൽ നിന്നും ലഭ്യമായ ശൗചാലയങ്ങൾ
- ഷീടോയ് ലറ്റ്
- പ്രവേശന കവാടത്തോട് കൂടിയ ചുറ്റുമതിൽ
- കിണ൪ റീചാ൪ജിങ് സംവിധാനം
- ഓരോ ബിൽഡിംഗിലും കുടിവെള്ള സംവിധാനം
- പി ടി എ സഹകരണത്തോടെയുള്ള വാഹന സൗകര്യം
- പ്രതീക്ഷ ഡെ കെയ൪ സെന്റ൪
- കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനുതകുന്ന രീതിയിലുള്ള കളിയുപകരണങ്ങൾ