"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->

20:28, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്
വിലാസം
തളിപ്പറമ്പ്

കണ്ണൂര്‍‍ ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല[[കണ്ണൂര്‍‍/എഇഒ തളിപ്പറമ്പ് നോര്‍ത്ത്

‌ | തളിപ്പറമ്പ് നോര്‍ത്ത്

‌]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-12-2016Mtdinesan





ചരിത്രം

തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂത്തേsത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1894-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

  1894 നവമ്പര്‍ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവര്‍ക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കില്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പില്‍കാലത്താണ്  ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവര്‍ സെക്കണ്ടറി ക്ളാസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ല്‍ മിഡില്‍ സ്കൂളായി അംഗീകാരം നേടി. 1922ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1925ല്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ല്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയില്‍ ഒരു വഴിത്തിരിവായിരുന്നു. ആ വര്‍ഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ മൂത്തേsത്ത് നാരായണന്‍ നമ്പൂതിരിപ്പാടില്‍ നിന്നും ഏറ്റെടുത്തത്. 1990 കളില്‍ തന്നെ അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ല്‍ എയ്ഡഡ്  ഹയര്‍സെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോള്‍ 5 മുതല്‍ 12 വരെ ക്ളാസുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
  ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളില്‍ 5 മുതല്‍ 10ാം തരം വരെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നല്‍കി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ്, കംപ്യൂട്ടര്‍ ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്.

1994ല്‍ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ സൗകര്യമുള്‍പ്പെടെ മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായി ആധുനികവല്‍ക്കരിക്കപ്പെടുകയാണ്. 80 ഓളം പേര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജൂനിയര് റെഡ്ക്രോസ്
  • എന്‍.എസ്.എസ്
  • സൌഹൃദ ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
          വര്‍ഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോല്‍സവങ്ങളിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോല്‍സവങ്ങളില്‍ സ്കൂളിലെ കുട്ടികള്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. 1997-98 വര്‍ഷത്തിലെ സംസ്ഥാന കലോല്‍സവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു. ഈ വര്‍ഷത്തെ സബ് ജില്ലാ കലോല്‍സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനാണ്.

മാനേജ്മെന്റ്

തളിപ്പറമ്പ എജ്യുക്കേഷണല്‍ സൊസൈറ്റി

ഇപ്പോഴത്തെ മാനേജര്‍ : ശ്രീ. ശിവശങ്കര പിള്ള

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീമതി. വി.കെ.വനജ (2010-13)
ശ്രീമതി. കെ. രാജമ്മ (2005-10)
ശ്രീമതി. പി.സി. അന്നമ്മ (2003-05)
കുമാരി ആനന്ദദേവി (2002-03)
ശ്രീമതി. സി. സേതുലക്ഷ്മി (2001-02)
ശ്രീമതി. ഇ.പി. ശാന്ത (1997-01)
ശ്രീമതി. കെ.വി.പി. പാറുക്കുട്ടി (1995-97)
ശ്രീമതി. ട്രീസമ്മ ജേക്കബ് (1990-95)
ശ്രീമതി. എ.കെ. ഗോമതി(1986-90)
ശ്രീമതി. കെ.വി.ധനലക്ഷ്മി(1984-86)
ശ്രീ. കെ.വി. കൃഷ്ണന് നായര്‍(1967-84)
ശ്രീ. നീലകണ്ഠ പൊതുവാള്‍
ശ്രീ. പി.കെ. മേനോന്‍
ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   പ്രഗല്‍ഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളര്‍ച്ചയില്‍ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാര്‍, വിപ്ലവകാരികളായിരുന്ന കെ.പി.ആര്‍ ഗോപാലന്‍,  കെ.പി.ആര്‍ രയരപ്പന്‍, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാര്‍, പരിയാരം കിട്ടേട്ടന്‍, മുന്‍ ഡി.ജി.പി. ടി.വി.മധുസൂധനന്‍, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍, മുന്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണന്‍ നമ്പ്യാര്‍, ഇ. കൃഷ്ണന്‍, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.

വഴികാട്ടി