"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/നാടിൻറ്റെ പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:44, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

{{BoxTop1 | തലക്കെട്ട്= നാടിൻറെ പച്ചപ്പ്

നാടിൻറെ പച്ചപ്പ്

കുറെ കുന്നുകളും തെങ്ങിന്തോപ്പുകളും പച്ചവിരിച്ചപാടങ്ങളൂം നിറഞ്ഞ ഒരുകൊച്ചുഗ്രാമം. അവിടെ ഒരു കൊച്ചുവീട്ടിൽ ഒരു അമ്മയും മകനുംതാമസിച്ചിരുന്നു. അവർ നല്ലവണ്ണംകൃഷി ചെയ്യും. വീടുംപരിസരവും നല്ലവൃത്തിയായുംഭംഗിയായുംസൂക്ഷിച്ചു

ആ അമ്മയ്ക്ക് രണ്ടു പേരക്കുട്ടികളുണ്ട്. അവർക്ക് ഈ ഗ്രാമത്തിലെ ജീവിതം ഒട്ടും ഇഷ്ടമായിരുന്നില്ല.

മുതിർന്നപ്പോൾ ജോലിയെല്ലാം കിട്ടിക്കഴിഞ്ഞ് അവർ ടൗണിലേക്ക്താമസം മാറ്റി.. ഈ അച്ഛനേയും അമ്മൂമയേയും അവർ പുതിയ താമസസ്ഥലത്തേക്ക് വിളിക്കുമായിരുന്നു. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ പേരക്കുട്ടികൾ അവരെ നിർബന്ധിച്ച് ടൗണിലേക്കുകൊണ്ടുപോയി. അവിടെ താമസിച്ച് കുറച്ചുമാസങ്ങൾകഴിഞ്ഞപ്പോഴേക്കും ആ അമ്മയ്ക്കും മകനും ആകെ ഒരുശ്വാസംമുട്ടൽ. അവർ അവരുടെ ഗ്രാമത്തിലേക്കു തിരിച്ചുവന്നു. അപ്പോഴേക്കും അവരുടെ പാടങ്ങളും മറ്റുകൃഷികളും ഉണങ്ങിക്കരിഞ്ഞ്നശിച്ചിരുന്നു. വീടും.പരിസരവും ആകെ കാടുകയറി. ഇതെല്ലാം കണ്ട്സങ്കടംവന്നെങ്കിലും ഗ്രാമത്തിലെ ശുദ്ധവായു ശ്വസിച്ചതിൻ്റെ ആശ്വാസം ആ മുഖങ്ങളിൽകാണാമായിരുന്നു. അവ രുടനെ തന്നെ അവരുടെ പാടത്തും പറമ്പിലുമെല്ലാം കൃഷി ചെയ്യാൻ തുടങ്ങി.കുറച്ചുനാളുകൾകഴിഞ്ഞ്അവരുടെ വീട്ടുപരിസരങ്ങളിലുണ്ടായിരുന്ന പല കൃഷിവിഭവങ്ങളും ഔഷധസസ്യങ്ങളുമെല്ലാം തിരിച്ചുകിട്ടി. നാടിനു നഷ്ടപ്പെട്ട നാടിൻറെ പച്ചപ്പും പ്രകൃതിഭംഗിയും ശുചിത്വവും തിരിച്ചുകിട്ടി.

ആര്യനന്ദ
5 എ ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