"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/അവഗണിക്കപ്പെടുന്ന വാർദ്ധക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ടി ടി വി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/അവഗണിക്കപ്പെടുന്ന വാർദ്ധക്യം എന്ന താൾ ടി. ടി. വി. എച്ച്. എസ്സ്. കാവുങ്കര/അക്ഷരവൃക്ഷം/അവഗണിക്കപ്പെടുന്ന വാർദ്ധക്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ടി. ടി. വി. എച്ച്. എസ്സ്. കാവുങ്കര/അക്ഷരവൃക്ഷം/അവഗണിക്കപ്പെടുന്ന വാർദ്ധക്യം എന്ന താൾ ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/അവഗണിക്കപ്പെടുന്ന വാർദ്ധക്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:29, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അവഗണിക്കപ്പെടുന്ന വാർദ്ധക്യം
യൂറോപ്പിലും അമേരിക്കയിലും കോവിഡ് പടർന്നു പിടിച്ചതോടെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. അതിജീവിക്കാൻ കരുത്തില്ലാത്തവർ എന്ന് പറഞ്ഞ് വൃദ്ധജനങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന സങ്കടകരമായ വാർത്തകൾ മാധ്യമങ്ങളിൽ കാണുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ വൃദ്ധജനങ്ങളുടെ എണ്ണം കൂടി വരുകയാണ്. 2020 വരുമ്പോഴേക്കും കേരളത്തിലെ വൃദ്ധജനങ്ങളുടെ എണ്ണം ഇരുപത് ശതമാനം വരെ ആകുമെന്ന് കണക്കാക്കുന്നു. കൂട്ടുകുടുബവ്യവസ്ഥിതി തകർന്നതും അണുകുുടുംബങ്ങൾ വ്യാപകമായതും കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പടെയുള്ള യുവജനങ്ങൾ അന്യനാടുകളിൽ ജോലിക്കുപോയി തുടങ്ങിയതും വൃദ്ധജനങ്ങളുടെ പരിചരണം ഒരു നീറുന്ന പ്രശ്നമാക്കി മാറ്റിയിട്ടുണ്ട്. മക്കളോടും പേരക്കുട്ടികളോടുമൊപ്പം അവസാനകാലം കഴിയാൻ ആഗ്രഹിക്കുന്നവർ വൃദ്ധസദനങ്ങളിൽ ഏകാന്തതയും ഒറ്റപ്പെടലും നേരിടേണ്ടി വരുന്നു. പലരും വിഷാദരോഗത്തിന് അടിമപ്പെടുന്നു. എറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. വീടിനുള്ളിൽ തന്നെ അവഗണനയും പീഡനവും ഏറ്റ് വാങ്ങുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. സ്വത്ത് തട്ടിയെടുത്തതിന് ശേഷം വീടിനുള്ളിലെ ഇരുണ്ടമൂലയിൽ ഭക്ഷണം പോലും നൽകാതെ ഉപേക്ഷിക്കപ്പെട്ട മാതാവിനെ പോലീസെത്തി രക്ഷപ്പെടുത്തിയ വാർത്ത ഈ അടുത്താണല്ലോ നാം കണ്ടത്. വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണവും കൂടിവരുന്നുണ്ട്. സ്വന്തം നേട്ടങ്ങളിലും സമ്പത്തിലും മാത്രം ശ്രദ്ധിക്കുകയും പെറ്റമ്മയെ പോലും സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ രൂപപ്പെട്ട് വരുന്നുണ്ട്. കേരളത്തിന് വെളിയിലും അന്യനാടുകളിലും ജോലി തേടിപ്പോകുന്ന യുവാക്കൾക്ക് തങ്ങളുടെ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കേണ്ടിവരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷെ, വൃദ്ധസദനങ്ങൾ ഒരിക്കലും മക്കൾ ഉപേക്ഷിക്കുന്നവർക്ക് വേണ്ടിയാകരുത്. ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ , ആനന്ദത്തോടെ വർദ്ധക്യം ആസ്വദിക്കാനുള്ള ഇടങ്ങളായിരിക്കണം വൃദ്ധസദനങ്ങൾ. അവ ഒരിക്കലും ചൂഷണകേന്ദ്രങ്ങൾ ആവരുത്.നമുക്കും ഒരിക്കൽ വാർദ്ധക്യം ഉണ്ടാവും എന്ന യാഥാർത്ഥ്യം മാതാപിതാക്കളെ അവഗണിക്കുന്ന മക്കൾ ഓർക്കുന്നത് നല്ലതാണ്.”മാതാ , പിതാ , ഗുരു , ദൈവം എന്നാണല്ലോ പ്രാചീനാചാര്യന്മാർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. എൺപതും തൊണ്ണൂറും കഴിഞ്ഞ കോവിഡ് രോഗികൾ കേരളത്തിൽ സുഖം പ്രാപിച്ചതും അവരോടുള്ള കരുതലും നമുക്ക് മാതൃകയാണ്. പ്രതീക്ഷയും ആശ്വാസവും പകരുന്നതാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം