"ഗവ. എച്ച് എസ് എസ് മൂലങ്കാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വാമൊഴി) |
(ചെ.) (അനം) |
||
വരി 34: | വരി 34: | ||
സഹോദരി…….. തെങ്കേ, അക്ക | സഹോദരി…….. തെങ്കേ, അക്ക | ||
കുറിച്യർ, കുറുമർ, പണിയർ, അടിയോര്, കാട്ടുനായ്ക്കർ, എന്നീ ആദിവാസി ഗോത്ര സമൂഹങ്ങളാണ് വയനാട്ടിലുള്ളത്. കുറിച്യരും കുറു മരും സ്വന്തമായി കൃഷി ഭൂമിയുള്ളവരും താരതമ്യേന ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുമാണ്. മറ്റു മൂന്നു വിഭാഗങ്ങളും എല്ലാ അർത്ഥത്തിലും പിന്നിൽ നില്ക്കുന്നവരാണ്. മറ്റുള്ളവർക്കു കൃഷിയിടത്തിൽ ജോലി ചെയ്യേണ്ടവരാണിവർ. സ്വന്തമായി ഒന്നുമില്ലാത്ത ഇവരുടെ സാംസ്കാരിക പരിസരങ്ങളെ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ആദിമ ഗോത്ര ജീവിതത്തിൻ്റെ അവശേഷിപ്പുകൾ സംസാരഭാഷയിലും അധിവാസ ചരിത്രങ്ങളിലും കാണാൻ കഴിയും. ഭാഷകൾ ഇന്നും മാനകീകരണത്തിനു വിധേയമായിട്ടില്ല, പണിയ, നായ്ക, അടിയ വിഭാഗങ്ങളിലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. | |||
എന്നാൽ കുറു മരുടെയും കുറിച്യരുടെയും വാമൊഴികളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.മലയാളത്തോട് സന്ധി ചെയ്ത് ഒരു തരം അനുരഞ്ജന ഭാഷ രുപപ്പെടുന്നുണ്ട്. കുറുമ ഭാഷണങ്ങളിലെ പദമധ്യത്തിലെ എകാര ഛായകൾ ഇല്ലാതാവുന്നു.മലയാളത്തിലെ സംസ്കൃത ഉച്ചാരണങ്ങളെ തങ്ങളുടെ വാമൊഴിയിലേക്കു പരിവർത്തന ചെയ്യുന്ന രീതി കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നുണ്ട്. ഉദാ: ശരവണൻ - ജനാർദ്ദനൻ.- എന്നിങ്ങനെയുള്ളത്. ണ / മ പരിണാമവും കുറഞ്ഞതായി കാണുന്നുണ്ട്. | |||
ഉദാ: കാമങ്കയ്യ = കാൺമാൻ കഴിയില്ല. |
12:23, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിലൊന്നായ കാട്ടുനായ്ക സമുദായത്തിൻ്റെ വാമൊഴിയിൽ കന്നടത്തിൻ്റെയും മലയാളത്തിൻ്റെയും കലർപ്പുകൾ കാണാം.പ്രാഗ്ദ്രാവിഡത്തിൻ്റെ സാന്നിദ്ധ്യം ചില പദങ്ങളിലെങ്കിലും കാണാൻ കഴിയുന്നുണ്ട്. കാടുകളോട് ചേർന്നു കുടി പാർക്കുന്ന ഈ ജനതയ്ക്കു സ്വന്തമായി ഭൂമിയോ കൃഷിയോ ഉണ്ടായിരുന്നില്ല. പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായി വനാതിർത്തി കളിൽ വാസസ്ഥലം കണ്ടെത്തിയ ഈ ജനതയുടെ സംസാരഭാഷയെ കുറിച്ചുള്ള അന്വേഷണം ചരിത്രത്തിലേക്കു പുതുവെളിച്ചം വീശിയേക്കാം ..
ചില പദങ്ങൾ അവരുടെ സംസാരഭാഷയിൽ നിന്നെടുത്തത് ചുവടെ ചേർക്കുന്നു.
വീട് ..... മന
പുക……... ഹൊഗെ
പാത്രങ്ങൾ….. തട്ട്
ചൂല്……. ബർള് .
മുറ്റം…….. എട്ടി
മുറം……... മുറ
കത്തികൾ…..
കൈക്കോട്ട്…..
കലപ്പ…….. നേഗ്ല്
വയൽ….. ഗ ഗെയ്
വഴികൾ….. ധാരി
കൂട്ടുകാർ……'തൊണെ
അച്ഛൻ……. അപ്പൻ
അമ്മ…..'.... ഹാവെ
സഹോദരി…….. തെങ്കേ, അക്ക
കുറിച്യർ, കുറുമർ, പണിയർ, അടിയോര്, കാട്ടുനായ്ക്കർ, എന്നീ ആദിവാസി ഗോത്ര സമൂഹങ്ങളാണ് വയനാട്ടിലുള്ളത്. കുറിച്യരും കുറു മരും സ്വന്തമായി കൃഷി ഭൂമിയുള്ളവരും താരതമ്യേന ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുമാണ്. മറ്റു മൂന്നു വിഭാഗങ്ങളും എല്ലാ അർത്ഥത്തിലും പിന്നിൽ നില്ക്കുന്നവരാണ്. മറ്റുള്ളവർക്കു കൃഷിയിടത്തിൽ ജോലി ചെയ്യേണ്ടവരാണിവർ. സ്വന്തമായി ഒന്നുമില്ലാത്ത ഇവരുടെ സാംസ്കാരിക പരിസരങ്ങളെ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ആദിമ ഗോത്ര ജീവിതത്തിൻ്റെ അവശേഷിപ്പുകൾ സംസാരഭാഷയിലും അധിവാസ ചരിത്രങ്ങളിലും കാണാൻ കഴിയും. ഭാഷകൾ ഇന്നും മാനകീകരണത്തിനു വിധേയമായിട്ടില്ല, പണിയ, നായ്ക, അടിയ വിഭാഗങ്ങളിലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
എന്നാൽ കുറു മരുടെയും കുറിച്യരുടെയും വാമൊഴികളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.മലയാളത്തോട് സന്ധി ചെയ്ത് ഒരു തരം അനുരഞ്ജന ഭാഷ രുപപ്പെടുന്നുണ്ട്. കുറുമ ഭാഷണങ്ങളിലെ പദമധ്യത്തിലെ എകാര ഛായകൾ ഇല്ലാതാവുന്നു.മലയാളത്തിലെ സംസ്കൃത ഉച്ചാരണങ്ങളെ തങ്ങളുടെ വാമൊഴിയിലേക്കു പരിവർത്തന ചെയ്യുന്ന രീതി കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നുണ്ട്. ഉദാ: ശരവണൻ - ജനാർദ്ദനൻ.- എന്നിങ്ങനെയുള്ളത്. ണ / മ പരിണാമവും കുറഞ്ഞതായി കാണുന്നുണ്ട്.
ഉദാ: കാമങ്കയ്യ = കാൺമാൻ കഴിയില്ല.