"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:


ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ കഥ 'ദി റേസ്' ആനിമേഷൻ രൂപത്തിൽ.
ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ കഥ 'ദി റേസ്' ആനിമേഷൻ രൂപത്തിൽ.
9 സി ക്ലാസ്സിലെ ആൻസി ശ്യാം ആണ് പ്രസ്തുത പാഠം ആനിമേഷൻ രൂപത്തിലാക്കി തന്റെ കൂട്ടുകാർക്ക് ഇംഗ്ലീഷ് പഠനംആയാസരഹിതമാക്കിയത്.
9 സി ക്ലാസ്സിലെ ആൻസി ശ്യാം ആണ് പ്രസ്തുത പാഠം ആനിമേഷൻ രൂപത്തിലാക്കി തന്റെ കൂട്ടുകാർക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കിയത്.
പഠനത്തിന് ഉന്നൽ നൽകി പഠിതാക്കളുടെ ഇടപഴകൽ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താൻ ഈയൊരു ആനിമേഷൻ വീഡിയോയിലൂടെ സാധിച്ചു.<br>
പഠനത്തിന് ഉന്നൽ നൽകി പഠിതാക്കളുടെ ഇടപഴകൽ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താൻ ഈയൊരു ആനിമേഷൻ വീഡിയോയിലൂടെ സാധിച്ചു.<br>



12:45, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്ബ് 2021-22

ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ ആനിമേഷൻ വീഡിയോ

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ കഥ 'ദി റേസ്' ആനിമേഷൻ രൂപത്തിൽ. 9 സി ക്ലാസ്സിലെ ആൻസി ശ്യാം ആണ് പ്രസ്തുത പാഠം ആനിമേഷൻ രൂപത്തിലാക്കി തന്റെ കൂട്ടുകാർക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കിയത്. പഠനത്തിന് ഉന്നൽ നൽകി പഠിതാക്കളുടെ ഇടപഴകൽ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താൻ ഈയൊരു ആനിമേഷൻ വീഡിയോയിലൂടെ സാധിച്ചു.

വിഡിയോ The Race

ഭാഷാവൈദഗ്ധ്യം നേടാൻ കുക്കറി ഷോ

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാശ്രവണ ശേഷിയും സംസാരശേഷിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കാൻ നൂതന പ്രവർത്തനവുമായി ഇംഗ്ലീഷ് ക്ലബ്. ഗവ.മോഡൽ എച്ച് എസ്.എസ് വെങ്ങാനൂർ ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം നേടാൻ കുക്കറി ഷോ വീഡിയോ തയ്യാറാക്കുകയുണ്ടായി. ലളിതവും വ്യക്തവുമായ വാക്കുകളിലൂടെ 'നാരങ്ങ വെള്ളം' ഉണ്ടാക്കുന്ന പ്രവർത്തനം അവതരിപ്പിച്ചത് 9 ഡി ക്ലാസ്സിലെ സനുഷ എസ് ആണ്. കൂടാതെ നിർബന്ധിത വാക്യങ്ങളുടെ ഉപയോഗവും പ്രത്യേകതയും എളുപ്പത്തിൽ മനസ്സിലാക്കാൻ കുക്കറി ഷോ പ്രവർത്തനത്തിലൂടെ സാധിച്ചു

ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. വ്യക്തി സുരക്ഷ ( ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും ) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് റോൾ പ്ലേ തയ്യാറാക്കിയത്. 9-ാം ക്ലാസ് വിദ്യാർത്ഥികളായ മനുശ്രീ, സെറീന ജെയിംസ്, വൈഷ്ണവി, സഞ്ജന, സനുഷ എന്നീ വിദ്യാർത്ഥിനികളാണ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് സ്കൂളിന് അവിസ്മരണീയവിജയം സമ്മാനിച്ചത്.

പദപ്രയോഗങ്ങളും ശൈലികളും സ്വായത്തമാക്കിഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കാൻ വീഡിയോ

ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ പദപ്രയോഗങ്ങളും ശൈലികളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഏവർക്കും അറിയാവുന്നതാണ്. പദപ്രയോഗങ്ങൾ ശരിയായി മനസ്സിലാക്കുന്നത് ഇംഗ്ലീഷ് സംഭാഷണ കഴിവ് വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രസ്തുത ലക്ഷ്യത്തോടു കൂടി ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 9 ഡി ക്ലാസ്സിലെ സഞ്ജന എസ് ഇംഗ്ലീഷ് പദപ്രയോഗങ്ങളും ശൈലികളും പരിചയപ്പെടുത്തുന്നതിനായി ഒരു വീഡിയോ തയ്യാറാക്കിയത് പ്രശംസനീയമാണ്. ദൈനംദിന ഇംഗ്ലീഷിൽ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ മനസ്സിലാക്കുന്നതിന് വീഡിയോയിലൂടെ സാധിച്ചു.
Idioms

