"കരിയാട് തെരു എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
(.)
വരി 1: വരി 1:
1998-ൽ ശ്രീ കഞ്ഞിക്കണ്ണൻ മാസ്റ്ററും, 2013-ൽ എൻ.കെ ശ്രീധരൻ മാസ്റ്ററും 2018-ൽ ശ്രീമതി കെ.പി പ്രമീളടീച്ചറ‍ും പ്രധാനാധ്യാപകരായിരുന്നു. 2018 മുതൽ ശ്രീ കെ.ഗിരീഷ് മാസ്‍റ്റർ  പ്രധാനാനധ്യാപകനായും പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അറബിക്, നീഡിൽ വർക്ക് ഉൾപ്പെടെ 7 അദ്ധ്യാപകരുണ്ട്. അധ്യയന കാര്യങ്ങളിലും, പഠനാനുബന്ധ പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തെ മുൻനിരയിലെത്തിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്.ഇത് കൊണ്ട് തന്നെ അക്കാദമിക പ്രവർത്തനങ്ങളിലും, കലാകായിക പ്രവൃത്തി പരിചയമേളകളിലും കുട്ടികളെ മികച്ച നേട്ടത്തിനർഹരാക്കുവാൻ ഇവിടുത്തെ അദ്ധാപകർക്ക് കഴിഞ്ഞിട്ടുണ്ട്. മാനേജ്മെന്റ്, പി. ടി.എ തുടങ്ങിയവരുടെ സഹായ സഹകരണങ്ങൾ ഈ വിദ്യാലയങ്ങൾക്ക് ലഭിക്കാറുണ്ട്.പല മേഖലകളിലും നല്ല നിലയിൽ എത്തിപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനതാരങ്ങളാണ്.ഈ വിദ്യാലയത്തിന് സ്ഥലപരിമിതി ഉണ്ടെങ്കിലും കർമ്മനിരതരായ അദ്ധ്യാപകരുടെ സേവന സമ്പുഷ്ടികൊണ്ട് പ്രവർത്തമേഖലകളിൽ സ്ഥാനം നേടാൻ പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ചിട്ടയായ പഠനവും തികഞ്ഞ അച്ചടക്കവും ഈ വിദ്യാലയത്തിന്റെ മുഖമുദ്രകളായതിനാൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രശംസ പിടിച്ചുപറ്റാൻ ഈ വിദ്യാലയത്തിന് കഴിയാറുണ്ട്.
 

16:54, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം