കുറ്റിക്കകം എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
12:25, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ലഘു ചരിത്രം. | ||
കണ്ണൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽപ്പെട്ട കുറ്റിക്കകം ദേശത്ത് 1892 ൽ സ്ഥാപിതമായ വിദ്യാലയം ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ശ്രീ .കെ അച്ചുതൻ മാസ്റ്റർ ഏറ്റെടുത്ത് കുറ്റിക്കകം എൽ .പി എന്ന് നാമകരണം ചെയ്തു. ചന്തു മാസ്റ്റർ, പി.വി ചാത്തുക്കുട്ടി മാസ്റ്റർ, ടി.പി കൃഷ്ണൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.1972 ൽ അച്ചുതൻ മാസ്റ്റർ ഹെഡ്മാസ്റ്റർ സ്ഥാനത്തു നിന്ന് വിരമിക്കുകയും ഇ.ബാലകൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റരാവുകയും ചെയ്തു. അദ്ദേഹം 1997ൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് 2004 വരെ എം.ജയലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി വിരമിച്ചു.2004 ജൂൺ 1 മുതൽ 2015 ഏപ്രിൽ 30 വരെ ഇ.വിജയൻ മാസ്റ്റർ ആയിരുന്നു സ്ക്കൂളിൻ്റെ ഹെഡ്മാസ്റ്റർ. തുടർന്ന് 2015 മെയ് 1 മുതൽ പി.കെ ലീന ടീച്ചർ പ്രധാനാധ്യാപികയായി ചുമതല വഹിക്കുന്നു. | |||
ഇതിനിടെ കെ.വിനായകൻ മാസ്റ്റർ, സി, സുശീല ടീച്ചർ, എൻ.കെ ലക്ഷ്മി ടീച്ചർ, ടി.എം സെയ്തൂട്ടി മാസ്റ്റർ എന്നിവർ സർവ്വീസിൽ നിന്ന് വിരമിച്ചു.ഈ വിദ്യാലയം ഏഴര കിഴുന്ന കടലോരത്താണ് സ്ഥിതി ചെയ്യുന്നത്.ഇവിടെയുള്ള ജനങ്ങൾ കൂടുതലും കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. സാധാരണക്കാരുടെ മക്കളാണ് കൂടുതലും ഇവിടെ പoനം നടത്തുന്നത്.പ്രധാനാധ്യാപികയ്ക്ക് പുറമെ ഒരു അധ്യാപകനും 3 അധ്യാപികമാരുമാണുള്ളത്.കൂടാതെ ഒരു പാചകത്തൊഴിലാളിയുമുണ്ട്. മോശമല്ലാത്ത ഒരു കെട്ടിടമാണ് ഇന്നുള്ളത്. എങ്കിലും ആവശ്യത്തിന് കളിസ്ഥലം ഇല്ല എന്നുള്ളത് ഒരു പോരായ്മയായി ഇന്നും അവശേഷിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ആകെ 75 വിദ്യാർത്ഥികളാണ് 2021-22 അധ്യയന വർഷം പഠനം നടത്തുന്നത്. | |||
ഫർണിച്ചറുകൾ, അലമാരകൾ, ഫാൻ, ലൈറ്റ്, അടുക്കള .എന്നിവ ഉണ്ടെങ്കിലും പാചകത്തിന് ആവശ്യമായ സ്റ്റോർ മുറി, ഡൈനിംഗ് മുറി എന്നിവയും നിലം ടൈൽസ് പാകൽ, കുടിവെള്ള സംവിധാനം എന്നിവയും കൂടുതൽ പരിഷ്കരിക്കേണ്ടതുണ്ട്.{{PSchoolFrame/Pages}} |