"ജി. എൽ. പി. എസ്. മുതലമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21507 (സംവാദം | സംഭാവനകൾ)
''''<u>ഗവൺമെന്റ് എൽ പി സ്കൂൾ മുതലമട</u>''' ബ്രിട്ടീഷു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21507 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:


സ്കൂളിന്റെ എൺപതാം വാർഷികാഘോഷം അന്നത്തെ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി.ശ്രീ.പി.ജെ ജോസഫ് 22.1.2000ൽ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് 2019 ൽ നെന്മാറ എം. എൽ. എ ശ്രീ. ബാബു ഒരു വർഷം നീണ്ടു നിന്ന ശദാബ്ദി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു.
സ്കൂളിന്റെ എൺപതാം വാർഷികാഘോഷം അന്നത്തെ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി.ശ്രീ.പി.ജെ ജോസഫ് 22.1.2000ൽ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് 2019 ൽ നെന്മാറ എം. എൽ. എ ശ്രീ. ബാബു ഒരു വർഷം നീണ്ടു നിന്ന ശദാബ്ദി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു.
'''ഭൗതികസാഹചര്യം'''
കേരളത്തിലുണ്ടായ ചരിത്രപരമായ ഈ മാറ്റത്തിന് അര നൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാൽ പത്തൊമ്പതാം നൂണ്ടാണ്ടിൻറെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിൻ‍റെ ആരംഭത്തിലുമാണ് മുതലമടയിലെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ആശാൻമാരുടെ കുടിപ്പള്ളിക്കൂടമായിരുന്നു തുടക്കം.  ജൻമികളുടെയോ, ചാർത്തുകുടിയാൻമാരുടെയോ മക്കൾക്ക് മാത്രമേ പള്ളിക്കൂടങ്ങളിൽ പടിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.  മറ്റുകുട്ടികൾക്കൊന്നും ഇത്തരം വിദ്യാലയങ്ങളിൽ പോകുന്നതിനോ, പഠിക്കുന്നതിനോ സാധിച്ചിരുന്നില്ല.
ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം മുതലമടയിൽ ആരംഭിച്ചത് 1919 ൽ ആയിരുന്നു.  ഇന്ന് ജി.എൽ.പി.എസ് മുതലമട എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം നണ്ടൻകിഴായയിലാണ് നിലവിൽ വന്നത്.  അന്ന് വാടകകെട്ടിടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചിരുന്നത്. തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും 1 മുതൽ 3 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 പൂർണ്ണമായി വിദ്യാലയം പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് 150 ഓളം കുട്ടികൾ വിദ്യാലയത്തിൽ എത്തുകയുണ്ടായി. പക്ഷെ 80 കുട്ടികൾക്കുള്ള സ്ഥലസ‍ൗകര്യം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ.  ഈ നിലയിൽ സ്കൂളിൻറെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 01/07/1925 ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ.രാമനാഥ ശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് 01/10/1957 ലാണ് ജി.എൽ.പി.എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത്.
{| class="wikitable"
|വർഷം
|വാടക കെട്ടിടത്തിന് നേത്യത്വം നൽകിയ വ്യക്തി
|വാടക (മാസം)
|-
|1919-1929
|ഒ.കുഞ്ഞികൃഷ്ണൻ നായരുടെ കെട്ടിടം
|10 രൂപ
|-
|1929-1939
|എസ്.സുബ്ബരാമയ്യരുടെ കെട്ടിടം
|13 രൂപ
|-
|1939-1969
|നല്ലമീറാൻ റാവുത്തരുടെ കെട്ടിടം
|114 രൂപ
|-
|1969-2000
|എൻ.എൻ.മൂസയുടെ കെട്ടിടം
|807 രൂപ
|}
അങ്ങനെ നീണ്ട 80 വർഷത്തെ വാടക കെട്ടിട പ്രവർത്തനം മതിയാക്കി 31/01/2001 ന് എല്ലാവിധ സൗകര്യങ്ങളോടും കൂടി പുതിയ ബഹുസഹസ്രാബ്ദത്തിൽ വിദ്യാലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇപ്പോൾ 14 ക്ലാസ്സ് മുറികളും 8 ഡിവിഷനുകളുമായി 252 കുട്ടികൾ പഠിക്കുന്നു.  10 സ്റ്റാഫംഗങ്ങളും ഒരു പി.ടി.സി.എം മും,  ഒരു വിധഗ്ദ്ധ കുക്കും ഇവിടെ പ്രവർത്തിക്കുന്നു. 60 സെൻറ് സ്ഥലത്തിൽ ചതുരാകൃതിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. പെൺകുട്ടികൾക്ക് മാത്രമായി 4 ശൗചാലയങ്ങളും ആൺകുട്ടികൾക്കായി 2 വലിയ ശൗചാലയങ്ങളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.  ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുര (2022) ഇവിടെ പണിപൂർത്തിയാക്കിയിട്ടുണ്ട്. പാചകത്തിന് ആവശ്യമായ അടുക്കളയും അതിനോടൊപ്പം ഒരു ശേഖരണമുറിയും സ്ഥിതിചെയ്യുന്നു. അധ്യാപകർക്കാവശ്യമായ ടോയ് ലെറ്റും ഇവിടെ ഉണ്ട്.
ഭൗതിക സൗകര്യങ്ങളിൽ ഇന്ന് പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ല . സ്കൂൾ അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വൈദ്യുതീകരണം ഹാളിലും ഓഫീസിലും എല്ലാ ക്ലസ് മുറികളിലും അടുക്കളയിലും സജീവമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യമായ ബെഞ്ച് ,‍ഡെസ്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ട വിപുലീകരണം തുടർന്നുകൊണ്ടിരിക്കുന്നു. തണൽ മരങ്ങൾ വച്ചു പിടിപ്പിച്ച് ഇവിടെ മണ്ണൊലിപ്പ് തടയുന്നതിന് വേണ്ട സംവിധാനം ചെയ്തിട്ടുണ്ട്.
മത്സരപരീക്ഷകൾ, ക്വിസ് മത്സരങ്ങൾ, കലാ കായികം, വിജ്ഞാനോത്സവം, എൽ.എസ്.എസ് പോലുള്ള പരീക്ഷകൾക്ക് ഇവിടെ പ്രത്യേക കോച്ചിംഗ് നൽകിവരുന്നു.  ഇവയിൽ കുട്ടികൾ മികവം പ്രകടിപ്പിച്ചിട്ടുണ്ട്. അക്കാദമികമായി മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും നൂതനആശയങ്ങൾ കൊണ്ടുവരാൻ അധ്യാപകർ ശ്രമിക്കുന്നുണ്ട്. അത് തുടരാൻ തന്നെയാണ് തീരുമാനം.
"https://schoolwiki.in/ജി._എൽ._പി._എസ്._മുതലമട/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്