"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/അക്ഷരവൃക്ഷം/ആഗോളതാപനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ആഗോളതാപനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആഗോളതാപനം
ജീവന്റെ സാന്നിധ്യമുള്ള ഏക ഗ്രഹമാണ് ഭൂമി .കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട ഈ വൈവിധ്യങ്ങൾ ഇന്ന് നശിച്ചു കൊണ്ടിരിക്കയാണ് .ഇതിന് കാരണക്കാരായ നാം ഇതിനെതിരെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സൂര്യനിൽ നിന്നാണ് ഭൂമിക്ക് ചൂടും വെളിച്ചവും കിട്ടുന്നത്. ആവശ്യത്തിലധികമുള്ള ചുട് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് ബഹിരാകാശത്തേക്ക് പോവുകയാണ് ചെയ്യുന്നത് . ഈ ചൂട് പുറത്ത് പോകാതെ അന്തരീക്ഷത്തിൽ ചുട് ക്രമാതീതമായി ഉയരുന്നതിനെയാണ് ആഗോളതാപനം എന്ന് പറയുന്നത്. മനുഷ്യൻ ഭൂമിയോട് കാണിച്ച് കൂട്ടിയ ആകെ പ്രവൃത്തിയുടെ ഫലമാണ് ആഗോളതാപനം. ഇതിന്റെ പ്രധാന ഉത്തരവാദി മനുഷ്യൻ തന്നെ. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതു കൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്നമാണ് കാലാവസ്ഥ മാറ്റം. സൂര്യനും ,സമുദ്രങ്ങളും, മഴയും ,മഞ്ഞ് മലകളും, മരുഭൂമിയുമൊക്കെ കാലാവസ്ഥയുടെ സന്തുലനാവസ്ഥയെ നിയന്ത്രിക്കുന്നു.. ആഗോളതാപനം ഇതിന്റെ മൊത്തം താളം തെറ്റിക്കുന്നു. ഫലമോ? മഞ്ഞ് മലകൾ ഉരുകുന്നു വനങ്ങൾ നശിക്കുന്നു ജൈവവൈവിധ്യം തകരും. ജീവന്റെ തുടിപ്പ് ഭൂമിയിൽ നിന്ന് ഇല്ലാതാകും. ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ എല്ലാവരും ഒന്നായി പരിശ്രമിക്കണം . വാഹന ഉപയോഗം കുറക്കണം, പ്ലാസ്റ്റിക് കത്തിക്കാതെ പുനരുപയോഗം ചെയ്യണം ,ധാരാളം മരങ്ങൾ നട്ട് പിടിപ്പിക്കണം എന്നാൽ മാത്രമേ ആഗോള താപനം നിയന്ത്രിക്കാൻ കഴിയുള്ളൂ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം