"ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കിച്ചൻ) |
|||
വരി 21: | വരി 21: | ||
പ്രമാണം:48466-lab4.jpeg | പ്രമാണം:48466-lab4.jpeg | ||
പ്രമാണം:48466-lab2.jpeg | പ്രമാണം:48466-lab2.jpeg | ||
</gallery>[[പ്രമാണം:48466-comp.jpeg|ലഘുചിത്രം|240x240ബിന്ദു|പകരം=| | </gallery>[[പ്രമാണം:48466-comp.jpeg|ലഘുചിത്രം|240x240ബിന്ദു|പകരം=|Computer Lab]] | ||
== ഐടി ലാബ് == | == ഐടി ലാബ് == | ||
വരി 41: | വരി 41: | ||
== ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി == | == ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി == | ||
== ഡൈനിങ് ഹാൾ | == കിച്ചൻ &ഡൈനിങ് ഹാൾ == | ||
കുട്ടികൾക്ക് ഉള്ള ഉച്ച ഭക്ഷണം സർക്കാർ വിദ്യാലയങ്ങളിൽ മികച്ച രീതിയിൽ നടത്തികൊണ്ട് പോരുന്ന ഒന്നാണ്. നിലമ്പൂർ ഗവ മോഡൽ യുപി സ്കൂളിലും വളരെ വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം ആണ് കൊടുത്തു കൊണ്ടിരിക്കുന്നത്. കുട്ടികൾ അത് സന്തോഷത്തോടെ ആസ്വദിച്ചു കഴിക്കുന്നു | കുട്ടികൾക്ക് ഉള്ള ഉച്ച ഭക്ഷണം സർക്കാർ വിദ്യാലയങ്ങളിൽ മികച്ച രീതിയിൽ നടത്തികൊണ്ട് പോരുന്ന ഒന്നാണ്. നിലമ്പൂർ ഗവ മോഡൽ യുപി സ്കൂളിലും വളരെ വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം ആണ് കൊടുത്തു കൊണ്ടിരിക്കുന്നത്. കുട്ടികൾ അത് സന്തോഷത്തോടെ ആസ്വദിച്ചു കഴിക്കുന്നു | ||
14:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെൻറ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 24 ക്ലാസ് മുറികളും , ഐടി ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി.ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോ റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അരഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം. 18 ടോയ്‌ലറ്റുകൾ. സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ്ല് എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ് ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിൻറെ വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിൻറെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റി യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട് അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സി എല്ലാം.
ക്ലാസ് മുറികൾ
ഈ വിദ്യാലയം ഭൂമിശാസ്ത്രപരമായി ആറു തട്ടുകളിൽ ആയാണ് കിടക്കുന്നത്. മെയിൻ ഹാൾ, അസംബ്ലി ഹാൾ, വെസ്റ്റേൺ ഹാൾ, ഓഫീസ് റൂം& ലൈബ്രറി ബ്ലോക്ക്, സെവൻത് ബ്ലോക്ക്. ആദ്യകാലങ്ങളിൽ മെയിൻ ഹോൾ മാത്രമായിരുന്നു. പിന്നീട് വെസ്റ്റേൺ ഹോളും അസംബ്ലി ഹോളും, ഓഫീസിനോട് ചേർന്നുള്ള ബ്ലോക്കും ഉണ്ടായി. 1977ലാണ് സെവൻത് ബ്ലോക്ക് ഉണ്ടാകുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി എച്ച് മുഹമ്മദ് കോയ അവർകളാണ് ഇതിന് തറക്കല്ലിട്ടത്. ഇപ്പോൾ 24 ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ നാല് ഡിവിഷനുകളിലായി 8 ക്ലാസ് മുറികളും 5, 6, 7 കാഴ്ച്ചകൾക്കായി 14 ക്ലാസ് മുറികളും പ്രീപ്രൈമറി ക്കായി ഒരു ക്ലാസ് മുറിയും ഒരു സംസ്കൃതം ക്ലാസും അങ്ങനെ ആകെ മൊത്തം 24 ക്ലാസ് മുറികളാണ് ഉള്ളത്.
സാമൂഹ്യ ഗണിത ശാസ്ത്ര ലാബ്
അമൂർത്തമായ ആശയങ്ങളെ മനസ്സിൽ ഉറപ്പിക്കാൻ എപ്പോഴും നല്ലത് നേരിട്ടുള്ള അനുഭവമാണ്. സാമൂഹ്യം ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠനം ഊട്ടിയുറപ്പിക്കാൻ നേരിട്ടുള്ള അനുഭവം കൂടുതൽ നല്ലതാണ്.ലാബിനെ മൂന്നു ഭാഗങ്ങളായി തിരിച്ചാണ് ശാസ്ത്രം ഗണിതം സാമൂഹ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്കാര്യങ്ങൾ ഒരുക്കിയിട്ടുള്ളത് കളിയിലൂടെ പഠനം, നിത്യജീവിതത്തിലെ ഗണിതം തിരിച്ചറിയാൻ എന്നിവയിൽ ഊന്നിയാണ് ഗണിതലാബ് പ്രവർത്തിക്കുന്നത്. ചതുഷ്ക്രിയകൾ യുടെ പഠനം, ഫ്രാക്ഷൻ, ദ്വിമാന ത്രിമാന രൂപങ്ങൾ, അളവുപാത്രങ്ങൾ, അളവുകോലുകൾ, ടാൻഗ്രാം ഉകൾ, puzzle ബോർഡുകൾ , ജാമിതീയ രൂപങ്ങൾ വരയ്ക്കാൻ വേണ്ട ഉപകരണങ്ങൾ. അങ്ങനെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ ഗണിത ഉപകരണങ്ങളും ഈ ഗണിത ലാബിൽ ഉണ്ട്.
സ്‌കൂളിൽ ശാസ്ത്രത്തിൻ ആയി ലബോറട്ടറികളുണ്ട്. പരീക്ഷണങ്ങളിലൂടെ പഠിക്കാൻ ഈ ലബോറട്ടറികൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വർഷവും ഏറ്റവും പുതിയ ഉപകരണങ്ങൾ, മാതൃകകൾ, ചാർട്ടുകൾ തുടങ്ങിയവ ഈ ലബോറട്ടറികൾക്കായി വാങ്ങുന്നു. പല പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നേരിട്ട് ചെയ്യുന്നതിലൂടെ കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവം ആണ് ലഭ്യമാകുന്നത്. നിത്യജീവിതത്തിലെ ശാസ്ത്ര തത്വങ്ങളെ പാഠപുസ്തകങ്ങളിൽ വായിച്ചു പഠിക്കുക മാത്രമല്ല സ്വയം പരീക്ഷിച്ച് അറിയുക എന്നത് കുട്ടികളിൽ ആവേശവും ജിജ്ഞാസയും ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനായി പലതരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട് മെഴുകുതിരി മുതൽ അസ്ഥികൂടം വരെ ഇതിൽ പെടുന്നു.
സാമൂഹ്യ ശാസ്ത്ര ലാബിൽ അക്കാദമിക പരിചയത്തിൽ നേരനുഭവം ആക്കിമാറ്റുന്ന ഒന്നാണ്. കേട്ടു മാത്രം പരിചയമുള്ള വസ്തുക്കളുടെ മാതൃകകൾ ചാർട്ടുകൾ എന്നിവ ലാബിൽ ഉണ്ട്. സാമൂഹ്യ ശാസ്ത്രത്തിന് ലാബ് എന്നത് പോലെയും ഗണിതം പോലെയും അത്യാവശ്യമായി ഒന്ന് തന്നെയാണ് ഉദാഹരണത്തിന് ഭൂമിയുടെ പരിക്രമണവും ഭ്രമണവും എത്രതന്നെ ഒരു അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ പറഞ്ഞാൽ മനസ്സിലാക്കിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഒരു മാതൃകയിലൂടെ വളരെ എളുപ്പത്തിൽ ആ ആശയം കുട്ടികളിൽ എത്തിക്കാം. അത്തരത്തിലുള്ള പലതരം പഠനാനുഭവങ്ങൾ സാമൂഹ്യശാസ്ത്ര ലാബിലും സജ്ജീകരിച്ചിട്ടുണ്ട്.

