"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
hs class1.jpeg| | hs class1.jpeg| | ||
hs class2.jpeg| | hs class2.jpeg| | ||
<gallery | </gallery> | ||
==കമ്പ്യൂട്ടർ ലാബുകൾ== | ==കമ്പ്യൂട്ടർ ലാബുകൾ== |
10:44, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അടൽ ടിങ്കറിംഗ് ലാബ്
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ് നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ് എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
ഓഫീസ് റൂം
ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസ്റും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻ ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.
ലബോറട്ടറികൾ
രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.
ലൈബ്രറി
അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്. ശ്രീ. കെ.ബി.ലാൽ, ശ്രീ ഏബ്രഹാം കെ.ജെ എന്നിവർ ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു. സാഹിത്യ ലോകത്തിലെ അതുല്യ പ്രതിഭകളുടെ ഛായാചിത്രങ്ങളാൽ അലംകൃതമായ ലൈബ്രറി അനേകം കുട്ടികളുടെ വായനാജീവിതത്തെ ധന്യമാക്കുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ധാരാളം പുസ്തകങ്ങൾ ഗ്രന്ഥശാലയെ സന്തുലിതമാക്കുന്നുണ്ട്.
സ്മാർട്ട് ക്ലാസ് മുറികൾ
അഞ്ച് കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 17 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ക്രമീകരിച്ചിട്ടുണ്ട്
-
ഹൈടേക് ക്ലാസ്സ് മുറി
-
-
കമ്പ്യൂട്ടർ ലാബുകൾ
വിപുലമായ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.അതിൽ 55ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചി രിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൈറ്റ് മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
വിശാലമായ ഓഡിറ്റോറിയം
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .
സ്കൂൾ ബസ്
ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറ് ആദ്യം ഒരു ഒരു ബസ്സ് എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി രണ്ട് സ്കൂൾ ബസ് മേടിക്കുകയും ക്രമേണ മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ഇലന്തൂർ, പ്രക്കാനം ,ഓമല്ലൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ എത്തുകയും അതുപോലെതന്നെ മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക് സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും നാലു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .
നിരീക്ഷണ ക്യാമറകൾ
കുടിവെള്ള പദ്ധതി
കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
ശുചിമുറി
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട്
കളിസ്ഥലം
മലയാളിക്ക് ഏറെ പ്രിയമുള്ള കളിയാണു ബാഡ്മിന്റൻ. വിനോദത്തിനായാലും വ്യായാമത്തിനായാലും കേരളത്തിൽ ഏറ്റവുമധികം ആളുകൾ കളിക്കുന്ന കായിക ഇനം. എല്ലാ വീട്ടമുറ്റത്തും ടെറസിലും ഒരിക്കലെങ്കിലും ഷട്ടിൽ കോർക്കിന്റെ തൂവൽസ്പർശം പതിഞ്ഞിട്ടുണ്ടാവും. വെയിലായാലും മഴയായാലും ബാഡ്മിന്റൺ കളിക്കാനുള്ള ഇൻഡോർ കോർട്ട് കുട്ടികൾക്കും അവധി ദിവസങ്ങളിൽ സൗജന്യമായി നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കുന്നതും ഈ ഗെയിം അത്രമേൽ നമുക്ക് ഓരോരുത്തർക്കും പ്രിയങ്കരമായതിനാലാണ്.നേതാജിയിലെ അന്തരാഷ്ട്ര നിലവാരമുള്ള രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകൾ. രണ്ടാമതായിസ്കൂളിൽ വിശാലമായ ഒരു സ്കേറ്റിംഗ് റിംഗ് ഒരുക്കിയിട്ടുണ്ട് , നൂറ് കുട്ടികൾക്ക് ഒരേ സമയം സ്കേറ്റിംഗ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്. മൂന്നാമതായി ഒരു ബാസ്കറ്റ്ബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് തുടങ്ങി മറ്റ് കായികവിനോദങ്ങൾക്കായി വിശാലമായ മറ്റൊരു ഗ്രൗണ്ട് കൂടി ഒരുക്കിയിട്ടുണ്ട്.
നേതാജി യൂട്യൂബ് ചാനൽ
നമ്മുടെ സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി 2020ലെ സ്കൂൾ വാർഷിക ദിനാഘോഷമാണ്.അന്നു മുതൽ സ്കൂളിലെ വിവിധ പരിപാടികൾ ഈ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു വരുന്നു.2021 ലെ സ്കൂൾ വാർഷിക ദിനാഘോഷവും യൂട്യൂബ് ചാനലിലൂടെ രണ്ടായിരത്തോളം ആളുകൾ വീക്ഷിച്ചു.