"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
[[പ്രമാണം:18011 NGC2.jpg|centre|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]] | [[പ്രമാണം:18011 NGC2.jpg|centre|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]] | ||
=='''ഉർദു സ്‌റ്റേറ്റ് ടാലൻറ് മീറ്റ്'''== | =='''ഉർദു സ്‌റ്റേറ്റ് ടാലൻറ് മീറ്റ്'''== | ||
=='''ഓൺലൈൻ | =='''ഓൺലൈൻ സി.പി.ടി.എ '''== | ||
എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ക്ലാസ് പി.ടി.എ ചേർന്നു | |||
14:57, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2021-22 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ വെർച്വലായി സംഘടിപ്പിച്ചു.https://youtu.be/QV_FJmX9EVs
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 20.01.20 22 ന് നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി.സ്കൂൾ ഐ.ടി കോഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, കൈറ്റ് മാസ്റ്റർ ദാവൂദ് മടത്തിൽ, കൈറ്റ് മിസ്ട്രസ്സ് സജിത മക്കാട്ട് ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ബാബു സി ഉദ്ഘാടനം ചെയ്തു.


വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം ശ്രീ .ബാബൂ മാണ്ടൂർ നിർവ്വഹിച്ചു.https://youtu.be/aa8usCnXTpQ . ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു. .വയനദിനത്തിൽ വയനാക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം .പാഠഭാഗങ്ങളെ സംഭാഷണ രൂപത്തിൽ മാറ്റി എഴുതൽ .കഥകളിലെ പ്രസക്ത ഭാഗങ്ങൾ കണ്ടെത്തി ഏകാഭിനയ (Mono Act) രൂപത്തിൽ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു. നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം
കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആഗസ്റ്റ് 9 തിങ്കൾ വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ സാമൂഹ്യ ശാസത്ര ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുട്ടി മരതംകോടൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ .ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ഫാത്തിമ സുഹ്റ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ഗഫൂർ, സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു, അധ്യാപകരായ അനിൽകുമാർ സി.എ., എ.കെ.മുഹമ്മദ്, സജിത മക്കാട്ട് പ്രസംഗിച്ചു.https://youtu.be/X22uWIKOOc8

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ അരങ്ങേറി. മുഖ്യാതിഥിയായി ചലചിത്ര ഗാന രചയിതാവും തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാര ജേതാവുമായ പി.ഹരീന്ദ്രനാഥ് പങ്കെടുത്തു.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ കൈമാറൽ, ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനാലാപനം എന്നിവ ഓൺ ലൈൻ ദിനാഘോഷത്തിന് പകിട്ടേകി. സ്വാതന്ത്ര്യ ദിനത്തിൽ നടന്ന മുഴവൻ പരിപാടികളും ഉൾപ്പെടുത്തി യൂടൂബ് സംപ്രേഷണവും നടത്തി.https://youtu.be/gMV8maZI4Mc രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ - നമ്മുടെ വിദ്യാലയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതവും എന്നാൽ പ്രൗഢ ഗംഭീരവുമായി നടന്നു. രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തി.ഹെഡ്മാസ്റ്റർ ശ്രീ ബാബു സി , പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുറഹിമാൻ പി , പി.ടി.എ പ്രസി സൈതലവി പി , മറ്റ് അധ്യാപകർ , വിവിധ ക്ലബു പ്രതിനിധികളായ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു .ആഹ്ലാദസൂചകമായി മധുരം വിതരണം ചെയ്തു. ദേശഭക്തിഗാനം, ദേശീയ ഗാനം എന്നിവ ആലപിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്തിൽ പ്രാദേശിക ചരിത്രരചന പൂർത്തിയാക്കി. പുസ്ത രൂപത്തിലാക്കി പ്രകാശനം നിർവഹിക്കുകയും ചെയ്തു.
സയൻസ് ക്ലബ് പ്രവർത്തനോദ്ഘാടനവും ചാന്ദ്രദിന പ്രഭാഷണവും
പോഷകാഹാര മാസാചരണം
അന്താരാഷ്‍ട്ര ലഹരി വിരുദ്ധ ദിനം
ആരാമം ഡിജിറ്റൽ മാഗസിൻ പ്രകാശനം
ഇംഗ്ലീഷ് മാഗസിൻ പ്രകാശനം
ജൈവ കൃഷി വിളവെടുപ്പ്

ഉർദു സ്‌റ്റേറ്റ് ടാലൻറ് മീറ്റ്
ഓൺലൈൻ സി.പി.ടി.എ
എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ക്ലാസ് പി.ടി.എ ചേർന്നു