"ജി എച്ച് എസ് എസ് കൊട്ടില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 525
| ആൺകുട്ടികളുടെ എണ്ണം= 458
| പെൺകുട്ടികളുടെ എണ്ണം= 581
| പെൺകുട്ടികളുടെ എണ്ണം= 550
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1006
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1008
| അദ്ധ്യാപകരുടെ എണ്ണം= 45
| അദ്ധ്യാപകരുടെ എണ്ണം= 45
| പ്രിന്‍സിപ്പല്‍=  നാരായണൻ. പി
| പ്രിന്‍സിപ്പല്‍=  നാരായണൻ. പി

11:17, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് കൊട്ടില
വിലാസം
കൊട്ടില

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201613034



തളിപ്പറമ്പ് നഗരത്തിനടുത്തുള്ള ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി രണ്ടാം വാര്‍ഡില്‍ "കൊട്ടില ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍" ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്കൂളുകളില്‍ ഒന്നാണിത്.

ചരിത്രം

1926 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയില്‍എന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിര്‍മ്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോര്‍ഡിന്റെ കീഴിലായാരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1962ല്‍ ഇത് യു.പി. സ്കൂളായി ഉയര്‍ത്തി.1972 ല് ചാലിയില് നിന്ന് സ്കൂള്‍ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി. മാടത്ത് മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കര്‍ സ്ഥലത്ത് ഗവണ്‍മെന്റ് നിര്‍മ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. 1974 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. അതിനായി മാടത്ത്മല്ലിശ്ശേരി ഇല്ലം വക മൂന്നേക്കര്‍ സ്ഥലം കൂടി സംഭാവനചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ കെ. വി. മുഹമ്മദ്കുഞ്ഞി ആയിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 1983 ല്‍ നിര്‍മ്മിച്ചു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് സയന്‍സ് ബാച്ച്, ഒരു ഹ്യുമാനിറ്റീസ് ബാച്ച്, ഒരു കൊമേഴ് സ് ബാച്ച് എന്നിവ ഇപ്പോള്‍ ഉണ്ട്. 2010 ല്‍ ഹയര്‍ സെക്കന്ററിക്ക് ജില്ലാപഞ്ചായത്ത് വക പുതിയ കെട്ടിടം നിര്‍മ്മിച്ചു. 2012 മുതല്‍ ASAP skill Development Center ആയി സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആർ.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. മാതൃഭൂമി സീഡ് . ജൈവ വൈവിധ്യ പാര്‍ക്ക്

മാനേജ്മെന്റ്

ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. വി . മുഹമ്മദ്കുഞ്ഞി, എ. ജെ. ഫ്രാന്‍സിസ് , എന്‍. വി . രാമകൃഷ്ണന്‍ "മറ്റ് പ്രസിദ്ധ സഹാധ്യാപകര്‍" P.V. കേളു, M.V. ഗോവിന്ദന്‍ , V.R.V. ഏഴേം, കെ. കുമാരന്‍ == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ Dr. പ്രകാശന്‍.എം, രാമകൃഷ്ണന്‍ കണ്ണേം (കവി , സിനിമാനടന്‍ ) Dr. സന്തേഷ് മാനിച്ചോരി Adv. സുരേഷ്ബാബു

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_കൊട്ടില&oldid=162961" എന്ന താളിൽനിന്ന് ശേഖരിച്ചത്