ഐടി ലാബ്
2003 ൽ ശദാംബ്‌ദി ആഘോഷത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ ലാബ് സാക്ഷത്കരമായി.12 കമ്പ്യൂട്ടറുകൾ 4 ലാപ്ടോപ്പുകൾ
കൈറ്റിൽ നിന്ന് കിട്ടിയാൽ 14 ലാപ്ടോപ്പുകൾ എന്നി
വ ഈ വിദ്യാലയത്തിന് സ്വന്തം.ഒരു ക്ലാസിനു കൃത്യമായി IT പീരിയഡ് ഉണ്ട് കുട്ടികൾക്ക് ആധുനിക കാലത്ത് കമ്പ്യൂട്ടർ പരിജ്ഞാനം
ലൈബ്രറി


വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി പിരീഡിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ് ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്പെടുത്തുകയും ചെയ്യാറുണ്ട്.
ബുക്ക് സൊസൈറ്റി
ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി
കിച്ചൻ &ഡൈനിങ് ഹാൾ
കുട്ടികൾക്ക് ഉള്ള ഉച്ച ഭക്ഷണം സർക്കാർ വിദ്യാലയങ്ങളിൽ മികച്ച രീതിയിൽ നടത്തികൊണ്ട് പോരുന്ന ഒന്നാണ്. നിലമ്പൂർ ഗവ മോഡൽ യുപി സ്കൂളിലും വളരെ വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം ആണ് കൊടുത്തു കൊണ്ടിരിക്കുന്നത്. കുട്ടികൾ അത് സന്തോഷത്തോടെ ആസ്വദിച്ചു കഴിക്കുന്നു
കളിസ്ഥലം
ശലഭോദ്യാനം
ചിത്രശലഭങ്ങളും നിശാശലഭങ്ങളും ജൈവവൈവിധ്യത്തിന് സൂചകങ്ങളാണ് കൂടുതൽ ബന്ധപ്പെട്ട ജീവിക്കുന്നതിന് ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ ഇവയെ വളരെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റം അന്യ കരണം ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ചിത്രശലഭങ്ങളെ പറ്റിയുള്ള ഈ നിരീക്ഷണത്തിന് വിദ്യാഭ്യാസ മൂല്യം മർദ്ദിക്കുന്നത് ഈ ഒരു കാരണം കൊണ്ടാണ്. ശലഭങ്ങളുടെ ജീവിതചക്രം പഠിക്കുക എന്നതിലുപരി തങ്ങൾ എങ്ങനെയെല്ലാം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു എന്നത് മനസ്സിലാക്കാൻ നമുക്ക് ഈ ഒരു പഠനത്തിലൂടെ സാധിക്കും. വിദ്യാലയത്തിൽ ഒരുക്കിയ ഉദ്യാനത്തിൽ ശലഭങ്ങളുടെ ലാർവകളുടെ തീറ്റ ആയ ചില സസ്യങ്ങളാണ് ഇതിനായി ആദ്യം വച്ചുപിടിപ്പിച്ചത്. കൂടാതെ ശലഭങ്ങൾക്ക് വിരുന്നു കൂടാനായി ധാരാളം നാടൻ സസ്യങ്ങളും ഒരുക്കി. കിലുകിലുക്കി തേപ്പ് നാരകം തെച്ചി,, രാജമല്ലി സൺഫ്ലവർ,, മെക്സിക്കൻ സൺഫ്ലവർ, മന്ദാരം , അരിപ്പൂവ്, ചെമ്പരത്തി, മുതലായവയും ആണ് ഉദ്യാനത്തിൽ നട്ടുവളർത്തിയത്. മഴ മാറിയതോടെ ശലഭങ്ങൾ പറന്നെത്താൻ തുടങ്ങി. സ്കൂൾ കോമ്പൗണ്ടിലെ ശലഭോദ്യാനം ഇതിൽ ഏറ്റവും കൂടുതൽ എത്തുന്നത് "Nymphalidae" ശലഭങ്ങൾ ആണ്. ഏറ്റവും കൂടുതൽ കണ്ട വർഗ്ഗം നീലക്കടുവ കരിനീലക്കടുവ എന്നിവയാണ്
ഇതിൽ ഏറ്റവും കൂടുതൽ കണ്ടത് കരിനീലക്കടുവ യാണ്.വ്യത്യസ്ത കുടുംബത്തിൽപ്പെട്ട ശലഭങ്ങൾ കൂടുതലും വന്നത് മെക്സിക്കൻ സൺഫ്ലവർ ലാണ്. വ്യത്യസ്ത കുടുംബത്തിൽപ്പെട്ട ചില ഇനം നിശാശലഭങ്ങളും കാണാൻ സാധിച്ചു. വെയിലിന് ചൂട് കൂടുന്നതോടെ ശലഭങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായും കാണാം.