"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി സമ്മാനിച്ച സുന്ദരലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി സമ്മാനിച്ച സുന്ദരലോകം എന്ന താൾ ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി സമ്മാനിച്ച സുന്ദരലോകം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:07, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സമ്മാനിച്ച സുന്ദരലോകം
ഞാൻ പ്രകൃതിയെ വളരെയധികം ഇഷ്ടപ്പെടുന്നു. നിങ്ങൾ പ്രകൃതിയെ ഇഷ്ടപ്പെടുന്നുണ്ടോ? എന്തുമനോഹരമാണ് ഈ പ്രകൃതി? പ്രകൃതിയെ അറിയുന്ന ഒരു മനുഷ്യനായി ജീവിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രകൃതിയെ അടുത്തറിഞ്ഞ് അതിലേയ്ക്ക് ആഴ്ന്നിറങ്ങി ചെല്ലുക; അത് നമ്മെ അതിലെ മനോഹാരിതയെ പരിചയപ്പെടുത്തുന്നു. ആ മനോഹാരിത ആസ്വദിക്കുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോകും. പ്രകൃതിയുടെ മനോഹാരിതയ്ക്ക് ഒരു ഉദാഹരണമാണ് ഗ്രാമം. ഗ്രാമഭംഗി അതിഗംഭീരമാണ്. പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങളും, കുന്നുകളും, പുഴകളും, പക്ഷികളുടെ കളകളാരവവും നിറഞ്ഞ ഒരു ഗ്രാമപ്രദേശം കാണുക.അതിലൂടെ നമ്മുടെ ജീവിതം ആനന്ദകരമാകുന്നു. നെൽപ്പാടങ്ങളിൽ ഞാറ് നടുന്നതും, അവ വിളവെടുക്കുന്നതും, കൊയ്ത്തുപാട്ടുകളും എല്ലാം ഗ്രാമപ്രദേശത്തിന്റെ മനോഹാരിത വ്യക്തമാക്കുന്നു; എത്ര കണ്ടാലും മതിവരില്ല. പ്രകൃതിയിലെ ഓരോ ജീവജാലത്തെയും നാം സ്നേഹിക്കണം. നാം അവയെ സ്നേഹിക്കുമ്പോൾ അവയും നമ്മെ തിരിച്ചു സ്നേഹിക്കും. പ്രകൃതിയെ അറിയാത്തവർ ഒരിക്കലും മനുഷ്യനാകില്ല. അതുകൊണ്ടു തന്നെ അവൻ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. അതിന്റെ പരിണിത ഫലം നാം ഓരോരുത്തരും അനുഭവിക്കുന്നു. ഇതിൽ നിന്നും മാറ്റം ആവശ്യമാണ്. അതിനായി നാം ഒരാൾ മാത്രം വിചാരിച്ചാൽ പോരാ; എല്ലാവരും ചിന്തിക്കണം, പ്രവർത്തിക്കണം.അതിനൊപ്പം മനസ് കൊണ്ടുവരണം. അപ്പോൾ നാം യഥാർത്ഥ പ്രകൃതി സ്നേഹിയായി മാറുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം