"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
20:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ പാതയിൽ
ഏതു മഹാമാരിയെയും അതിജീവിക്കാൻ ഉള്ള കരുത്ത് വൈദ്യശാസ്ത്രത്തിനുണ്ടെന്ന ധാരണയെ തിരുത്തികൊണ്ടാണ് 2019- ഡിസംബർ 1ന് ചൈനയിലെ വുഹനിൽ നിന്നും ഒരു വൈറസ് യാത്ര തുടങ്ങിയത്. ഏഷ്യയിലും, യൂറോപിലും, അമേരിക്കയിലും, സാധാരണ ജീവിതം നിശ്ചലമാക്കി ആ സൂക്ഷ്മ വൈറസ് യാത്ര തുടർന്നു. 2020-മാർച്ചിൽ WHO കൊറോണ വൈറസിനെ കോവിഡ് 19 എന്ന പേര് നൽകി. CO എന്നത് കൊറോണയെയും, VI എന്നത് വൈറസിനെയും, D എന്നത് ഡിസിസിനെയും, 19 വർഷത്തിനെയും സൂചിപ്പിക്കും. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.ഈനാംപേച്ചി വഴി മനുഷ്യരിൽ എത്തിയെതെന്ന് പറയപ്പെടുന്നു. ഇതിന് വായുവിലൂടെ പടരാൻ ആകില്ല. രോഗിയുടെ ശരീര സ്രവത്തിലൂടെയാണ് അത് പുറത്ത് കടക്കുന്നത് .ജീവനുള്ള ശരീരത്തിന് പുറത്ത് അതിന് അധികകാലം ജീവിക്കാൻ ആകില്ല. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന ജല കണികകൾക്കു 8 മീറ്റർ വരെ സഞ്ചരിക്കാൻ ആകും. അസുഖമുള്ള ഒരാളിൽ നിന്ന് വൈറസ് മറ്റൊരാളുടെ വായ, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിലൂടെ രക്തത്തിൽ എത്തും .ശ്വാസകോശത്തിൽ എത്തി പെറ്റു പെരുകി ശ്വസന പ്രക്രിയക്ക് തടസമായി തീരുന്നു. ഈ കൊറോണ വ്യാപനം ചെറുക്കാൻ സാമുഹിക അകലം, സമ്പർക്ക വിലക്ക്, വൃക്തിശുചിത്വം എന്നിവ മൂലം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം