"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്= ജീവന്റെ തുടിപ്പുകൾ |color= 1 }} <center> ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:06, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജീവന്റെ തുടിപ്പുകൾ

ഭൂമിയാം മണ്ണിൽ പുഞ്ചിരി നീട്ടാം
കൊറോണയെ നാം അകറ്റീടാം
മനുഷ്യരാശിയിൽ ഇന്ന് ഈ കൊറോണ
നഷ്ടങ്ങൾ മാത്രം വരുത്തീടുന്നു
മരണനിരക്കുകൾ ലക്ഷം കടന്നു
ഇതുവരെയും നാം പ്രതിവിധി കണ്ടില്ല
ചെറുത്തു നിൽക്കുകയല്ലാതെ വേറൊരു
പോംവഴി ഇതുവരെയും നാം അറിഞ്ഞതില്ല
(ഭൂമിയാം മണ്ണിൽ)
ഇരുട്ടിന്റെ മറവിൽ വെളിച്ചം പരത്താം
പ്രവർത്തനങ്ങളിൽ നാം ഒറ്റകെട്ടാകാം
രാജ്യങ്ങളെല്ലാം കൊറോണ ബാധിച്ച്
ലോക്ക് ഡൗണിൽ ഇനി ഉള്ളിലൊതുങ്ങാം
പഠനവും പരീക്ഷയും വീട്ടിലിരുന്നിനി
ഓൺലൈൻ വഴിയെ പഠിച്ചു വളരാം
കളികളും ചിരികളും ഉണർത്താം
നമുക്കിനി പ്രതിഷേധമൊക്കെ മാറ്റി വയ്ക്കാം
(ഭൂമിയാം മണ്ണിൽ)
ശുചിത്വം കൊണ്ട് തളർത്താം നമുക്കീ
കൊറോണയെന്ന മഹാമാരിയെ
പുതിയൊരു ജീവിതം തുടങ്ങാം നമുക്കിനി
അമ്മയാം ഭൂമിയെ സ്നേഹിക്കാം
തെറ്റുകൾക്കായി പശ്ചാത്തപിക്കാം
പുണ്യ പ്രവർത്തികൾ ചെയ്തു തുടങ്ങാം
ലോക സമസ്ത സുഖിനോ ഭവ:ന്ദു പറയാം
നമുക്കിനി പുതിയൊരു തിരിച്ചു വരവിനായി
(ഭൂമിയാം മണ്ണിൽ)

ശിവരഞ്ജിനി എസ്സ്
7 B ജി എച്ഛ് എസ്സ് എസ്സ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത