"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
== '''''2021-22 ലെ പ്രവർത്തനങ്ങൾ''''' ==
== '''''2021-22 ലെ പ്രവർത്തനങ്ങൾ''''' ==


==='''''<u>"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം</u>'''''===
==='''''<u>"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " -ജൂൺ 5 പരിസ്ഥിതി ദിനം</u>'''''===
[[പ്രമാണം:26009paristhidi dhinam2.png|ഇടത്ത്‌|ചട്ടരഹിതം]]''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം"'' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ ചില പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും  സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു.
[[പ്രമാണം:26009paristhidi dhinam2.png|ഇടത്ത്‌|ചട്ടരഹിതം]]''"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം "'' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുന്ന ചിത്രങ്ങൾ അയച്ചു തരുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.പരിസ്ഥിതിദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമായി .


''പരിസ്ഥിതിദിന വീഡിയോ കാണാൻ [https://www.youtube.com/watch?v=_-i7KfnnTak '''ഇവിടെ ക്ലിക്ക്'''] ചെയ്യുക''                      ||                  ''പരിസ്ഥിതിദിന ലൈവ്  പരിപാടികൾ കാണാൻ ഇവിടെ [https://www.youtube.com/watch?v=h7VVN2b_CeE '''ക്ലിക്ക് ചെയ്യുക''']''
''പരിസ്ഥിതിദിന വീഡിയോ കാണാൻ [https://www.youtube.com/watch?v=_-i7KfnnTak '''ഇവിടെ ക്ലിക്ക്'''] ചെയ്യുക''                      ||                  ''പരിസ്ഥിതിദിന ലൈവ്  പരിപാടികൾ കാണാൻ ഇവിടെ [https://www.youtube.com/watch?v=h7VVN2b_CeE '''ക്ലിക്ക് ചെയ്യുക''']''

12:59, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ പ്രവർത്തനങ്ങൾ

"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " -ജൂൺ 5 പരിസ്ഥിതി ദിനം

"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുന്ന ചിത്രങ്ങൾ അയച്ചു തരുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.പരിസ്ഥിതിദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമായി .

പരിസ്ഥിതിദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക || പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹരിത സേന -ഉദ്‌ഘാടനം

പരിസ്ഥിതി ക്ലബ്ബിന്റെ കീഴിലുള്ള ഹരിത സേനയുടെ ഓൺലൈൻ ഉദ്ഘാടനം ഐ എസ് ആർ ഒ യിൽ നിന്ന് വിരമിച്ച വിഎസ് അബൂബക്കർ നിർവഹിച്ചു. ചടങ്ങിൽ ഹരിതസേന ക്ലബ്ബ് കോഡിനേറ്റർ സൂര്യ കേശവൻ സർ സ്വാഗതവും, ഹെഡ്മാസ്റ്റർ അധ്യക്ഷസ്ഥാനം വഹിച്ചു. തുടർന്ന് വാർഡ് മെമ്പർ, PTA പ്രതിനിധികൾ, അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി നന്ദിയും രേഖപെടുത്തി. തുടർന്ന് വാർഡ് മെമ്പർ വൃക്ഷത്തൈ നട്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് ഓൺലൈൻ ആയി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഹരിത സെമിനാർ

കുട്ടികളിൽ പാരിസ്ഥിതികാവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ഹരിതസേന ക്ലബിലെ അംഗങ്ങളുടെ സഹകരണത്തോടെ വിവിധ തരത്തിലുള്ള കൃഷിരീതികൾക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധയിനം പച്ചക്കറി തൈകളെ കുറിച്ചും അതിന്റെ കൃഷി രീതികളെക്കുറിച്ചും വളപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി. വ്യത്യസ്ത കൃഷി രീതികളെ കുറിച്ചുള്ള ക്ലാസ്സിന് ജീവശാസ്ത്ര അധ്യാപികയും മികച്ച കർഷകയുമായ സൂസമ്മ ടീച്ചർ നേതൃത്വം നൽകി അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.

