Schoolwiki സംരംഭത്തിൽ നിന്ന്
10:06, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കാട്ടിൽ നിന്നും നാട്ടിലെത്തിയ വികൃതി കുരങ്ങ്.
ഒരുദിവസം മൃഗയ കാട്ടിൽ ഒരു കൂട്ടം കുരങ്ങന്മാർ പഴങ്ങൾ പറിച്ചു കൊണ്ടിരുന്നു. അതിൽ വികൃതിയും മടിയനും ആയ മിട്ടു എന്ന പേരുള്ള ഒരു കുട്ടി കുരങ്ങൻ ഉണ്ടായിരുന്നു.മുതിർന്ന കുരങ്ങുകൾ ഭക്ഷണത്തിനായി പഴങ്ങൾ പറിക്കുവാൻ പറഞ്ഞപ്പോൾ അവൻ കേട്ടില്ല. ഭക്ഷണത്തിന് സമയം ആയപ്പോൾ അവനു വിശന്നു അപ്പോൾ അവന് ഒന്നും കഴിക്കാൻ ഇല്ലായിരുന്നു. മറ്റു കുരങ്ങൻമാരോട് ഭക്ഷണം ചോദിക്കാൻ അവന് ചമ്മലായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു വൃദ്ധ കുരങ്ങ് അവിടെ ഇരിപ്പുണ്ടായിരുന്നു. അവന്റെ സ്വഭാവം അറിയാമായിരുന്ന ആ വൃദ്ധ കുരങ്ങ് അവരുടെ ഭക്ഷണം അവനു കഴിക്കുവാൻ നൽകി.വിശന്നു തളർന്നു നിന്ന അവൻ അത് വാങ്ങുകയും കഴിക്കുകയും ചെയ്തു.
അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൻ ചിന്തിച്ചു നാട്ടിൽ പോയാൽ ധാരാളം ഭക്ഷണം കിട്ടും.വലിയ അധ്വാനം ഇല്ലാതെ സുഖമായി കഴിയാം. പിറ്റേന്നു രാവിലെ അവൻ എല്ലാ കുട്ടി കുരങ്ങുകളെ യും വിളിച്ച് നമുക്ക് നാട്ടിലേക്ക് പോകാം എന്നും രുചിയും മണവും ഏറിയ ഭക്ഷണങ്ങളും കളിക്കാൻ സ്ഥലങ്ങളും അവിടെ ഉണ്ടെന്നും പറഞ്ഞു. അപ്പോൾ ആ കൂട്ടത്തിൽ ഉള്ള ഒരു കുരങ്ങു പറഞ്ഞു മിട്ടൂ, നാട്ടിൽ പോയാൽ നമ്മളെ മനുഷ്യർ തല്ലിയോടിക്കും. അവിടെയുള്ള എല്ലാ കുരങ്ങന്മാരും പറഞ്ഞു ഞങ്ങൾ ആരും വരുന്നില്ല, അതെ, അതെ ഞങ്ങളും. അപ്പോൾ മിട്ടു ഉറക്കെ പറഞ്ഞു നിങ്ങൾ ആരും വന്നില്ലെങ്കിൽ വേണ്ട ഞാൻ പോകും. അങ്ങനെ മിട്ടു നാട്ടിൽ എത്തി .
നാട്ടിലെത്തിയ മിട്ടു എല്ലാ സ്ഥലങ്ങളും ചുറ്റി കാണുവാൻ തുടങ്ങി. അതിനിടയ്ക്ക് അവന് വിശപ്പു വച്ച് തുടങ്ങി. ഭക്ഷണത്തിനായി അവൻ കുറെ അലഞ്ഞു എന്നിട്ടും അവന് ഭക്ഷണം കിട്ടിയില്ല. കാട്ടിൽനിന്നും നാട്ടിലെത്തിയാൽ നല്ല ഭക്ഷണം കിട്ടുമെന്ന് പ്രതീക്ഷിച്ച് വന്നിട്ട്
ഭക്ഷണം കിട്ടാതെ ആയപ്പോൾ അവൻ കട്ടു തിന്നാൻ ശ്രമിച്ചു. അപ്പോൾ മനുഷ്യർ അവനെ പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തല്ലു കൊണ്ട് ആകെ അവശനായ അവൻ നടന്നു നടന്ന് ഒരു വീടിന്റെ പുറകിൽ എത്തി. വിശന്നു തളർന്ന അവൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി. ആ വീട്ടിലെ കുട്ടി കളിക്കുവാൻ പുറത്തിറങ്ങിയ സമയം മിട്ടുവിനെ കണ്ടു. കുരങ്ങിനെ കണ്ട് കൗതുകം തോന്നിയ ആ കുട്ടി മിട്ടുവിനെ വാലിൽ തൂക്കി എടുക്കുകയും രോമം പിടിച്ചു വലിക്കാനും തുടങ്ങി. വേദനകൊണ്ടു സഹിക്കാനാവാതെ അവൻ കുട്ടിയുടെ കയ്യിൽ നിന്നും കുതറി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ അവന് കൂട്ടുകാർ പറഞ്ഞത് ഓർമ്മവന്നു. ഇപ്പോൾ മിട്ടുവിനു മനസ്സിലായി കാടുപോലെ സുരക്ഷിതമല്ല നാടെന്ന്. ഇതിൽ നിന്നും മിട്ടു രണ്ടു കാര്യങ്ങൾ പഠിച്ചു. സ്വന്തം അധ്വാനം കൊണ്ട് മാത്രമേ ജീവിക്കാൻ കഴിയൂ എന്നും മുതിർന്നവരുടെ വാക്കുകൾ നിന്ദിക്കാൻ പാടില്ല എന്നും.
ഇതിലെ ഗുണപാഠം എന്തെന്നാൽ....
"എടുത്തുചാട്ടം ആപത്താണ്".
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ
|