"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വാതിൽ തുറക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വാതിൽ തുറക്കാം

കോടാനുകോടി വർഷങ്ങൾ പഴക്കമുള്ളതാണ് നമ്മുടെ ഭൂമി. ഒരു പരിണാമഘട്ടത്തിൽ ജീവന്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയായി മാറി. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലകളിലും വിവിധ സസ്യജന്തുജാലങ്ങൾ അഭയം പ്രാപിക്കുന്നു. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുമായി അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, വായു, ജലം... ഇവയെല്ലാം തന്നെ പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങൾ ആണ്.

ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമാകാനുള്ള കാരണം, പരിസ്ഥിതി ധാരാളം വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യരുടെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുന്നു, ഇത് പ്രകൃതിയുടെ താളം തെറ്റാൻ കാരണമാകുന്നു. പരിസ്ഥിതി ഓരോ ജീവിയുടെ ജീവിതചക്രവും, സ്വഭാവസവിശേഷതകളും രൂപപ്പെടുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജീവജാലങ്ങളും പരിസ്ഥിതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ഏതെങ്കിലും ഒരു ജീവിവർഗത്തിനുണ്ടാകുന്ന വർധനവും, കുറവും പരിസ്ഥിതിയുടെ നിലനിൽപിന് ഭീഷണിയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തിന് കാരണക്കാർ ആധുനിക മനുഷ്യർ തന്നെയാണ് എന്നാൽ, ഇത് മനുഷ്യസമൂഹത്തെയാണ് ബാധിക്കുന്നതെന്നു അവരറിയുന്നില്ല.

ഇന്ന് മനുഷ്യർ തന്റെ ആർഭാടജീവിതം തൃപ്തിപ്പെടുത്തുവാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. കടയിൽ നിന്ന് കിട്ടുന്ന പ്ലാസ്റ്റിക് കവറുകൾ കത്തിക്കുന്നു. അവ മണ്ണിൽ ലയിച്ചു ചേരാതെ ഒരു ആവരണമായി കിടക്കുന്നു. ഇത് വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുന്നു. മനുഷ്യർക്കുമാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്. നല്ല അന്തരീക്ഷത്തിലേ നല്ല വ്യക്തികളും, സമൂഹവും, ആവാസവ്യവസ്ഥയും നിലനിൽക്കൂ. ആ ലക്ഷ്യത്തിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാനുള്ള മനസ്സുണ്ടാകട്ടെ....

അഞ്ജന.കെ
+1 S ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം