"കാപ്പാട് മദ്രസ എൽ പി സ്കൂൾ/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/ഡിജിറ്റൽ മാഗസിൻ എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/ഡിജിറ്റൽ മാഗസിൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലോകം മുഴുവൻ നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് കോവിഡ്- 19 നമ്മെ എത്തിച്ചു കൊണ്ടിരിക്കുന്നു. ഈ മഹാമാരി വിതയ്ക്കുന്ന തകർച്ചയിൽ നീണ്ടുനിൽക്കുന്ന പ്രതിസന്ധി നേരിടുന്ന മേഖലയാണ് വിദ്യാഭ്യാസരംഗം. നീണ്ടകാലത്തെ അടച്ചിടലിന് വിധേയമാക്കപ്പെട്ടിരിക്കുന്ന ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ അതിജീവന തന്ത്രങ്ങൾ മെനയുകയാണ് . ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ഓരോ വിദ്യാർത്ഥിയെയും പഠനപ്രക്രിയയിൽ ചേർത്തു നിർത്തുകയാണ് ഇന്ന് നാം. അതോടൊപ്പം കുട്ടികളുടെ മാനസികോല്ലാസത്തിനും ഏറെ പ്രാധാന്യം നൽകേണ്ടതാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് മാനസി കോല്ലാസം ഉറപ്പിക്കുന്നതിനായി ഓൺലൈനായി തന്നെ പല പരിപാടികളും കാപ്പാട് മദ്രസ എൽപി സ്കൂൾ നടത്തിപ്പോരുന്നു. ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന നാടൻ പൂക്കളെ കണ്ടെത്താനും അവയെക്കുറിച്ച് മനസ്സിലാക്കാനും പൂക്കളിലെ വൈവിധ്യം തിരിച്ചറിയാനും ഈ ഓണക്കാലം കാപ്പാട് മദ്രസ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി അവസരമൊരുക്കി . പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ അവർക്കിഷ്ടപ്പെട്ട ഒരു നാടൻ പൂവിനോടൊപ്പം ഈ ഓണക്കാലത്ത് കൂട്ടുകൂടുകയാണ് .അത് "നാട്ടു പൂക്കളോടൊപ്പം" എന്ന ഒരു ഡിജിറ്റൽ മാഗസിന് പിറവി നൽകിയിരിക്കുന്നു.