ബാംഗ് ദി ഡ്രം വീഡിയോ

ബ്രയാൻ ആഡംസിൻ്റെ ബാംഗ് ദി ഡ്രം എന്ന പാട്ട് യൂക്കലീലി എന്ന സംഗീത ഉപകരണത്തിൻ്റെ സഹായത്തോടെ പാടി അവതരിപ്പിച്ച് 9 സി ക്ലാസ്സിലെ ആൻസി ശ്യാം എന്ന മിടുക്കി പേക്ഷക പ്രശംസ പിടിച്ചുപറ്റി.

|ബാംഗ് ദി ഡ്രം

ഇംഗ്ലീഷ് പാഠഭാഗങ്ങൾ റോൾ പ്ലേ രൂപത്തിൽ

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മിക്കാലി' എന്ന കഥ റോൾ പ്ലേ രൂപത്തിലാക്കി 9 ഡി ക്ലാസ്സിലെ വിദ്യാർത്ഥിനികൾ . സനുഷ .എസ്, സഞ്ജന എസ്. എന്നീ വിദ്യാർത്ഥിനികളാണ് പ്രസ്തുത കഥ റോൾ പ്ലേ രൂപത്തിലാക്കാൻ നേതൃത്വം നൽകിയത്
മിക്കാലി

ഇംഗ്ലീഷ് ക്ലബ്ബ് 2018-19

2018-2019 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു. താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി. ഏകദേശം 60 കുട്ടികൾ ചേർന്നു. എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു. ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവ൪ത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തനങ്ങളും ഭംഗിയായി നടക്കുന്നു. കുട്ടികൾ ചെയ്തു വരുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

റോൾ പ്ലേ
ഗെയിംസ്
ന്യൂസ് റീഡിങ്
പ്രസംഗം
കൊറിയോഗ്രാഫി
അഭിനയം
സ്ക്കിറ്റ്
സ്കൃീ൯ പ്ലേ റൈറ്റിങ്
മാസിക തയ്യാറാക്കൽ

കഴിഞ്ഞ ക്ലാസ് പി. ടി. എ യിൽ ക്ലബ്ബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. രക്ഷക൪ത്താക്കളുടെ ഭാഗത്തു നിന്നും നല്ലൊരു പ്രശംസ നേടാ൯ അതിലൂടെ കഴിഞ്ഞു. എല്ലാ പ്രവ൪ത്തനങ്ങളും കുട്ടികളുടെ ഭാഷാ നൈപുണി വികാസത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. ആശയവിനിമയ ശേഷി കൈവരിക്കുന്നതിലൂടെ അവ൪ക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ രസകരവും സുഖകരവുമാക്കുന്നതിന് ഒട്ടേറെ ഗെയിംസ് നമുക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം സംഭാവന നൽകിയിട്ടുണ്ട്. അതും ഇംഗ്ലീഷ് ക്ലബ്ബിലൂടെ കുട്ടികളിലെത്തിക്കാ൯ ശ്രമിക്കുന്നു

ഇംഗ്ലീഷ് ക്ലബ്ബ് 2017-18

റോൾപ്ലേ കോംപറ്റീഷനിൽ നിന്നും

ഇംഗ്ലീഷ് അസംബ്ലിആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിലെ പതിവു പ്രവർത്തനങ്ങളായ ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിംഗ്, തോഡ് ഫോർ ദി ഡേ കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തി.ഇംഗ്ലീഷ് ഭാഷയിലെ രസകരവും വിജ്ഞാന പ്രദവുമായ കാര്യങ്ങളും അസംബ്ലിയിൽ ഉൾപ്പെടുത്തി.

റോൾപ്ലേ കോംപറ്റീഷൻ എസ്.സി.ഇ.ആർ.റ്റി സംഘടിപ്പിച്ച ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ പങ്കെടിക്കുന്നതിനായ സ്കൂൾ തല മത്സരം നടത്തി.

വായനവാര മത്സരങ്ങൾ

വായനവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലേയും ഇംഗ്ലീഷ് പാഠമാണ് ലൗഡ് റീഡിംഗ് മത്സരത്തിനായി കൊടുക്കുന്നത്. അനവധി മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 8,9,10 ക്ലാസ്സുകളിലെ മികച്ച വായനക്കാരെ കണ്ടെത്തി. കുട്ടികൾക്ക് വായനയിൽ വളരെയധികം ആത്മവിശ്വാസം നൽകാൻ മത്സരത്തിലൂടെ സാധിച്ചു. വായനവാരവുമായി ബന്ധപ്പെട്ടുതന്നെ ക്വിസ് മത്സരവും ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിക്കുകയുണ്ടായി.

കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണ്.

  • എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.
  • പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈൽ കുട്ടികൾ ആകർഷകമായി തയ്യാറാക്കി പ്രദർശിപ്പിച്ചു.
  • പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു
  • ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി പവർപോയിന്റ് പ്രസന്റേഷൻ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ,ഗെയിം,ക്വിസ് നടത്തി.