'അടുക്കളത്തോട്ടം'

ഹരിതസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അടുക്കളത്തോട്ടം' എന്ന ആശയത്തെ മുൻനിർത്തി ചേരാനല്ലൂരിൽ കൃഷിഭവനുമായി സഹകരിച്ച് കൃഷി ഓഫീസറുടെ നിർദ്ദേശമനുസരിച്ച് വ്യത്യസ്തമായ കൃഷിരീതികൾ ആരംഭിച്ചു.  അടുക്കളത്തോട്ടത്തിലേക്കാവശ്യമായ വളങ്ങളും പച്ചക്കറി തൈകളും ഗ്രോബാഗുകളും സംഘടിപ്പിച്ചു. വെണ്ട, വഴുതന, പയർ, ചീര, മുളക്, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് ഹരിതസേന ക്ലബ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ കാർഷികവിളകളുടെ ചുമതല നൽകി. ആ വിളകൾക്ക് ആവശ്യമായ ജൈവകീടനാശിനിയും വള പ്രയോഗങ്ങളും എങ്ങനെയെല്ലാം ആണെന്നുള്ള നിർദ്ദേശം അവർക്ക് നൽകി.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ജൈവവളം ലഭിക്കാനുള്ള  സ്രോതസ്സുകൾ കണ്ടെത്തുകയും അവ യഥാസമയം വിനിയോഗിക്കുകയും ചെയ്തു. സ്കൂളിലെ അടുക്കളയിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ എങ്ങനെ ജൈവവളം ആക്കി മാറ്റാം എന്നും എങ്ങനെ ഉപയോഗിക്കാം എന്നുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾക്കും ഇതേ രീതി വീടുകളിൽ നടപ്പിലാക്കാൻ ഹരിതസേന ക്ലബ് മുഖേന സാധിച്ചു.

ഓണത്തിനൊരുമുറം പച്ചക്കറി

എല്ലാ വീടുകളിലും ഒരു മുറം പച്ചക്കറി എന്ന ആശയത്തെ മുൻനിർത്തി ഹരിതസേന ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിത്തുകൾ വിതരണം ചെയ്തു.  രണ്ടരമാസത്തെ കാത്തിരിപ്പിന് ശേഷം ഇടതൂർന്നു നിൽക്കുന്ന പച്ചക്കറി  വിളകളുമായാണ് വരവേറ്റത്. ഈ വിളകൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി വിനിയോഗിച്ചു.

ഹൈബ്രിഡ് കൃഷി രീതികൾ -പഠന ക്ലാസ്

കാർഷികവിളകളുടെ ജലസേചനത്തിന് ആവശ്യമായ ഡ്രിപ് ഇറിഗേഷൻ ടെക്നോളജി വളരെ ലളിതമായ രീതിയിൽ നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഉപയോഗിക്കാം എന്ന രീതി അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഹൈബ്രിഡ് കൃഷിരീതിയെ പറ്റിയുള്ള ക്ലാസും ബഡിങ്, ലെയറിങ് എന്നിവയെക്കുറിച്ചുള്ള ക്ലാസും കുട്ടികൾക്കു നൽകി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കാക്കനാട് സ്ഥിതി ചെയ്യുന്ന കാർഷിക വിത്തുല്പാദന കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഇവിടെയുള്ള കൃഷി രീതികളെ പറ്റി കുട്ടികൾ മനസ്സിലാക്കുകയും അവരുടെ സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് അവിടെയുള്ള കൃഷിരീതികളിൽ ഏറ്റവും രസകരമായ രീതിയായി തോന്നിയിരുന്ന ഒന്നായിരുന്നു കൂൺകൃഷി. കൂൺ കൃഷി രീതികളും അതിന്റെ സാധ്യതകളെക്കുറിച്ചും പഠന യാത്രയിലൂടെ മനസ്സിലാക്കാൻ സാധിച്ചു.